തൊട്ടുമുൻപിൽ കുഞ്ഞ്; തടസ്സമായി ഗ്ലാസ്: തല കടിച്ചെടുക്കാൻ നോക്കി പെൺസിംഹം
സിംഹങ്ങളെ പാർപ്പിച്ച ഗ്ലാസ് കൂടാരത്തിനു മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിന്ന കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ച് പെൺ സിംഹം. ആൺ സിംഹവും പെൺ സിംഹവും വസിക്കുന്ന കൂട്ടിനരികിൽ കുഞ്ഞിനെ ഇരുത്തിയ ശേഷം മാതാപിതാക്കൾ വിഡിയോ പകർത്തുകയായിരുന്നു

സിംഹങ്ങളെ പാർപ്പിച്ച ഗ്ലാസ് കൂടാരത്തിനു മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിന്ന കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ച് പെൺ സിംഹം. ആൺ സിംഹവും പെൺ സിംഹവും വസിക്കുന്ന കൂട്ടിനരികിൽ കുഞ്ഞിനെ ഇരുത്തിയ ശേഷം മാതാപിതാക്കൾ വിഡിയോ പകർത്തുകയായിരുന്നു. ഈ സമയം പെൺ സിംഹം കുഞ്ഞിന്റെ തൊട്ടരികിൽ എത്തുകയും തല കടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതൊന്നുമറിയാതെ മാതാപിതാക്കളെയും നോക്കിയിരിക്കുകയായിരുന്നു കുട്ടി.
കുറച്ചുസമയത്തിനു ശേഷം കുട്ടി തിരിഞ്ഞു നോക്കിയപ്പോഴാണ് ഗ്ലാസിനു തൊട്ടരികിൽ പെൺസിംഹം വാ പിളര്‍ഞ്ഞു നിൽക്കുന്നത് കാണുന്നത്. എന്നിട്ടും യാതൊരു ഭയവുമില്ലാതെ പെൺസിംഹത്തിന്റെ വായിൽ കൈയിടാനെന്ന നിലയ്ക്ക് ഗ്ലാസിൽ കൈ വയ്ക്കുകയും തൊടുകയും ചെയ്തു. മുഖത്ത് തലോടുന്ന തരത്തിൽ കുഞ്ഞ് കൈവച്ചതോടെ പെൺസിംഹം നാക്കുനീട്ടി സ്നേഹം പ്രകടിപ്പിച്ചു. കാണാൻ രസകരമാണെങ്കിലും കുഞ്ഞുങ്ങളെ വച്ച് സാഹസത്തിനു തയാറാകരുതെന്ന് ചിലർ കുറിച്ചു. തുടക്കത്തിൽ സിംഹം കുഞ്ഞിന്റെ തല കടിക്കാൻ ഒരുക്കുന്ന രംഗം ഭീതിജനകമാണെന്നും ആ ഗ്ലാസ് പൊട്ടിയതാണെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലായേനെയെന്നും ചിലർ വ്യക്തമാക്കി.