സ്കൂളിലെ പാറക്കല്ലിൽ 66 ദിനോസർ കാൽപാടുകൾ; 20 കോടി വർഷം പഴക്കം

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ഗ്രാമപ്രദേശത്തുള്ള ഒരു സ്കൂളിന്റെ കവാടത്തിനു സമീപം കിടന്ന ഒരു പാറ വെറും പാറയല്ലായിരുന്നു. മനുഷ്യൻ ഭൂമിയിലുണ്ടാകും മുൻപേയുള്ള ചരിത്രാതീതകാലത്തിന്റെ ശേഷിപ്പുകളായിരുന്നു ആ പാറയിൽ.
ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ഗ്രാമപ്രദേശത്തുള്ള ഒരു സ്കൂളിന്റെ കവാടത്തിനു സമീപം കിടന്ന ഒരു പാറ വെറും പാറയല്ലായിരുന്നു. മനുഷ്യൻ ഭൂമിയിലുണ്ടാകും മുൻപേയുള്ള ചരിത്രാതീതകാലത്തിന്റെ ശേഷിപ്പുകളായിരുന്നു ആ പാറയിൽ.
ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ഗ്രാമപ്രദേശത്തുള്ള ഒരു സ്കൂളിന്റെ കവാടത്തിനു സമീപം കിടന്ന ഒരു പാറ വെറും പാറയല്ലായിരുന്നു. മനുഷ്യൻ ഭൂമിയിലുണ്ടാകും മുൻപേയുള്ള ചരിത്രാതീതകാലത്തിന്റെ ശേഷിപ്പുകളായിരുന്നു ആ പാറയിൽ.
ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ഗ്രാമപ്രദേശത്തുള്ള ഒരു സ്കൂളിന്റെ കവാടത്തിനു സമീപം കിടന്ന ഒരു പാറ വെറും പാറയല്ലായിരുന്നു. മനുഷ്യൻ ഭൂമിയിലുണ്ടാകും മുൻപേയുള്ള ചരിത്രാതീതകാലത്തിന്റെ ശേഷിപ്പുകളായിരുന്നു ആ പാറയിൽ. ദിനോസറുകളുടെ 66 കാൽപാടുകളാണ് അതിൽ പതിഞ്ഞുകിടന്നത്. ഇത്രയും ദിനോസർ കാൽപാടുകളുള്ള ഒരു പാറ ഓസ്ട്രേലിയയിൽ മുന്‍പ് കണ്ടെത്തിയിട്ടില്ലെന്നു ഗവേഷകർ പറയുന്നു. 20 കോടി വർഷം പഴക്കമുള്ളതാണ് ഈ പാടുകൾ. ചെറിയ ശരീരമുള്ള, സസ്യാഹാരികളായ ദിനോസറുകളാണ് ഈ കാൽപാടുകളുണ്ടാക്കിയതെന്നാണു ഗവേഷകർ പറയുന്നത്. അനമോപസ് സ്കാംബസ് തുടങ്ങിയ ദിനോസറുകൾ ഇക്കൂട്ടത്തിൽപെടും. ഏതായാലും ദിനോസറുകളെപ്പറ്റി അത്യന്തം കൗതുകകരമായ ഒരു ശേഷിപ്പാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ കണ്ടെത്തിയിരിക്കുന്നത്.
ആറരക്കോടി വർഷങ്ങൾക്കു മുൻപ് വരെ ഭൂമിയിൽ സർവാധിപത്യം പുലർത്തി വിഹരിച്ചു നടന്ന ജീവികളാണ് ദിനോസറുകൾ. എന്നാൽ ഇവ താമസിയാതെ വംശനാശപ്പെട്ട് ഭൂമിയിൽ നിന്ന് ഒഴിഞ്ഞു. ഭൂമിയിലേക്ക് വന്ന് ആഞ്ഞുപതിച്ച ഒരു ഛിന്നഗ്രഹം ഉയർത്തിയ പരിസ്ഥിതി മാറ്റങ്ങളായിരുന്നു ഇതിനു കാരണം. ചൊവ്വയുടെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്ക്കുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്നാണ് ഈ ഛിന്നഗ്രഹം എത്തിയതെന്ന് കരുതപ്പെടുന്നു. മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിലുള്ള 145 കിലോമീറ്റർ വിസ്തീർണമുള്ള, ചിക്സുലബ് എന്ന പടുകുഴിയിൽ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളുണ്ട്.
ദിനോസറുകളുടെ ഫോസിലുകൾ ഭൂമിയിൽ മിക്കയിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ ആറരക്കോടി വർഷം പഴക്കമുള്ളതാണ്. അങ്ങനെയാണ് ദിനോസറുകൾ അക്കാലയളവിലാകാം വംശനാശം വന്നുപോയതെന്ന് മുൻപ് ശാസ്ത്രജ്ഞർ ഉറപ്പിച്ചത്. ദിനോസറുകളെ മാത്രമല്ല, അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളെയും ഈ ഛിന്നഗ്രഹ പതനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ നശിപ്പിച്ചിരുന്നു.എങ്ങനെയാണു നാശം സംഭവിച്ചതെന്നുള്ളതു സംബന്ധിച്ച് വിവിധ സിദ്ധാന്തങ്ങളുണ്ട്. ഛിന്നഗ്രഹം പതിച്ച ശേഷം വ്യാപകതോതിൽ വാതകങ്ങളും പുകയും മറ്റ് അവശിഷ്ടങ്ങളടങ്ങിയ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ഉയർന്നെന്നും ഇതു മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനമാകാം കനത്ത നാശത്തിന് വഴിയൊരുക്കിയതെന്നുമാണ് ഇതിലെ പ്രബലവാദം. ദിനോസറുകൾ നശിച്ചത് ഛിന്നഗ്രഹം വീണതു മൂലമല്ലെന്നും മറിച്ച് അഗ്നിപർവത വിസ്ഫോടനം മൂലമാണെന്നും വാദിക്കുന്നവരും കുറവല്ല.
ദിനോസറുകളിൽ എല്ലാ വിഭാഗവും പൂർണമായി അപ്രത്യക്ഷരായില്ല. ഭൂമിയിൽ തുടർന്നവയുടെ പിന്മുറക്കാരെ നമ്മളറിയും. പക്ഷികളാണ് അവർ.