പസിഫിക് സമുദ്രത്തിൽ കറുത്ത ഒരു ദുരൂഹ ത്രികോണം! ഒടുവിൽ കണ്ടെത്തിയ കാരണം
2021ൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് എടുത്ത ഒരു ഉപഗ്രഹചിത്രം വളരെയേറെ ശ്രദ്ധ നേടി. അതിനൊരു കാരണമുണ്ടായിരുന്നു. കറുത്ത ത്രികോണാകൃതിയിലുള്ള ഏതോ ഒരു വസ്തു കടൽജലത്തിൽ കാണപ്പെട്ടതാണ് ഈ ചിത്രത്തെ വിസ്മയകരമാക്കിയത്.

2021ൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് എടുത്ത ഒരു ഉപഗ്രഹചിത്രം വളരെയേറെ ശ്രദ്ധ നേടി. അതിനൊരു കാരണമുണ്ടായിരുന്നു. കറുത്ത ത്രികോണാകൃതിയിലുള്ള ഏതോ ഒരു വസ്തു കടൽജലത്തിൽ കാണപ്പെട്ടതാണ് ഈ ചിത്രത്തെ വിസ്മയകരമാക്കിയത്. പസിഫിക്കിലെ ബ്ലാക്ക്ഹോൾ എന്ന പേരിൽ ഈ ചിത്രം വലിയ ശ്രദ്ധനേടി. ഇതിന്റെ ചിത്രങ്ങൾ പല ഓൺലൈൻ കമ്യൂണിറ്റികളിലും പങ്കുവച്ചപ്പോൾ ഇതിനെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളാണു പലരും നൽകിയത്. ഇതൊരു രഹസ്യ സൈനികകേന്ദ്രമാണെന്നു ചിലർ പറഞ്ഞു, സമുദ്രത്തിനു നടുക്കുള്ള ഒരു വമ്പൻ കുഴിയാണെന്നായിരുന്നു മറ്റൊരു വാദം. എന്നാൽ യഥാർഥ കാരണം ഇതൊന്നുമായിരുന്നില്ലെന്നു വൈകാതെ തെളിഞ്ഞു.
ഇത് യഥാർഥത്തിൽ ഒരു ദ്വീപായിരുന്നു. റിപ്പബ്ലിക് ഓഫ് കിരിബാത്തി എന്ന രാജ്യത്തിന്റെ ഭാഗമായിട്ടുള്ള 33 ദ്വീപുകളിൽ ഒന്നായ വോസ്റ്റോക് ഐലൻഡായിരുന്നു ഇത്. ഓസ്ട്രേലിയയിൽ നിന്നു 6000 കിലോമീറ്റർ കിഴക്കായിട്ടാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദ്വീപിലുള്ള പിസോനിയ മരങ്ങളാണ് ഈ ദ്വീപിനു കറുത്തനിറം നൽകിയത്. ഇവയുടെ ഇലകൾക്കു കടുംപച്ച നിറമാണ്. ഈ മരക്കൂട്ടം മുകളിൽ നിന്നു നോക്കിയാൽ കറുത്ത നിറത്തിൽ കാണപ്പെടുന്നതാണ് പസിഫിക്കിലെ കറുത്ത ത്രികോണത്തിനു വഴിവച്ചത്.
പിസോനിയ മരത്തിന്റെ കട്ടിയുള്ള ഇലക്കൂട്ടം ധാരാളം പക്ഷികളെ ഇങ്ങോട്ടേക്കു ക്ഷണിക്കാറുണ്ട്. ഈ പക്ഷികൾ മരത്തിനും ഗുണകരമാണ്. മരത്തിന്റെ വിത്തുകൾ പല മേഖലയിലേക്ക് വ്യാപിക്കാൻ ഇവ വഴിയൊരുക്കും.