അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കുന്നതിനായി മയക്കുവെടിവയ്ക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആനയെ മയക്കുവെടി വയ്ക്കുമ്പോൾ സമീപത്ത് മറ്റൊരാനയും ഉണ്ടായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കുന്നതിനായി മയക്കുവെടിവയ്ക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആനയെ മയക്കുവെടി വയ്ക്കുമ്പോൾ സമീപത്ത് മറ്റൊരാനയും ഉണ്ടായിരുന്നു. ഏഴാറ്റുമുഖം ഗണപതി! വെടിയേറ്റ ആന തളർന്നുവീഴുന്നത് കണ്ട ഗണപതി താങ്ങിനിർത്താൻ ശ്രമിക്കുന്ന രംഗം ഏവരുടെയും ഹൃദയം കവർന്നു. രണ്ട് കാട്ടാനകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

രാവിലെ മുതൽ മുറിവേറ്റ കാട്ടാനയ്ക്കൊപ്പം തന്നെയായിരുന്നു ഗണപതിയുടെ നടപ്പ്. അതുകൊണ്ട് തന്നെ ദൗത്യസംഘത്തിന് എളുപ്പത്തിൽ കാര്യങ്ങൾ നടത്താനായില്ല. ഒടുവിൽ പ്ലാന്റേഷൻ ഭാഗത്തേക്ക് നീങ്ങിയപ്പോൾ ഒറ്റ ഡോസ് മയക്കുവെടി വച്ചു. കാട്ടാന മയക്കത്തിലേക്ക് കടന്നപ്പോൾ ഏഴാറ്റുമുഖം ഗണപതി ഉണർത്താനുള്ള ശ്രമങ്ങൾ തുടങ്ങി. കാട്ടാനയോട് ചേർന്നുനിന്ന് ചിന്നംവിളിക്കുകയും തുമ്പിക്കൈ കൊണ്ട് താങ്ങുകയും ചെയ്തു. പൂർണമായും മയക്കത്തിലായ കാട്ടാന ഉടൻതന്നെ മറിഞ്ഞുവീണു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ കാട്ടാനയെ നോക്കിനിന്ന ഗണപതിക്കുനേരെ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചു. ഇതോടെ ഗണപതി കാട്ടിനുള്ളിലേക്ക് പോവുകയായിരുന്നു. ഗണപതിയും കൊമ്പനും തമ്മില്‍ ഇത്രയുംവലിയ ആത്മബന്ധം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മി പറഞ്ഞു.

ADVERTISEMENT

കുങ്കായാനകളെ ചുറ്റിലും നിർത്തിയശേഷം ദൗത്യസംഘം ആനയുടെ മുറിവ് വൃത്തിയാക്കുകയും മരുന്നുവയ്ക്കുകയും ചെയ്തു. കുങ്കിയാനകളെ ഉപയോഗിച്ചാണ് കാട്ടാനയെ ലോറിയിലേക്ക് കയറ്റിയത്. തലയോട്ടിയിലാണ് മുറിവ്. അണുബാധ ഏതെല്ലാം അവയവങ്ങളെ ബാധിച്ചെന്ന് വ്യക്തമല്ല. തലച്ചോറിലേക്ക് അണുബാധ ബാധിച്ചാൽ തുമ്പിക്കൈ തളർന്നുപോകാൻ സാധ്യതയുണ്ട്. ചികിത്സയിലൂടെ മുറിവ് ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അരുൺ സക്കറിയ പറഞ്ഞു.

English Summary:

Athirappilly Elephant Rescue: Ganapathy's Unwavering Loyalty Captures Hearts