ആളുകളെ ആക്രമിച്ച കൃഷ്ണപ്പരുന്തിനെ വനത്തിൽ തുറന്നുവിട്ടു; തിരിച്ചെത്തിയത് മറ്റൊരു പരുന്തുമായി

ദിവസങ്ങൾക്ക് മുൻപ് നീലേശ്വരത്ത് ജനങ്ങളെ ആക്രമിച്ച പരുന്തിനെ വനംവകുപ്പ് പിടികൂടുകയും കർണാടക അതിർത്തിയിലെ കോട്ടഞ്ചേരി വനത്തിൽ തുറന്നുവിടുകയും ചെയ്തു. എന്നാൽ ഈ പരുന്ത് വീണ്ടും അതേ സ്ഥലത്ത് എത്തിയിരിക്കുകയാണ്. ഒപ്പം മറ്റൊരു പരുന്തും കൂടിയുണ്ട്.

ദിവസങ്ങൾക്ക് മുൻപ് നീലേശ്വരത്ത് ജനങ്ങളെ ആക്രമിച്ച പരുന്തിനെ വനംവകുപ്പ് പിടികൂടുകയും കർണാടക അതിർത്തിയിലെ കോട്ടഞ്ചേരി വനത്തിൽ തുറന്നുവിടുകയും ചെയ്തു. എന്നാൽ ഈ പരുന്ത് വീണ്ടും അതേ സ്ഥലത്ത് എത്തിയിരിക്കുകയാണ്. ഒപ്പം മറ്റൊരു പരുന്തും കൂടിയുണ്ട്. ശനിയാഴ്ചയാണ് പരുന്ത് നീലേശ്വരത്ത് തിരിച്ചെത്തിയത്.
മാസങ്ങളോളം നീലേശ്വരം എസ്.എസ്. കലാമന്ദിര്‍ റോഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിലും പരിസരത്തുമാണ് പരുന്ത് കഴിഞ്ഞിരുന്നത്. ഇവിടെയെത്തുന്നവരെയും വഴിയാത്രക്കാരെയും നിരന്തരം ഉപദ്രവിച്ചതോടെ നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജനുവരി 26ന് വനംവകുപ്പ് എത്തുകയും പരുന്തിനെ പിടികൂടി വനാതിർത്തിയിലേക്ക് പറത്തിവിടുകയും ചെയ്തു.
എന്നാൽ ആറ് ദിവസം കഴിഞ്ഞ് ഈ പരുന്ത് മറ്റൊരു പരുന്തിനെയും കൂട്ടി തിരിച്ചെത്തുകയായിരുന്നു. വീണ്ടും ആക്രമണം തുടങ്ങിയതിനാൽ ശാശ്വതപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ ഇ. ഷജീർ വനംവകുപ്പിനെ സമീപിച്ചു. ഉടൻതന്നെ പരുന്തുകളെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.