പശുവിനെ മുന്നിലിരുത്തി ബൈക്കിൽ സവാരി ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. പാക്കിസ്ഥാനിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. തുണിയിൽ പൊതിഞ്ഞാണ് പശുവിനെ ബൈക്കിനു മുന്നിൽ ഇരുത്തിയിരിക്കുന്നത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് പശുവിന്റെ യാത്ര എന്നതാണ് രസകരമായ കാര്യം. മുന്നിലും പിന്നിലുമൊക്കെയായി യുവാവിന്റെ സുഹൃത്തുകളെന്നു തോന്നുന്ന സംഘവും  അനുഗമിക്കുന്നുണ്ടായിരുന്നു. ഇവരാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

പതിവുപോലെ ഈ സംഭവത്തെ അനൂകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തി. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയായാണ് ചിലർ ഇതിനെ വിമർശിച്ചത്. കൂടുതൽ പേരും പശുവിന്റെ ബൈക്ക് യാത്രയെ പ്രശംസിച്ചു. ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.