സ്കൂൾ അല്ലെങ്കിൽ കോളജ് പണിയണമെന്ന ആഗ്രഹത്തോടെയാണ് വേൾഡ് റിസർച്ചേഴ്സ് അസോസിയേഷന്‍ സ്ഥാപകനും അധ്യാപകനുമായ ഡോ. ശങ്കര്‍ലാൽ ഗാർഗ് ഇൻഡോറിൽ സ്ഥലം വാങ്ങുന്നത്. എന്നാൽ അത് നടക്കാതെ വന്നപ്പോൾ ഇത് കാടാക്കി മാറ്റിയാലോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ അല്ലെങ്കിൽ കോളജ് പണിയണമെന്ന ആഗ്രഹത്തോടെയാണ് വേൾഡ് റിസർച്ചേഴ്സ് അസോസിയേഷന്‍ സ്ഥാപകനും അധ്യാപകനുമായ ഡോ. ശങ്കര്‍ലാൽ ഗാർഗ് ഇൻഡോറിൽ സ്ഥലം വാങ്ങുന്നത്. എന്നാൽ അത് നടക്കാതെ വന്നപ്പോൾ ഇത് കാടാക്കി മാറ്റിയാലോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. പ്രിൻസിപ്പലായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷമാണ് ഈ ഉദ്യമനത്തിന് ഇറങ്ങിയത്.

2015ലാണ് പരിസ്ഥിതി സംരക്ഷണ സംഘടനയുടെ കീഴിൽ ‘കേശർ പർവത്’എന്ന പദ്ധതിക്ക് തുടക്കമിടുന്നത്. ചെങ്കല്ലും പാറകളും നിറഞ്ഞ ഭൂമിയിൽ ജലലഭ്യത കുറവായിരുന്നു. ആദ്യം തൈകൾ നട്ട് നനച്ചു പരിപാലിക്കുകയായിരുന്നു 74കാരൻ ചെയ്തത്. ആര്യവേപ്പ്, അരയാൽ, പൂച്ചെടികൾ എല്ലാം വച്ചുപിടിപ്പിച്ചു. ഇതിനിടയ്ക്ക് വരൾച്ചയും ഉണ്ടായി. വെള്ളത്തിനായി 600 അടി കുഴിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ടാങ്കിൽ വെള്ളംകൊണ്ടുവന്ന് നനയ്ക്കുകയായിരുന്നു. പിന്നീട് ജലസംഭരണത്തിനായി കുളം നിർമിച്ചു. 

ADVERTISEMENT

2016 മുതൽ 2024 വരെ 500ലധികം സ്പീഷിസില്‍പ്പെട്ട 40,000 മരങ്ങളാൽ സമ്പന്നമാണ് കേശർ പർവത്. തേക്ക്, ചന്ദനം, മഹാഗണി, ദേവദാരു, പൈൻ, സിൽവർ ഓക്ക് എന്നിങ്ങനെ 15000 കൂറ്റൻ മരങ്ങളും ഒലീവ്, ആപ്പിള്‍, ലിച്ചി, കുങ്കുമപ്പൂവ്, അമേരിക്കൽ ടുലിപ്സ്, ഏലക്കായ, രുദ്രാക്ഷം തുടങ്ങിയവയും ഇവിടെ വളരുന്നുണ്ട്. കുങ്കുമപ്പൂവിൽ നിന്നാണ് കേശർ പർവത് എന്ന പേരുവന്നത്. 

സസ്യങ്ങൾ വളർന്നതോടെ പക്ഷികളും ജീവികളും ഇവിടെയെത്തി. ഇപ്പോൾ 25 തരം പൂമ്പാറ്റകൾ, മുയൽ, കാട്ടുപന്നി, കുറുനരി, നിരവധി പക്ഷികൾ ഇവിടെയുണ്ട്. മെഡിറ്റേഷനും ഒത്തുചേരലുകൾക്കുമായി ആളുകൾ ഇവിടെയെത്താറുണ്ട്. കേശർ പർവതിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

English Summary:

From Barren Land to Blooming Forest: The Keshar Parvat Story