കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ മഞ്ഞുപാളികലെ പ്രതികൂലമായി ബാധിക്കുന്നുയെന്നത് ഗവേഷകർ ദിനം പ്രതിയെന്നവണ്ണം ആവർത്തിക്കുന്ന കാര്യമാണ്. ആഗോളതാപനം നിലവിലെ സ്ഥിതിയിൽ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പേഴേക്കും ഭൂമിയിലെ മഞ്ഞുപാളികളിൽ പകുതിയോളം അപ്രത്യക്ഷമാകുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ മഞ്ഞുപാളികലെ പ്രതികൂലമായി ബാധിക്കുന്നുയെന്നത് ഗവേഷകർ ദിനം പ്രതിയെന്നവണ്ണം ആവർത്തിക്കുന്ന കാര്യമാണ്. ആഗോളതാപനം നിലവിലെ സ്ഥിതിയിൽ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പേഴേക്കും ഭൂമിയിലെ മഞ്ഞുപാളികളിൽ പകുതിയോളം അപ്രത്യക്ഷമാകുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇനിയെങ്കിലും ആഗോളതാപനത്തെ നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കിയാൽ ശേഷിക്കുന്ന മഞ്ഞുപാളികളെയെങ്കിലും സംരക്ഷിക്കാനാകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. 

മഞ്ഞുപാളികളിലെ താരതമ്യേന വലുപ്പം കുറഞ്ഞവയാകും ആദ്യം ഉരുകിയൊലിച്ച് അപ്രത്യക്ഷമാകുകയെന്ന് ഗവേഷകർ പറയുന്നു. ലോകത്തെ നിലവിലുള്ള രണ്ടേകാൽ ലക്ഷത്തോളം വരുന്ന ചെറുതും വലുതുമായ മഞ്ഞുപാളികളുടെ നിലവിലെ സ്ഥിതി പരിശോധിച്ച ശേഷമാണ് ഇപ്പോഴത്തെ നിഗമനത്തിലേക്ക് നയിച്ച റിപ്പോർട്ട് ഗവേഷകർ തയാറാക്കിയത്. സയൻസ് ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഗവേഷകർ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കേണ്ട ആവശ്യകതയേക്കുറിച്ചും അല്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ADVERTISEMENT

ഘട്ടം ഘട്ടമായി നഷ്ടപ്പെടുന്ന മഞ്ഞുപാളികൾ 

മഞ്ഞുപാളികളുടെ സംരക്ഷണത്തിനുള്ള നയരൂപീകരണത്തെ സഹായിക്കുന്നതിനായി താപനാല വർധനവിന്റെ ഓരോ ഘട്ടത്തിലും മഞ്ഞുപാളികളുടെ അളവിലുണ്ടാകുന്ന കുറവ് എത്രയാണെന്നും ഗവേഷകരുടെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. 1.5 ഡിഗ്രി സെൽഷ്യസ് മുതൽ, 2, 3, എന്നിങ്ങനെ 4 ഡിഗ്രി സെൽഷ്യസ് വരെ ആഗോളതാപനമുണ്ടായാൽ ഇത് മഞ്ഞുപാളികളെ എങ്ങനെ ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 

ADVERTISEMENT

ഓരോ അളവ് താപനിലവ് വർധിക്കുന്തോറും മഞ്ഞുരുകലിന്റെ തോതും വർർധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇതിനെ തന്നെ മറ്റൊരു തരത്തിൽ ചിന്തിച്ചാൽ താപനിലയുടെ വർധനവ് എത്രമാത്രം നിയന്ത്രിക്കാൻ കഴിയുമോ അത്രത്തോളം മഞ്ഞുപാളികൾ ഭൂമിയിൽ ശേഷിക്കും. ഈ കാഴ്ചപ്പാടാണ് നയരൂപീകരണത്തിനായി സഹായിക്കുക. നിലവിലെ അവസ്ഥ തുടർന്നാൽ മഞ്ഞുപാളികളുടെ ഉരുകൽ സ്വാഭാവികമായും കടൽ ജലനിരപ്പ് ഉയരുന്നതിനും കാരണമാകും. ഇതോടെ തീരപ്രദേശങ്ങൾ ക്രമേണ വെള്ളത്തിനടിയിലാകും. കൂടാതെ ലോകത്തെ ശുദ്ധജലസ്രോതസ്സുകളെയും ഈ ജലനിരപ്പുയരുന്നത് പ്രതിസന്ധിയിലാക്കും.

