യുഎസിൽ ‘തവിട്ട്’ നിറത്തിൽ മഞ്ഞുവീഴ്ച; തൊടാൻ പോലും പാടില്ലെന്ന് നിർദേശം
ഡിസംബർ മാസത്തിൽ തൂവെള്ള നിറത്തിൽ മഞ്ഞുവീഴുന്നത് അമേരിക്കയിൽ പുതുമയല്ല. എന്നാൽ ഇത്തവണ മൈനിലെ നിവാസികൾ സാക്ഷ്യം വഹിച്ചത് തവിട്ട് നിറത്തിലുള്ള മഞ്ഞാണ്.

ഡിസംബർ മാസത്തിൽ തൂവെള്ള നിറത്തിൽ മഞ്ഞുവീഴുന്നത് അമേരിക്കയിൽ പുതുമയല്ല. എന്നാൽ ഇത്തവണ മൈനിലെ നിവാസികൾ സാക്ഷ്യം വഹിച്ചത് തവിട്ട് നിറത്തിലുള്ള മഞ്ഞാണ്. കിഴക്കൻ മൈൻ പട്ടണമായ റംബോർഡിന് ചുറ്റും അനുഭവപ്പെട്ട ഈ കൗതുക കാഴ്ച പ്രകൃതിയിലെ സാധാരണ മാറ്റം കൊണ്ട് ഉണ്ടായതല്ല. പ്രദേശത്തെ ഒരു ഫാക്ടറിയിൽ നിന്നുമാണ്.
നഗരത്തിലെ ഒരു പേപ്പർ ഫാക്ടറിയിലെ തകരാർ ആണ് തവിട്ട് മഞ്ഞുവീഴ്ചയ്ക്ക് പിന്നിൽ. കടലാസ് നിർമാണത്തിനായി ഉപയോഗിക്കുന്ന കറുത്ത ദ്രാവകം ഫാക്ടറിയിൽ നിന്നും പുറത്തുവരികയായിരുന്നു. ഇത് വീണുകിടക്കുന്ന മണ്ണിൽ കലരുകയും ചെയ്തു. കണ്ണിനും ചർമ്മത്തിനും അപകടമാകുന്ന വിധം പിഎച്ച് ലെവൽ 10 മഞ്ഞിൽ കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി.
ഇപ്പോൾ വീണുകൊണ്ടിരിക്കുന്ന മഞ്ഞിൽ സ്പർശിക്കാനോ കൗതുകംകൊണ്ട് കഴിക്കാനോ പാടില്ലെന്ന് അധികൃതർ പറഞ്ഞു. കുട്ടികളെ മഞ്ഞിൽ കളിക്കാൻ അനുവദിക്കരുത്, വളർത്തുമൃഗങ്ങളെ മഞ്ഞുമായി സമ്പർക്കം പുലർത്താൻ അനുവദിക്കരുത്. ചർമരോഗങ്ങൾക്കും മറ്റും സാധ്യത കൂടുതലായതിനാൽ ശ്രദ്ധിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.