മൃഗങ്ങൾക്ക് പ്രകൃതിപരമായ ഭക്ഷണക്രമമുണ്ട്. എന്നാൽ അപൂർവമായി ചില മൃഗങ്ങൾ തങ്ങളുടെ സ്വാഭാവിക ഭക്ഷണക്രമത്തിൽ നിന്നും തീർത്തും വിഭിന്നമായ ഭക്ഷണരീതി അവലംബിക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഉദാഹരണമാണ് ലിറ്റിൽ ടൈക്കിയുടേത്. ആളൊരു സിംഹമായിരുന്നു. 1946ൽ അമേരിക്കയിലെ മൃഗശാലയിൽ പിറന്ന ആഫ്രിക്കൻ ലയൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗങ്ങൾക്ക് പ്രകൃതിപരമായ ഭക്ഷണക്രമമുണ്ട്. എന്നാൽ അപൂർവമായി ചില മൃഗങ്ങൾ തങ്ങളുടെ സ്വാഭാവിക ഭക്ഷണക്രമത്തിൽ നിന്നും തീർത്തും വിഭിന്നമായ ഭക്ഷണരീതി അവലംബിക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഉദാഹരണമാണ് ലിറ്റിൽ ടൈക്കിയുടേത്. ആളൊരു സിംഹമായിരുന്നു. 1946ൽ അമേരിക്കയിലെ മൃഗശാലയിൽ പിറന്ന ആഫ്രിക്കൻ ലയൺ വിഭാഗത്തിൽപെട്ട സിംഹം. ജന്തുലോകത്ത്  മാംസാഹാര രീതി പിന്തുടരുന്ന ജീവികളും ഏറ്റവും നൈപുണ്യമുള്ള വേട്ടക്കാരുമാണ് സിംഹങ്ങളും കടുവകളും പുലികളും മറ്റും. എന്നാൽ ലിറ്റിൽ ടൈക്കിയുടെ സംരക്ഷകരുടെ വാദപ്രകാരം അവൾക്ക് മാംസാഹാരം ഇഷ്ടമല്ലായിരുന്നു. സസ്യാഹാരത്തോടായിരുന്നു ലിറ്റിൽ ടൈക്കിക്ക് പ്രിയം.

ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിൽ കലിഫോർണിയയിലെ ഹിഡൻ വാലി റാഞ്ചിലായിരുന്നു ലിറ്റിൽ ടൈക്കി വളർന്നത്. ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നു പിടികൂടിയ ഒരു സിംഹമായിരുന്നു ടൈക്കിയുടെ അമ്മ. ടൈക്കി ജനിക്കുന്നതിനു മുൻപ് 5 തവണ ഈ സിംഹം ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു. എന്നാൽ അഞ്ചുതവണയും പിറന്ന കുട്ടികളെ അമ്മ തന്നെ കൊന്നു. ലിറ്റിൽ ടൈക്കിയെയും ആ അമ്മ ആക്രമിച്ചെങ്കിലും മൃഗശാല അധികൃതർ അവളെ രക്ഷപ്പെടുത്തി. പിന്നീടാണ് ജോർജസ്, മാർഗരറ്റ് വെസ്റ്റ്ബ്യൂ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹിഡൻ വാലി റാഞ്ചിലേക്ക് അവളെ എത്തിച്ചത്.

Image Credit: pjmalsbury/ istock

ADVERTISEMENT

ലിറ്റിൽ ടൈക്കിയുടെ സംരക്ഷകനായ ജോർജസ് വെസ്റ്റ്ബ്യൂ എഴുതിയ ലിറ്റിൽ ടൈക്കി: ദ് ട്രൂ സ്‌റ്റോറി ഓഫ് എ വെജിറ്റേറിയൻ ലയണസ് എന്ന പുസ്തകത്തിലാണ് ലിറ്റിൽ ടൈക്കിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ടൈക്കി ഒരു വെജിറ്റേറിയൻ സിംഹമായിരുന്നെന്ന അവകാശവാദം ജോർജസ് ഉന്നയിച്ചതും ഈ പുസ്തകത്തിലാണ്. ഏറെത്താമസിയാതെ അമേരിക്കയിലെമ്പാടും ലിറ്റിൽ ടൈക്കിയുടെ പ്രശസ്തി വ്യാപിച്ചു. ലിറ്റിൽ ടൈക്കിക്ക് മാസങ്ങൾ പ്രായമുള്ളപ്പോൾ, അവൾക്ക് ഖരരൂപത്തിലുള്ള ഭക്ഷണം കൊടുക്കേണ്ട സമയമെത്തി. എന്നാൽ മാംസാഹാരം സ്വീകരിക്കാൻ ലിറ്റിൽ ടൈക്കി മടികാട്ടിയെന്ന് ജോർജസ് പുസ്തകത്തിൽ പറയുന്നു. സിംഹങ്ങൾക്കും മറ്റും മാംസാഹാരം പ്രധാനമാണെന്നും ടോറിൻ എന്ന പ്രധാനപ്പെട്ട പോഷണം ഇവയ്ക്ക് മാംസത്തിൽ നിന്നാണു ലഭിക്കുന്നതെന്നും ജോർജസിനും കുടുംബത്തിനും അറിയാമായിരുന്നു. അതിനാൽ തന്നെ ലിറ്റിൽ ടൈക്കിയെ മാംസം കഴിപ്പിക്കാൻ ഇവർ ശ്രമങ്ങൾ തുടർന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായതെന്ന് ജോർജസ് പുസ്തകത്തിൽ പറയുന്നു.

ADVERTISEMENT

താമസിയാതെ ഇതിനുള്ള മാർഗങ്ങൾ ജോർജസ് അന്വേഷിക്കാൻ തുടങ്ങി. പാലിൽ രക്തം കലർത്തിക്കൊടുക്കാൻ ന്യൂയോർക്ക് മൃഗശാലയിലെ ഒരു വിദഗ്ധൻ പറഞ്ഞതനുസരിച്ച് ജോർജസ് അങ്ങനെ ചെയ്തു നോക്കി. എന്നാൽ ടൈക്കി ഈ പാൽ കുടിക്കാൻ കൂട്ടാക്കിയില്ലെന്ന് ജോർജസ് പറയുന്നു.പല ശ്രമങ്ങളും പാളിയതോടെ ഈ ശ്രമങ്ങൾ ജോർജസും മാർഗരറ്റും ഉപേക്ഷിച്ചു. പിന്നീട് സസ്യാഹാരമായിരുന്നു ടൈക്കിയുടെ പ്രധാനഭക്ഷണം. കുതിർത്തതും പാകം ചെയ്തതുമായ ധാന്യങ്ങളാണ് അവൾ കൂടുതൽ കഴിച്ചത്. മുട്ടയും മീനെണ്ണയും കഴിക്കാനും മടിയില്ലായിരുന്നെന്ന് ജോർജസ് പറയുന്നു. ജോർജസിന്റെ ഹിഡൻ വാലി റാഞ്ചിൽ അനേകം കോഴികളും ആടുകളുമൊക്കെയുണ്ടായിരുന്നു. ലിറ്റിൽ ടൈക്കി ഇവയോടൊപ്പം കളിച്ചുവളർന്നു. മറ്റു ജീവികളെയൊന്നും സിംഹം ആക്രമിച്ചിരുന്നില്ല. ബെക്കി എന്ന പെൺ ചെമ്മരിയാടുമായായിരുന്നു ടൈക്കിക്ക് ഏറ്റവും കൂട്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു.

English Summary: Little Tyke: True Story of a Gentle Vegetarian Lioness