നായ്ക്കുട്ടികളെ പെയിന്റടിച്ച് കടുവകളാക്കി മാറ്റി ചൈനീസ് മൃഗശാല; വിഡിയോ പുറത്തായതോടെ കുറ്റസമ്മതം

നായകളെ പെയിന്റടിച്ച് പാണ്ടകളാക്കി കാണികള്‍ക്ക് മുൻപിൽ പ്രദർശിപ്പിച്ച ചൈനയിലെ ഒരു മൃഗശാലയെക്കുറിച്ച് ലോകമെമ്പാടും ചർച്ചചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പും കൂടി നടത്തിയിരിക്കുന്നു.

നായകളെ പെയിന്റടിച്ച് പാണ്ടകളാക്കി കാണികള്‍ക്ക് മുൻപിൽ പ്രദർശിപ്പിച്ച ചൈനയിലെ ഒരു മൃഗശാലയെക്കുറിച്ച് ലോകമെമ്പാടും ചർച്ചചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പും കൂടി നടത്തിയിരിക്കുന്നു. ഇത്തവണ നായകളെ പെയിന്റടിച്ച് കടുവകളാക്കിയാണ് മാറ്റിയത്. തായ്ഷൗവിലെ ക്വിൻഹു ബേ ഫോറസ്റ്റ് അനിമൽ കിങ്ഡം എന്ന മൃഗശാലയിലാണ് സംഭവം.
ചൗചൗ നായ്ക്കുട്ടികളെയാണ് കടുവകളെപ്പോലെ പെയിന്റ് അടിച്ച് കാണികൾക്ക് മുൻപിൽ കൊണ്ടുവന്നത്. ഒറ്റനോട്ടത്തിൽ തന്നെ അത് കടുവയല്ലെന്ന് വ്യക്തമാണ്. നായ്ക്കുട്ടികൾ മൃഗശാലയ്ക്കകത്ത് ഓടികളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിമർശനങ്ങളും ഉയർന്നു. ഇതോടെ മൃഗശാല അധികൃതർക്ക് കുറ്റസമ്മതം നടത്തേണ്ടിവന്നു.