മരങ്ങള്‍ വെട്ടാറില്ല, കരിയിലകള്‍ തീയിടാറില്ല; കാടിനിടയിലൊരു വീട്!
വീടിന് ചുറ്റും കാട് വളര്‍ത്തി എടവനക്കാട് സ്വദേശി ഐ.ബി മനോജ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി പറമ്പിലെ മരങ്ങളും ചെടികളും മനോജ് വെട്ടിമാറ്റിയിട്ടില്ല. ഒന്നരയേക്കര്‍ ചെറുവനത്തില്‍ ഔഷധസസ്യങ്ങള്‍ മുതല്‍ വന്‍മരങ്ങള്‍ വരെയുണ്ട്. ആദ്യ കാഴ്ച്ചയില്‍ ഇവിടെയൊരു വീടുണ്ടോയെന്ന് സംശയം തോന്നിയോക്കാം. ഈ മരങ്ങളുടെയും ചെടികളുടെയും ഇടയില്‍ ഒരു വീടുണ്ട്.
പ്രകൃതിയെ ഇഷ്ടത്തിന് വളരാനനുവദിക്കുക മാത്രമാണ് വീട്ടുടമസ്ഥനായ മനോജ് ചെയ്യുന്നത്. ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കില്ല, മരങ്ങള്‍ വെട്ടാറില്ല, കരിയിലകള്‍ തീയിടാറില്ല. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ബിരുദധാരിയായ മനോജ് ജോലി ഉപേക്ഷിച്ചാണ് ഈ കൊച്ചുകാട്ടില്‍ സ്ഥിരതാമസമാക്കിയത്. മനോജിന്റെ വീടും ചുറ്റുമുള്ള കാട് കാണാന്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രവേശനാനുവാദമുണ്ട്.
English Summary: The man who made a unique mini forest