അക്വേറിയത്തിലെ ‘മത്സ്യകന്യക’യുടെ തല വായ്ക്കുള്ളിലാക്കി കൂറ്റൻ മത്സ്യം; തലനാരിഴയ്ക്ക് രക്ഷ

അക്വേറിയത്തിനകത്ത് മത്സ്യകന്യകയായി വേഷമിട്ട് പ്രകടനം നടത്തുന്നതിനിടെ യുവതിക്ക് കൂറ്റൻ മത്സ്യത്തിന്റെ ആക്രമണം. ചൈനയിലെ ഷിബുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് റഷ്യൻ കലാകാരിയെ കൂറ്റൻ മത്സ്യം ആക്രമിച്ചത്.

മാഷ എന്ന 22കാരി കാഴ്ചക്കാർക്ക് മുൻപിൽ കലാപ്രകടനം നടത്തുന്നതിനിടെ മത്സ്യം അടുത്തെത്തുകയായിരുന്നു. മാഷയുടെ തലയിൽ കടിച്ചതോടെ കണ്ടുനിന്നവർ പതറി. തല പൂർണമായും മത്സ്യത്തിന്റെ വായയിൽ ആയെങ്കിലും അതിവേഗത്തിൽ യുവതി കുതറിമാറിയതോടെ വലിയ അപകടം ഒഴിവായി. ഉടൻതന്നെ മാഷ വെള്ളത്തിനു മുകളിലേക്ക് എത്തുകയും ചെയ്തു.
കാണികൾ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. യുവതിയുടെ തലയിലും കഴുത്തിലും കണ്ണിലും പരുക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. നഷ്ടപരിഹാരമായി 78 പൗണ്ട് അധികൃതര്‍ മാഷയ്ക്ക് നൽകിയതായും വിവരമുണ്ട്.