പരാഗണത്തിനായി രാവും പകലും ജീവികളെ ഉപയോഗിക്കും; നിറവും രൂപവും മാറും കുലമറിയൻ!
പരാഗണത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന രീതി ആണല്ലോ മിക്കവാറും പൂചെടികൾക്ക് ഉള്ളത്. പൂവിന്റെ നിറം കണ്ടാൽ ഏത് തരം ജീവികളെയാണ് പരാഗണത്തിനായി ഉപയോഗിക്കുന്നത് എന്നതിൽ ഏകദേശ ധാരണ ഉണ്ടാക്കാൻ കഴിയാറുമുണ്ട്
പരാഗണത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന രീതി ആണല്ലോ മിക്കവാറും പൂചെടികൾക്ക് ഉള്ളത്. പൂവിന്റെ നിറം കണ്ടാൽ ഏത് തരം ജീവികളെയാണ് പരാഗണത്തിനായി ഉപയോഗിക്കുന്നത് എന്നതിൽ ഏകദേശ ധാരണ ഉണ്ടാക്കാൻ കഴിയാറുമുണ്ട്
പരാഗണത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന രീതി ആണല്ലോ മിക്കവാറും പൂചെടികൾക്ക് ഉള്ളത്. പൂവിന്റെ നിറം കണ്ടാൽ ഏത് തരം ജീവികളെയാണ് പരാഗണത്തിനായി ഉപയോഗിക്കുന്നത് എന്നതിൽ ഏകദേശ ധാരണ ഉണ്ടാക്കാൻ കഴിയാറുമുണ്ട്
പരാഗണത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന രീതി ആണല്ലോ മിക്കവാറും പൂചെടികൾക്ക് ഉള്ളത്. പൂവിന്റെ നിറം കണ്ടാൽ ഏത് തരം ജീവികളെയാണ് പരാഗണത്തിനായി ഉപയോഗിക്കുന്നത് എന്നതിൽ ഏകദേശ ധാരണ ഉണ്ടാക്കാൻ കഴിയാറുമുണ്ട്. ചുവപ്പ്, മഞ്ഞ, നീല എന്നീ നിറങ്ങളിലുള്ള പൂക്കളാണെങ്കിൽ മിക്കവാറും ചിത്രശലഭങ്ങളും തേനീച്ചകളും ചെറിയ പക്ഷികളുമൊക്കെയായിരിക്കും പരാഗണം നടത്തുന്നത്. അതുപോലെ നല്ല വെള്ള, ക്രീം നിറമുള്ളതും നല്ല ഗന്ധവും ഉണ്ടെങ്കിൽ അവ രാത്രി വിരിയുന്ന പൂക്കളായിരിക്കും. പരാഗണം നടത്തുന്നത് രാത്രിഞ്ജരന്മാരായ (nocturnal) നിശാശലഭങ്ങളും വണ്ടുകളുമൊക്കെയാവും. രാത്രിയിൽ ഇത്തരം പ്രാണികൾക്ക് വഴികാട്ടിയാവുന്നത് പൂവിന്റെ ഗന്ധവും വെള്ളനിറവുമാണ്.
പകൽ വിരിയുന്ന പൂക്കളെ അപേക്ഷിച്ച് രാത്രി വിരിയുന്ന പൂക്കൾ പരാഗണത്തിന് ഉപയോഗിക്കുന്ന ജീവി വിഭാഗങ്ങൾ വ്യത്യസ്തമാണല്ലോ. മത്സരം ഒഴിവാക്കാൻ ഇങ്ങനെ വ്യത്യസ്ത തരം ജീവികളെ ഉപയോഗിക്കാൻ പരിണമിക്കുന്നതാണിത്. എന്നാൽ രാത്രിയിലെയും പകലിലെയും ജീവിവർഗങ്ങളെ സ്വന്തം പരാഗണത്തിനായി ഉപയോഗിക്കാൻ പരിണമിച്ച ഒരു വിരുതനുണ്ട് നമ്മുടെ നാട്ടിൽ. കുലമറിയൻ എന്നറിയപ്പെടുന്ന Quisqualis indica (Combretum indicum) ആണീ ഭീകരൻ.