അപ്രത്യക്ഷമാകാൻ പോകുന്ന മഞ്ഞുപാളികൾ

ADVERTISEMENT

വ്യാവസായിക വിപ്ലവ കാലഘട്ടത്തിന് ശേഷം ഭൂമിയിലെ ശരാശരി താപനിലയിലുണ്ടായ വർധനവിനെയാണ് ആഗോളതാപനില വർധനവായി കണക്കാക്കുന്നത്. 2016 ൽ നടന്ന പാരീസ് കാലാവസ്ഥ ഉച്ചകോടിയിലാണ്  1.5 ഡിഗ്രി സെൽഷ്യസായി ആഗോളതാപന വർദ്ധനവിനെ നിയന്ത്രിയ്ക്കണമെന്നത് ലക്ഷ്യമായി സ്വീകരിച്ചത്. എന്നാൽ ഇതിനായി നടപ്പിലാക്കേണ്ട സാമ്പത്തിക, വ്യാവസായിക, പാരിസ്ഥിതിക മാറ്റങ്ങൾ ലോക രാഷ്ട്രങ്ങൾ പുറന്തള്ളിയതോടെ ഈ ലക്ഷ്യം അപ്രാപ്യമാണെന്ന് വ്യക്തമായി കഴിഞ്ഞു. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ആഗോളതാപനില 1.5 ഡിഗ്രി സെൽഷ്യസ് മറികടക്കും.

അതേസമയം അദ്ഭുതങ്ങൾ സംഭവിച്ച് പാരിസ് ഉച്ചകോടിയിലെ ലക്ഷ്യം നേടിയാലും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ പകുതിയിലേറെ മഞ്ഞുപാളികൾ അപ്രത്യക്ഷമാകും എന്നതിൽ മാറ്റമില്ല. ഇതിനിടെ ഇപ്പോൾ ആഗോളതാപനം നിയന്ത്രിക്കാനുള്ള ലക്ഷ്യം രണ്ട് ഡിഗ്രി സെൽഷ്യസിന് താഴെയാക്കിക്കൊണ്ട്  പുനർ നിർണയിച്ചിട്ടുണ്ട്. ഇതിനർഥം ലോകത്തെ മഞ്ഞുപാളികളിൽ പകുതിയിലേറെ തന്നെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉരുകിയൊലിക്കും. ആഗോളതാപനില വർധനവ് ഈ രണ്ട് ഡിഗ്രി സെൽഷ്യസും പിന്നിട്ട് മുന്നോട്ട് പോയാൽ പിന്നെ മധ്യ യൂറോപ്പിലും പടിഞ്ഞാറൻ കാനഡയിലും യു.എസും അലാസ്ക ഒഴികെയുള്ള ഭാഗങ്ങളിലും, ന്യൂസീലൻഡിലും മഞ്ഞുപാളികൾ അവശേഷിക്കില്ലെന്ന് ഗവേഷകർ പറയുന്നു. ആൽപ്സ്, ആൻഡസ് തുടങ്ങിയ പർവതനിരകളിലെ മഞ്ഞുപാളികൾ പോലും ഈ സാഹചര്യത്തിൽ അവശേഷിക്കില്ല.

English Summary: Half of Earth's Glaciers Will Be Gone By 2100, But We Can Still Save The Rest

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT