ഒരാൾ ആക്രമിക്കാനെത്തിയാൽ എല്ലൊടിയാതെ എത്രയും വേഗം രക്ഷപ്പെടാനാവും ആരായാലും ശ്രമിക്കുന്നത്. എന്നാൽ അക്രമിയെ നേരിടാൻ സ്വന്തം എല്ലൊടിച്ച് ആയുധം ഉണ്ടാക്കിയാലോ? ഇതൊരു നാടോടിക്കഥയല്ല. മധ്യ ആഫ്രിക്കൻ മേഖലയിൽ കണ്ടുവരുന്ന ഒരിനം തവളകൾ എതിരാളികളെ ആക്രമിക്കാനും സ്വയം രക്ഷപ്പെടാനും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാൾ ആക്രമിക്കാനെത്തിയാൽ എല്ലൊടിയാതെ എത്രയും വേഗം രക്ഷപ്പെടാനാവും ആരായാലും ശ്രമിക്കുന്നത്. എന്നാൽ അക്രമിയെ നേരിടാൻ സ്വന്തം എല്ലൊടിച്ച് ആയുധം ഉണ്ടാക്കിയാലോ? ഇതൊരു നാടോടിക്കഥയല്ല. മധ്യ ആഫ്രിക്കൻ മേഖലയിൽ കണ്ടുവരുന്ന ഒരിനം തവളകൾ എതിരാളികളെ ആക്രമിക്കാനും സ്വയം രക്ഷപ്പെടാനും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്. മരണ വേദന സഹിച്ചും എതിരാളിയെ കീഴ്‌പ്പെടുത്താനുള്ള അവസാന ശ്രമമായാണ് അവ എല്ലുകൾ സ്വയം ഒടിച്ച് പുറംതൊലി തുളച്ച്  പുറത്തേക്ക് വരുത്തുന്നത്.

ട്രിക്കോബാട്രാക്കസ് റോബസ്റ്റസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. മാർവൽ സൂപ്പർ ഹീറോ വുൾവെറിന്റേതിന് സമാനമായ കഴിവായതിനാൽ വുൾവെറിൻ ഫ്രോഗ് എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. ആൾമാറാട്ടം നടത്തിയും വിഷം പുറന്തള്ളിയുമൊക്കെയാണ് സാധാരണ തവളകൾ ഇരപിടിയന്മാരിൽ നിന്നും രക്ഷനേടുന്നത്. വുൾവെറിൻ തവളകളുടേതു പോലെ അതിസാഹസികവും വേദനാജനകവുമായ ഇത്തരം ഒരു തന്ത്രം തവളകൾ മാത്രമല്ല മറ്റു ഒരു ഉദഭയജീവികളും പയറ്റാറില്ല എന്ന് ഗവേഷകർ പറയുന്നു.

(Photo:X/@19801970)
ADVERTISEMENT

ആക്രമിക്കപ്പെടുന്ന നേരത്ത് നഖങ്ങളുടെ ഭാഗത്തെ പേശികളിൽ അധികം മർദ്ദം നൽകി ചുരുക്കിയാണ് ഇവ എല്ലുകൾ ഒടിച്ചെടുക്കുന്നത്. എല്ലുകളുടെ അഗ്രഭാഗം നഖം പോലെ കൂർത്ത് വിരലുകൾക്കടിയിലൂടെ വെളിയിലേയ്ക്ക് നീളും. പിടികൂടാൻ എത്തുന്ന ജീവികളുടെ മേലെ ഈ എല്ലുകൾ പ്രയോഗിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയാണ് ഇവ കണ്ടെത്തിയിരിക്കുന്ന മാർഗം. എതിരാളി തോറ്റു മടങ്ങുകയോ ഭീഷണി ഒഴിയുകയോ ചെയ്തു കഴിഞ്ഞാൽ ഈ പൊട്ടിയ എല്ലിന്റെ ഭാഗം വീണ്ടും ത്വക്കിനടിയിലേക്ക് തന്നെ മടങ്ങും. വളരെ വേഗതയിൽ എല്ലുകൾ പൂർവ്വാവസ്ഥയിൽ ആവുകയും ചെയ്യും.

(Photo:x/@insectbeau)

നിബിഡ വനങ്ങളിൽ താമസമാക്കിയിരിക്കുന്നതിനാൽ പാമ്പുകൾ, പക്ഷികൾ തുടങ്ങിയവയിൽ നിന്നും വലിയ ഭീഷണിയാണ് വുൾവെറിൻ തവളകൾ നേരിടുന്നത്. ഇവയുടെ ശരീരം ഏറെ മൃദുലമായതുകൊണ്ടുതന്നെ അവയെ കീഴടക്കാൻ ഇരപിടിയന്മാർക്ക് പ്രത്യേക താൽപര്യവുമുണ്ട്. സ്വയം എല്ലൊടിച്ച് പ്രതിരോധിക്കുന്നത് മാത്രമല്ല വുൾവെറിൻ തവളകളുടെ പ്രത്യേകത. മറ്റു തവളകളിൽ നിന്നും വ്യത്യസ്തമായി ഇവയിലെ ആൺ വർഗത്തിന് ശരീരത്തിൽ രോമവളർച്ച ഉണ്ടാകാറുണ്ട്. പ്രജനനകാലം എത്തുന്നതോടെ ഇവയുടെ കാലുകളിലും ശരീരത്തിന്റെ വശങ്ങളിലും രോമങ്ങൾ പോലെ തോന്നിപ്പിക്കുന്ന ഭാഗങ്ങൾ കാണാം. അതുകൊണ്ട് ഹെയറി ഫ്രോഗ് എന്നും ഇവ അറിയപ്പെടുന്നു.

ADVERTISEMENT

ഈ കാലഘട്ടത്തിൽ കൂടുതൽ സമയം വെള്ളത്തിനടിയിൽ തന്നെ ചിലവഴിക്കുന്നതിനാൽ വെള്ളത്തിൽ നിന്നും ഓക്സിജൻ സംഭരിച്ചു വയ്ക്കാൻ ത്വക്ക് വികസിച്ചു നിൽക്കുന്നതാണ് രോമങ്ങളുടെ രൂപത്തിൽ കാണപ്പെടുന്നത്. മുട്ടകൾ സംരക്ഷിക്കാനുള്ള ചുമതലയും ഇവയിലെ ആൺ വർഗത്തിനാണ്. ഇവയുടെ പിൻകാലുകൾക്ക് അസാമാന്യശക്തിയുമുണ്ട്. ആവാസ വ്യവസ്ഥ തകർക്കപ്പെടുന്നതും വേട്ടയാടലുമെല്ലാം മൂലം വുൾവെറിൻ തവളകളുടെ നിലനിൽപ്പിന് ഭീഷണി നേരിടുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പാരിസ്ഥിതിക മാറ്റങ്ങൾ വളരെ വേഗത്തിൽ ബാധിക്കുന്നവയാണ് വുൾവെറിൻ തവളകൾ. കാലാവസ്ഥയിൽ അതിവേഗതയിൽ ഉണ്ടാകുന്ന വ്യതിയാനം ഇവയുടെ വംശത്തെ എത്തരത്തിൽ ബാധിക്കുന്നു എന്നും ഗവേഷകർ വിലയിരുത്തുന്നുണ്ട്.

English Summary:

Wolverine Frog: The Amazing Amphibian That Breaks Its Own Bones