‘‘വയസ്സാനാലും ഉൻ അഴകും സ്റ്റൈലും ഇന്നും ഉന്നെവിട്ട് പോകലെ’’ സാക്ഷാൽ രജനികാന്തിനോടാണ് ‘പടയപ്പ’ സിനിമയിൽ നീലാംബരി ഈ ഡയലോഗ് പറയുന്നതെങ്കിലും രജനികാന്തിനൊപ്പം തന്നെ അക്ഷരം തെറ്റാതെ ഈ ഡയലോഗ് ചേരുന്ന ഒരാൾ മൂന്നാറിലുണ്ട്– സാക്ഷാൽ പടയപ്പ; പടയപ്പ എന്ന കാട്ടുകൊമ്പൻ. മൂന്നാർ കാടുകളിലെ കൊമ്പന്മാർക്കിടയിലെ ഗജവീരനാണ് പടയപ്പ എന്ന ഒറ്റയാൻ. ഗാംഭീര്യവും നീണ്ട, വലുപ്പമുള്ള കൊമ്പുകളുമായി വിലസുന്ന പടയപ്പ നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ടവനാണ്. ഒത്തിണങ്ങിയ ശരീരവും കൊമ്പുകളുമാണ് ഇവനെ കൂടുതൽ സ്വീകാര്യനാക്കുന്നത്. സാധാരണ മൺസൂൺ ആരംഭത്തിൽ തന്നെ പടയപ്പ കാടുപേക്ഷിച്ചു നാട്ടിലേക്ക് എത്തും. പൊതുവേ നിരുപദ്രവകാരിയായ ഇവൻ തൊഴിലാളി ലയങ്ങൾക്ക് സമീപമുള്ള വാഴകളും പച്ചക്കറികളും തിന്ന് പ്രദേശത്ത് ചെലവഴിക്കുകയായിരുന്നു പതിവ്. എന്നാർ ഇടയ്ക്ക് ഒന്നുരണ്ടു തവണ പടയപ്പ ചെറിയ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആറു മാസം മുൻപ് രാജമലയ്ക്ക് സമീപം കെഎസ്ആർടിസി ബസിന്റെ മുൻ ഗ്ലാസ് കൊമ്പു കുത്തി പൊട്ടിക്കുകയും മൂന്നാർ - മറയൂർ റൂട്ടിൽ രാത്രികാലങ്ങളിൻ വാഹനങ്ങൾ തടഞ്ഞിടുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വയസ്സാനാലും ഉൻ അഴകും സ്റ്റൈലും ഇന്നും ഉന്നെവിട്ട് പോകലെ’’ സാക്ഷാൽ രജനികാന്തിനോടാണ് ‘പടയപ്പ’ സിനിമയിൽ നീലാംബരി ഈ ഡയലോഗ് പറയുന്നതെങ്കിലും രജനികാന്തിനൊപ്പം തന്നെ അക്ഷരം തെറ്റാതെ ഈ ഡയലോഗ് ചേരുന്ന ഒരാൾ മൂന്നാറിലുണ്ട്– സാക്ഷാൽ പടയപ്പ; പടയപ്പ എന്ന കാട്ടുകൊമ്പൻ 