ഇവരുടെ പൂമൊട്ടുകൾ വിരിയുന്നത് രാത്രിയിലാണ്. അപ്പോൾ അവയ്ക്ക് നല്ല വെള്ള നിറവും സുഗന്ധവും ധാരാളം തേനും ഉണ്ടാവും. രാത്രിഞ്ജരന്മാരായ നിശാശലഭങ്ങൾ വരികയാണെങ്കിൽ അവർക്കുള്ള വിരുന്നാണിത്. ഹാക്ക് മോത്ത് എന്നറിയപ്പെടുന്ന നിശാശലഭങ്ങളാണ് ഇവരുടെ പ്രധാന സഹായികൾ. വളരെ നീണ്ട തേൻ കുഴലുള്ള (proboscis) ഇവർക്ക് വേണ്ടി നീണ്ട പൂക്കുഴൽ ആണ് കുലമറിയൻ പൂക്കൾക്കുമുള്ളത്, തേൻ ആവട്ടെ അതിന്റെ അടിയിലും. രാത്രിയിൽ പൂക്കൾ മുകളിലേക്ക് നോക്കി ഉയർന്ന് ഇരിക്കുന്നതിനാൽ തന്നെ നീണ്ട തേൻ കുഴലുള്ള ഹാക്ക് മോത്തിന് മാത്രമേ തേൻ കുടിക്കാൻ കിട്ടൂ. രാത്രിയിൽ ഹാക്ക് മോത്ത് ചേട്ടൻ മാത്രം ഇങ്ങോട്ട് വന്നാൽ മതിയെന്ന് അർഥം. നേരം വെളുത്ത് പതുക്കെ വെയിൽ ആയി തുടങ്ങുമ്പോൾ പൂവിന്റെ വെള്ളനിറം പിങ്ക് ആയി മാറും. അപ്പോഴാണ് കുലമറിയൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ മുകളിലേക്ക് നോക്കിയിരുന്ന പൂവ് മറിഞ്ഞ് താഴേക്ക് തൂങ്ങി കിടക്കുന്ന അവസ്ഥയിൽ ആവുന്നത്. രാത്രി ഹാക്ക് മോത്ത് വന്നില്ലെങ്കിൽ കുഴലിന്റെ അടിയിൽ ബാക്കി വന്ന തേനൂറി പൂമുഖത്ത് എത്തുന്നത് അപ്പോഴാണ്. ചിത്രശലഭങ്ങൾക്കും തേനീച്ചകൾക്കും ഉള്ള ക്ഷണമാണത്. അവർക്ക് നീളം കുറഞ്ഞ തേൻ കുഴലാണല്ലോ ഉള്ളത്.
അസ്തമയം ആവുമ്പോഴേക്കും അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ ഏറ്റവും തിളക്കമാർന്ന കടുംചുവപ്പ് നിറത്തിലോട്ട് പൂവ് മാറും. ശലഭങ്ങൾക്കും ചിലയിനം പക്ഷികൾക്കുമുള്ള ക്ഷണമാണത്. ഇതിൽ ഏറ്റവും കൂടുതൽ പരാഗണം വിജയകരമായി നടത്തുന്നത് ഹാക്ക് മോത്തുകൾ ആണെന്ന് പഠനങ്ങൾ പറയുന്നു, അത് നടന്നില്ലെങ്കിൽ ഉള്ള പ്ലാൻ ബി യും പ്ലാൻ സി യൂം ഒക്കെയാണ് തേനീച്ചകൾക്കും ശലഭങ്ങൾക്കും ഒക്കെ വേണ്ടിയുള്ള പകൽ സമയത്തുള്ള നിറംമാറ്റക്കളിയും കുലമറിയലും ഒക്കെ. ഒരു സാധാരണ പൂചെടിക്ക് പോലും അതിന്റെ ജീവിതത്തിൽ പ്ലാൻ ബി യും പ്ലാൻ സി യും ഒക്കെ ഉണ്ട് എന്നത് പരിണാമത്തിന്റെ നിഗൂഢതകളെ കൂടുതൽ തുറന്നുകാട്ടുന്നുണ്ട്.