മിസ് സൗത്ത് അമേരിക്ക കിരീടം നേടിയ നെല്ലൂർ പശു; ബ്രസീലിൽ വിറ്റുപോയത് 40 കോടി രൂപയ്ക്ക്

ബ്രസീലിൽ ലേലത്തിൽ 40 കോടി രൂപയ്ക്കു വിറ്റ നെല്ലൂർ പശു ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടി. വിയറ്റിന–19 എന്നു പേരുള്ള പശു ലോകത്ത് ഏറ്റവും ഉയർന്ന തുകയ്ക്കു വിൽക്കപ്പെട്ടതിന്റെ പെരുമയാണു സ്വന്തമാക്കിയത്

ബ്രസീലിൽ ലേലത്തിൽ 40 കോടി രൂപയ്ക്കു വിറ്റ നെല്ലൂർ പശു ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടി. വിയറ്റിന–19 എന്നു പേരുള്ള പശു ലോകത്ത് ഏറ്റവും ഉയർന്ന തുകയ്ക്കു വിൽക്കപ്പെട്ടതിന്റെ പെരുമയാണു സ്വന്തമാക്കിയത്. 1101 കിലോഗ്രാം തൂക്കമുള്ള വിയറ്റിന–19ന് നെല്ലൂർ ഇനത്തിലെ മറ്റു പശുക്കളുടെ ശരാശരി ഭാരത്തെക്കാൾ രണ്ടുമടങ്ങ് കൂടുതലാണ്. ഉയർന്ന ഉഷ്ണപ്രതിരോധശേഷിയും കരുത്തും ഈ കോടീശ്വരിപ്പശുവിന്റെ പ്രത്യേകതകളാണ്. പശുക്കളുടെ ചാംപ്യൻസ് ഓഫ് ദ് വേൾഡ് മത്സരത്തിൽ മിസ് സൗത്ത് അമേരിക്ക കിരീടവും വിയറ്റിന–19 നേടിയിട്ടുണ്ട്.
ലോകത്തു നെല്ലൂർ പശുക്കളെ ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്. യുഎസ്, മെക്സിക്കോ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്.