മനുഷ്യൻ നൽകുന്നത് കഴിക്കും, ഫോട്ടോയ്ക്ക് പോസ് ചെയ്യും: ഭക്ഷണം തേടാൻ മടിച്ച് സിംഹവാലൻ
പശ്ചിമഘട്ടത്തിലുള്ള 4200 സിംഹവാലൻ കുരങ്ങുകളിൽ 12 ശതമാനവും മനുഷ്യ സമ്പർക്കമുള്ളവയാണെന്ന് കണ്ടെത്തൽ. വാൽപാറ, നെല്ലിയാമ്പതി, ഷോളയാർ, നാടുകാണി, ഗവി, തേക്കടി–ശബരിമല വനമേഖല, നിലമ്പൂർ എന്നിവിടങ്ങളിലാണ് ഇവയുടെ വാസം. നിത്യഹരിത വനങ്ങളിലെ മരങ്ങളുടെ മുകൾത്തട്ടിലാണ് സിംഹവാലൻ കുരങ്ങുകളുടെ താമസം. ഇവ

പശ്ചിമഘട്ടത്തിലുള്ള 4200 സിംഹവാലൻ കുരങ്ങുകളിൽ 12 ശതമാനവും മനുഷ്യ സമ്പർക്കമുള്ളവയാണെന്ന് കണ്ടെത്തൽ. വാൽപാറ, നെല്ലിയാമ്പതി, ഷോളയാർ, നാടുകാണി, ഗവി, തേക്കടി–ശബരിമല വനമേഖല, നിലമ്പൂർ എന്നിവിടങ്ങളിലാണ് ഇവയുടെ വാസം. നിത്യഹരിത വനങ്ങളിലെ മരങ്ങളുടെ മുകൾത്തട്ടിലാണ് സിംഹവാലൻ കുരങ്ങുകളുടെ താമസം. ഇവ കാടിറങ്ങുന്നത് വംശനാശത്തിന് ഭീഷണിയാണെന്ന് ഗവേഷകർ പറയുന്നു.
വിനോദസഞ്ചാരികൾ നൽകുന്ന ഭക്ഷണമാണ് ഇപ്പോൾ ഇവർക്ക് പ്രിയം. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ എന്നിവ നൽകി മനുഷ്യരുമായി ഇടപഴകാൻ ഇവയെ പ്രേരിപ്പിക്കുന്നു. ഇത് ശീലമാകുന്നതോടെ ഭക്ഷണം തേടുന്നതിൽ മടിയന്മാരാകും. സ്വാഭാവിക പരിസ്ഥിതിയിലുള്ള ഇടപെടലുകൾ കുറയും. ഭക്ഷണം കിട്ടാത്ത സന്ദർഭങ്ങളിൽ സഞ്ചാരികളിൽ നിന്നും പിടിച്ചുവാങ്ങുകയും ഉപ്രദവിക്കുകയും ചെയ്യും. പലതരത്തിലുള്ള രോഗങ്ങളും കുരങ്ങുകളെ അലട്ടിത്തുടങ്ങും. ഭക്ഷണം നൽകി കുരങ്ങുകൾക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്യുന്നതു വ്യാപകമായതോടെ ഇവ മനുഷ്യരോട് ഇണങ്ങുന്ന അവസ്ഥയായി. പഴങ്ങളും വിത്തുകളും ഇലകളും കഴിച്ചു ജീവിച്ചിരുന്ന ഇവയുടെ ഭക്ഷണ, ജീവിതക്രമം പാടേ മാറിയതു പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണു നിഗമനം. ഭക്ഷണം തേടിക്കഴിക്കുന്ന രീതി ഇല്ലാതാകുന്നു. ഇതുസംബന്ധിച്ച് ഗവേഷണം നടത്താൻ കേരള വനഗവേഷണ കേന്ദ്രത്തിലെ വന്യജീവി ജീവിശാസ്ത്രവിഭാഗം തയാറായിരിക്കുകയാണ്.
കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ ഉൾക്കാടുകളിൽ മാത്രം കണ്ടിരുന്ന സിംഹവാലൻ കുരങ്ങുകൾ ഇപ്പോൾ റോഡരികിലും തോട്ടംമേഖലയിലും ഇവയെ ധാരാളമായി കാണുന്നു. തമിഴ്നാട്ടിലെ വാൽപ്പാറയിൽ മനുഷ്യവാസമുള്ള തോട്ടങ്ങളിൽ സ്ഥിരം സന്ദർശകരാണിവ. കേരളത്തിൽ വിനോദസഞ്ചാരികളും തീർഥാടകരും ഏറെയെത്തുന്ന നെല്ലിയാമ്പതി, ഷോളയാർ, നാടുകാണി, ഗവി, ശബരിമല, നിലമ്പൂർ എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യം വർധിച്ചു. കർണാടകത്തിലെ അഗുംബെ, തമിഴ്നാട്ടിലെ വെള്ളരിമല എന്നിവിടങ്ങളിലും ഇവ മനുഷ്യരുമായി ഇടപെടുന്നു. ഇത് തുടർന്നാൽ പ്രശ്നം വഷളാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.