കരിക്കു കഴിക്കുന്ന പടയപ്പ ആന. ചിത്രം: മനോരമ
ADVERTISEMENT

മൂന്നാർ കാടുകളിലെ കൊമ്പന്മാർക്കിടയിലെ ഗജവീരനാണ് പടയപ്പ എന്ന ഒറ്റയാൻ. ഗാംഭീര്യവും നീണ്ട, വലുപ്പമുള്ള കൊമ്പുകളുമായി വിലസുന്ന പടയപ്പ നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ടവനാണ്. ഒത്തിണങ്ങിയ ശരീരവും കൊമ്പുകളുമാണ് ഇവനെ കൂടുതൽ സ്വീകാര്യനാക്കുന്നത്. സാധാരണ മൺസൂൺ ആരംഭത്തിൽ തന്നെ പടയപ്പ കാടുപേക്ഷിച്ചു നാട്ടിലേക്ക് എത്തും. പൊതുവേ നിരുപദ്രവകാരിയായ ഇവൻ തൊഴിലാളി ലയങ്ങൾക്ക് സമീപമുള്ള വാഴകളും പച്ചക്കറികളും തിന്ന് പ്രദേശത്ത് ചെലവഴിക്കുകയായിരുന്നു പതിവ്. എന്നാർ ഇടയ്ക്ക് ഒന്നുരണ്ടു തവണ പടയപ്പ ചെറിയ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആറു മാസം മുൻപ് രാജമലയ്ക്ക് സമീപം കെഎസ്ആർടിസി ബസിന്റെ മുൻ ഗ്ലാസ് കൊമ്പു കുത്തി പൊട്ടിക്കുകയും മൂന്നാർ - മറയൂർ റൂട്ടിൽ രാത്രികാലങ്ങളിൻ വാഹനങ്ങൾ തടഞ്ഞിടുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.

ആറു തവണയായി ഏകദേശം അഞ്ചുലക്ഷം രൂപയുടെ ‘പറ്റ്’ പടയപ്പയ്ക്ക് ഔസേപ്പിന്റെ പച്ചക്കറിക്കടയിലുണ്ട്. വനംവകുപ്പിൽ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും.

പടയപ്പ ആന.

∙ ചിൽ പടയപ്പ ചിൽ

ADVERTISEMENT

പൊതുവേ ശാന്തനായ ഇവൻ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തന്റെ പതിവ് സന്ദർശന കേന്ദ്രമായ മാട്ടുപ്പെട്ടിയിൽ എത്തി അക്രമകാരിയായി മാറിയതാണ് ഇപ്പോൾ വീണ്ടും ചർച്ചയാകാനുള്ള കാരണം. എക്കോ പോയിന്റ്, പാലാർ എന്നിവിടങ്ങളിലായി നിരവധി കടകളാണ് പടയപ്പ അടിച്ചു തകർത്തത്. കടകളിൽ ഉണ്ടായിരുന്ന വിൽപന സാധനങ്ങൾ തിന്നതിനു ശേഷം പ്രധാന റോഡിലേക്കിറങ്ങി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. 

പടയപ്പയുടെ സ്വഭാവത്തിൽ മാറ്റം വന്നതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവുമേർപ്പെടുത്തി. വനം വകുപ്പിന്റെ ദ്രുതകർമസേന, അസി. ഫോറസ്റ്റ് വെറ്ററിനറി സർജൻ എന്നിവരുടെ നേതൃത്വത്തിലാണ് പടയപ്പയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. മദപ്പാടാണോ അക്രമണത്തിനു കാരണമെന്ന് പരിശോധിച്ചെങ്കിലും അല്ല എന്നു കണ്ടെത്തി.പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ, മറ്റെന്തിലും ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ചാണ് പ്രത്യേക സംഘം നിരീക്ഷിക്കുന്നത്. എന്തായാലും ശാന്തനും സൗമ്യനുമായിരുന്ന പടയപ്പയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റം വന്നത് മേഖലയിലെ ആനപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

പടയപ്പ പലപ്പോഴായി ഭക്ഷണം കഴിക്കാനെത്തി തകർത്ത മൂന്നാർ ജിഎച്ച് റോഡിലെ എം.സി.ഔസേപ്പിന്റെ കട. ചിത്രം: മനോരമ

