രക്ത നിറത്തിൽ കടൽത്തീരം: അമ്പരപ്പ് വിട്ടുമാറാതെ ജനങ്ങൾ
പെയ്തിറങ്ങുന്ന മഴയിൽ ചോരച്ചുവപ്പ് പരന്നൊഴുന്നൊകുന്ന തീരം. കടലിലേയ്ക്ക് ഒഴുകി ചേരുന്ന ചെറുതും വലുതുമായ ചോരച്ചാലുകൾ. ഇറാനിലെ ഒരു കടൽത്തീരം അവിടെയെത്തിയ സഞ്ചാരികളെയും സമൂഹമാധ്യമങ്ങളെയും ഒരേപോലെ അമ്പരപ്പിച്ചത് ഇങ്ങനെയാണ്. ലോകത്തിന്റെ പലഭാഗങ്ങളും പലതരം പ്രകൃതി വിപത്തുകൾക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ

പെയ്തിറങ്ങുന്ന മഴയിൽ ചോരച്ചുവപ്പ് പരന്നൊഴുന്നൊകുന്ന തീരം. കടലിലേയ്ക്ക് ഒഴുകി ചേരുന്ന ചെറുതും വലുതുമായ ചോരച്ചാലുകൾ. ഇറാനിലെ ഒരു കടൽത്തീരം അവിടെയെത്തിയ സഞ്ചാരികളെയും സമൂഹമാധ്യമങ്ങളെയും ഒരേപോലെ അമ്പരപ്പിച്ചത് ഇങ്ങനെയാണ്. ലോകത്തിന്റെ പലഭാഗങ്ങളും പലതരം പ്രകൃതി വിപത്തുകൾക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ ലോകനാശത്തിന്റെ തുടക്കമാണോ ഇതെന്ന് പോലും ഈ കാഴ്ച കണ്ടു സംശയിച്ചവരുണ്ട്. എന്നാൽ സംഭവം അതൊന്നുമല്ല. ഹോർമുസ് റെഡ് ബീച്ചിൽ കനത്ത മഴയെ തുടർന്നുണ്ടായ ഒരു സ്വാഭാവിക പ്രതിഭാസം മാത്രമായിരുന്നു ഇത്.
ഈ പ്രതിഭാസത്തിന്റെ ഒന്നിലധികം വിഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ റെയിൻബോ ദ്വീപിലാണ് ഈ കടൽത്തീരം സ്ഥിതിചെയ്യുന്നത്. മറ്റു കടൽത്തീരങ്ങളെ അപേക്ഷിച്ച് അസാധാരണമായ ചുവന്ന നിറമുള്ള മണ്ണാണ് ഇവിടുത്തേത്. ഈ മണ്ണിലേയ്ക്ക് ശക്തമായ മഴ വന്നു പതിച്ചതോടെ മണ്ണ് കലർന്ന മഴവെള്ളം ചോര നിറമായി മാറുകയായിരുന്നു. കടൽത്തീരത്തിനു സമീപത്തെ വലിയ ചെമ്മൺ തിട്ടകളിൽ നിന്നും മഴവെള്ളം കുത്തനെ താഴേയ്ക്ക് പതിച്ച് കടലിൽ കലർന്നതോടെ തീരത്തടിയുന്ന തിരമാലകളും ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്.
റെഡ് ബീച്ചിലെ മണ്ണിൽ ഉയർന്ന അളവിൽ ഇരുമ്പും മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇറാനിയൻ ടൂറിസം ബോർഡിൽ നിന്നും പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം തീരത്തെ മണ്ണിലെ ഇരുമ്പ് ഓക്സൈഡിന്റെ ഉയർന്ന സാന്ദ്രതയാണ് ചുവപ്പ് നിറത്തിന് കാരണം. ഇതിനുപുറമേ മണ്ണിലെ ധാതുക്കൾ വേലിയേറ്റ സമയത്ത് സമുദ്ര ജലവുമായി കലരുന്നതോടെയാണ് കടൽത്തീരത്ത് സവിശേഷമായ ചുവപ്പ് നിറം ദൃശ്യമാകുന്നത്. മഴ പെയ്യുന്നതോടെ മണ്ണ് ചോര പോലെ ഒഴുകുന്നത് എല്ലാവർഷവും കാണാനാകുന്ന കാഴ്ചയാണ്.
ഒട്ടേറെ പ്രത്യേകതകളുള്ള ഈ മണ്ണ് സൗന്ദര്യവർദ്ധക വസ്തുക്കൾ, ഡൈയിംഗ്, സെറാമിക്സ്, ഗ്ലാസ് നിർമ്മാണം തുടങ്ങി വിവിധ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇവിടുത്തെ പ്രാദേശിക ടൂറിസം വിഭാഗത്തിൽനിന്നുള്ള വിവരം. മണ്ണിന്റെ വിചിത്രമായ ഈ നിറം കൊണ്ടുതന്നെ സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും കടൽതീരത്തിന് അലൗകികമായ ഭംഗിയായിരിക്കും. എങ്കിലും ഇവിടേയ്ക്ക് ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത് രക്തമഴ തന്നെയാണ്. കടലിൽ നിറം കലർത്തുന്നത് പോലെയുള്ള ഈ കാഴ്ച കാണുന്നതിന് വേണ്ടി മാത്രം ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഇവിടേയ്ക്ക് എത്തുന്നു.
ഇത്തവണത്തെ രക്തമഴയുടെ ദൃശ്യങ്ങൾ വൈറലായതോടെ പലതരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചോര നിറം കണ്ട് ഭയം തോന്നുന്നവർ ധാരാളമുണ്ടെങ്കിലും പ്രകൃതിയിലെ വൈവിധ്യങ്ങളോർത്ത് അത്ഭുതപ്പെടുന്നവരാണ് ഏറെയും. ഈ കാഴ്ച ആസ്വദിക്കുന്നതിനു വേണ്ടി മാത്രം ഇറാനിലേയ്ക്ക് ഒരിക്കലെങ്കിലും സഞ്ചരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നവരും കുറവല്ല.