പെൻഗ്വിനുകളും ഡിവോഴ്സ് ചെയ്യും; ഇണകളെ വഞ്ചിക്കാനും മടിയില്ലെന്ന് പഠനം
ജീവിതാന്ത്യം വരെ ഒരൊറ്റ ഇണയുമായി ജീവിക്കുന്ന പക്ഷികളെന്നാണു പെൻഗ്വിനുകളെക്കുറിച്ചുള്ള സാമാന്യധാരണ. എന്നാൽ ലിറ്റിൽ പെൻഗ്വിനുകൾ എന്നറിയപ്പെടുന്ന പെൻഗ്വിനുകൾക്ക് ഇതു ബാധകമല്ല. ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ പെൻഗ്വിനുകൾ ഉള്ളത്. ഈഡിപ്റ്റുല മൈനർ എന്ന ശാസ്ത്രനാമമുള്ള ഇവ ലോകത്തിലെ ഏറ്റവും ചെറിയ പെൻഗ്വിനുകളാണ്.

ജീവിതാന്ത്യം വരെ ഒരൊറ്റ ഇണയുമായി ജീവിക്കുന്ന പക്ഷികളെന്നാണു പെൻഗ്വിനുകളെക്കുറിച്ചുള്ള സാമാന്യധാരണ. എന്നാൽ ലിറ്റിൽ പെൻഗ്വിനുകൾ എന്നറിയപ്പെടുന്ന പെൻഗ്വിനുകൾക്ക് ഇതു ബാധകമല്ല. ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ പെൻഗ്വിനുകൾ ഉള്ളത്. ഈഡിപ്റ്റുല മൈനർ എന്ന ശാസ്ത്രനാമമുള്ള ഇവ ലോകത്തിലെ ഏറ്റവും ചെറിയ പെൻഗ്വിനുകളാണ്. 12 ഇഞ്ച് വരെ മാത്രമേ ഇവ പൊക്കംവയ്ക്കാറുള്ളൂ.
ഓരോ പ്രജനനകാലത്തും കുട്ടികളുടെ എണ്ണം കുറവാണെങ്കിൽ നിലവിലുള്ള ഇണയുമായി പിരിഞ്ഞ് പുതിയ ഇണയെ നേടാൻ ലിറ്റിൽ പെൻഗ്വിനുകൾ ശ്രമിക്കാറുണ്ടെന്നാണു പഠനം വെളിവാക്കുന്നത്. ഈ രീതി പലപ്പോഴും പെൻഗ്വിനുകളുടെ ജനസംഖ്യയെയും ബാധിക്കാറുണ്ട്. പുതിയ ഇണയെ ലഭിക്കാൻ സമയമെടുത്താൽ പ്രജനന തോത് കുറയും. കാണാൻ വളരെ ക്യൂട്ടാണെങ്കിലും ലിറ്റിൽ പെൻഗ്വിനുകൾ സ്വാർഥതയുള്ളവരാണെന്നും ഗവേഷകർ പറയുന്നു. ഭക്ഷണദൗർലഭ്യം വന്നാൽ സ്വന്തം കുഞ്ഞുങ്ങളെപ്പോലും ഉപേക്ഷിക്കാൻ ഇവ മടിക്കാറില്ല. നിലവിൽ ഒരു ബന്ധത്തിലിരിക്കെ മറ്റു പെൻഗ്വിനുകളുമായി ഹ്രസ്വകാല പ്രണയബന്ധത്തിൽ ഇവയിൽ പലതും ഏർപ്പെടാറുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ഫിലിപ് ദ്വീപിൽ നടത്തിയ പഠനത്തിൽ പെൻഗ്വിൻ ദമ്പതികളിൽ നാലിലൊന്നും പിരിയാറുണ്ടെന്നാണു കണ്ടെത്തിയത്.
പെൻഗ്വിൻ പരേഡ്
ഓസ്‌ട്രേലിയയിലെ ഫിലിപ് ദ്വീപിനെ രാജ്യാന്തര തലത്തിൽ പ്രശസ്തമാക്കിയത് ലിറ്റിൽ പെൻഗ്വിനുകളാണ്. മില്ലോൾ എന്നുമറിയപ്പെടുന്ന ഫിലിപ് ദ്വീപിൽ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെൻഗ്വിൻ കോളനിയാണു സ്ഥിതി ചെയ്യുന്നത്. നാൽപതിനായിരത്തിലധികം ഈഡിപ്റ്റുല പെൻഗ്വിനുകൾ ഇവിടെയുണ്ട്. പെൻഗ്വിൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ പരിസ്ഥിതി സംഘടനയുടെ ശ്രമഫലമായാണ് ഇത്രയധികം പെൻഗ്വിനുകൾ ഇവിടെ പെരുകിയത്.
എല്ലാദിവസവും വൈകുന്നേരമാകുമ്പോൾ ദ്വീപിലെ പെൻഗ്വിനുകൾ കടലിൽ നിന്നു തിരിച്ചുവന്ന് തങ്ങളുടെ പാർപ്പിടങ്ങളിലേക്കു പോകും. കടലിൽ മീൻ, കണവ, കൊഞ്ച് തുടങ്ങിയ ജലജീവികളെ വേട്ടയാടാൻ പോയശേഷമാണ് ഈ മടങ്ങിവരവ്. കടലിൽ നിന്നു കൂട്ടമായി കരയണഞ്ഞശേഷം തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് ഇവ നടന്നുപോകുന്നതിനെ പെൻഗ്വിൻ പരേഡ് എന്നാണ് ഇവിടെ വിശേഷിപ്പിക്കാറുള്ളത്. ഫിലിപ് ദ്വീപിലെ വലിയൊരു വിനോദസഞ്ചാര ആകർഷണമാണ് ഈ പരേഡ്. ഫിലിപ് ഐലൻഡ് നേച്വർ പാർക്കിലേക്ക് ഇതുകാണാനായി നൂറുകണക്കിനു വിനോദസഞ്ചാരികളാണ് എത്തുന്നത്.
അൻപതു വർഷമായി ഈ പെൻഗ്വിൻ പരേഡ് ഇവിടെ നടക്കുന്നുണ്ട്. നേരിൽ കാണാൻ ദ്വീപിൽ എത്താൻ പറ്റാത്തവർക്കായി ഫിലിപ് ഐലൻഡ് നേച്വർ പാർക്ക് അധികൃതർ ഫെയ്സ്ബുക്കിലും യൂട്യൂബിലും ലൈവ് സ്ട്രീം സൗകര്യവും ഒരുക്കിയിട്ടുണ്ട്. പെൻഗ്വിനുകൾ പ്രത്യേക വഴികളിലൂടെയാണ് കടലിലേക്കു പോകുന്നതും തിരിച്ചു തീരമണഞ്ഞ് വീടുപിടിക്കുന്നതും. ഇവയെ ഓരോദിവസവും എണ്ണാൻ സംവിധാനങ്ങളുമായി ഉദ്യോഗസ്ഥർ ദ്വീപിലുണ്ട്. ഇവർ വഴിയരികിൽ കാത്തുനിൽക്കും. അൻപതുവർഷമായി മുടങ്ങാതെ ഈ എണ്ണമെടുപ്പ് തുടരുന്നു. ബീച്ചിനു ചുറ്റുമുള്ള കടൽവെള്ളത്തിലുള്ള ആൻചോവിസ് എന്ന ചെറുമത്സ്യം ലിറ്റിൽ പെൻഗ്വിനുകളുടെ ഇഷ്ടഭക്ഷണമാണ്.