∙ പടയപ്പ: ദി ഒർജിൻ സ്റ്റോറി

ADVERTISEMENT

മുൻപ് മറയൂർ കാപ്പി സ്റ്റോർ മുതൽ മാട്ടുപ്പെട്ടി വരെയായിരുന്നു പടയപ്പയുടെ വിഹാരകേന്ദ്രം. ഈ മേഖലയിലുള്ള കാട്ടാനകളുടെയെല്ലാം നേതാവായിരുന്നു പടയപ്പ. കാട്ടാനക്കൂട്ടം എവിടെപ്പോയാലും മുൻപിൽ പടയപ്പയുണ്ടായിരുന്നു. ആനപ്പടയെ നയിച്ചിരുന്ന കൊമ്പന് പിന്നീട് തൊഴിലാളികൾ പടയപ്പ എന്ന വിളിപ്പേര് നൽകിയെന്നാണ് ഒരു കഥ. മറ്റൊരു കഥ, വർഷങ്ങൾക്ക് മുൻപിറങ്ങിയ രജനീകാന്തിന്റെ പടയപ്പയുമായി ബന്ധപ്പെട്ടാണ്. സിനിമയിലെ രജനികാന്തിന്റെ പടയപ്പ എന്ന കഥാപാത്രത്തിന്റെ സ്റ്റൈലുകളുമായി കൊമ്പന്റെ നടപ്പിലും പെരുമാറ്റത്തിലും ഒത്തിരി സാമ്യമുളളതു കാരണം തോട്ടം തൊഴിലാളികൾ ഇട്ട പേരാണിതെന്നുമാണ് പറയപ്പെടുന്നത്.

വി.ബാബുരാജ് (ഇടത്), പടയപ്പ കെഎസ്ആർടിസി ബസിന്റെ ചില്ലിൽ കുത്തുന്നു (വിഡിയോ ചിത്രം–വലത്)

∙ പടയപ്പ കട തകർത്തു; 6 തവണ

മൂന്നാർ– മറയൂർ റൂട്ടിൽ റോഡരികിൽ സ്ഥിതി ചെയ്യുന്ന കന്നിമല എസ്റ്റേറ്റ് മൈതാനത്താണ് സ്ഥിരമായി ഫുട്ബോൾ കളിക്കാൻ ‘ചാ‍ൻസ്’ ചോദിച്ച് പടയപ്പ എത്തുന്നത്.

മൂന്നാർ ജിഎച്ച് റോഡിൽ പെരുമ്പാവൂർ ചെറുകുന്നം സ്വദേശി എം.സി.ഔസേപ്പ് (പാപ്പൂഞ്ഞ്) നടത്തുന്ന പഴം– പച്ചക്കറി കട പടയപ്പ ‘റെയ്ഡ്’ ചെയ്തത് ഒന്നും രണ്ടും തവണയല്ല, 6 വട്ടമാണ്. കടയുടെ മുൻവശം തകർത്ത് അവിടെ തൂക്കിയിട്ടിരിക്കുന്ന പഴുത്ത വാഴക്കുലകളും ആപ്പിൾ, മുന്തിരി, മാതളം എന്നിവയും അകത്താക്കുകയാണ് പതിവ്. കൂടുതൽ വിശപ്പുള്ളപ്പോൾ പച്ചക്കറികളിലേക്കും നോട്ടം പോകും. ഓരോ തവണയും കട തകർത്ത് പഴവും പച്ചക്കറിയും അകത്താക്കിയതിനു ശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണു പതിവ്. പുലർച്ചെയാണ് ആക്രമങ്ങളെല്ലാം. ആറു തവണയായി ഏകദേശം അഞ്ചുലക്ഷം രൂപയുടെ ‘പറ്റ്’ പടയപ്പയ്ക്ക് ഔസേപ്പിന്റെ പച്ചക്കറിക്കടയിലുണ്ട്. വനംവകുപ്പിൽ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും. 

∙ പടയപ്പ സലാം പറഞ്ഞു; 22 തവണ

പടയപ്പ നാട്ടിലേക്കിറങ്ങിയപ്പോള്‍.

മൂന്നാറിൽനിന്ന് ഉദുമൽപേട്ടയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസ് ഡ്രൈവർ വി.ബാബുരാജ് പടയപ്പയെ 22 തവണ റോഡിൽ കണ്ടിട്ടുണ്ട്. പടയപ്പ കെഎസ്ആർടിസി ബസിനടുത്ത് വന്ന് തൊട്ടുരുമ്മിപ്പോകുന്ന വിഡിയോ വൈറലായിരുന്നു. മൂന്നടി മുന്നിൽ കാട്ടുകൊമ്പൻ പടയപ്പ നിന്നിട്ടും കൂസലില്ലാതെ ഡ്രൈവിങ് സീറ്റിലിരുന്ന ചേലച്ചുവട് സ്വദേശി ബാബുരാജായിരുന്നു വിഡിയോയിലെ താരം. കണ്ടക്ടറും സഹയാത്രികരും പകർത്തിയ വിഡിയോയിൽ അക്ഷോഭ്യനായി ഇരിക്കുന്ന ബാബുരാജിന് കാണാം. 

വന്യമൃഗങ്ങളും കാട്ടാനകളും സ്വൈരവിഹാരം നടത്തുന്ന റൂട്ടുകളിലൂടെയാണു ബാബുരാജ് വർഷങ്ങളായി വാഹനം ഓടിക്കുന്നത്. 2007ലാണു ബാബുരാജ് കെഎസ്ആർടിസിയിൽ എത്തുന്നത്. അതിനു മുൻപും ഈ റൂട്ടുകളിലൂടെ ബസും ലോറിയും ഓടിച്ചിട്ടുണ്ട്. ചിന്നാർ കാട്ടിലൂടെ ബസ് ഓടിക്കുന്നതിനിടെ 11 തവണ പുലിയെ കണ്ടിട്ടുണ്ട്. ഈ കണ്ടുമുട്ടലിനെല്ലാം ബാബുരാജിന്റെ കയ്യിൽ കൃത്യമായ കണക്കുണ്ട്. കാരണം, ആളൊരു മൃഗസ്നേഹിയാണ്.

പടയപ്പയുമായുള്ള മുഖാമുഖത്തെപ്പറ്റി ബാബുരാജ് പറയുന്നു: ‘‘മറയൂർ മുതൽ ഒൻപതാർ ചെക്പോസ്റ്റ് വരെ വനമാണ്. ഈ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ വന്യമൃഗങ്ങളെ കാണാനുള്ള സാധ്യത. ഒട്ടേറെത്തവണ പടയപ്പയെ റോഡിൽ കണ്ടിട്ടുണ്ട്. ഒരിക്കൽ പോലും ആക്രമണ സ്വഭാവം കാണിച്ചിട്ടില്ല. രാത്രിയായാലും പകലായാലും മാറിനിന്നു വഴി തന്നിട്ടുണ്ട്. ആ വിശ്വാസത്തിലാണു ബസിൽ തന്നെ ഇരുന്നത്. അവൻ അടുത്തുവന്നു മണത്തു നോക്കി, തൊട്ടുനോക്കി, മാറിനിന്നു. രണ്ടാമത്തെ പ്രാവശ്യം കൊമ്പ് തൊട്ടപ്പോൾ ഗ്ലാസിൽ പൊട്ടലുണ്ടായി. യാത്രക്കാരുമായി ഞാൻ റിസ്ക് എടുത്തെന്നു പറയുന്നവരുമുണ്ട്. ഏതു വിഷയത്തിലും രണ്ടു പക്ഷമുണ്ടാകുമല്ലോ.’’

∙ പടയപ്പയുടെ ‘ഫുട്ബോൾ പ്രേമം’

ലോകകപ്പ് ആവേശം കത്തിനിൽക്കുന്ന സമയമാണല്ലോ. മൂന്നാറിലെ കൊമ്പൻ പടയപ്പയും ഫുട്ബോൾ പ്രേമിയാണെന്നാണ് നാട്ടുകാരുടെ പക്ഷം. പന്തിനോടു പ്രേമം മാത്രമല്ല, കളിക്കാനും പടയപ്പ പലതവണ ശ്രമിച്ചിട്ടുണ്ട്. മൂന്നാറുകാർ ടീമിലെടുത്തില്ലെന്ന് മാത്രം. ആവേശകരമായ ഫുട്ബോൾ മൽസരത്തിനിടെ മൈതാനത്തേക്ക് അപ്രതീക്ഷിതമായി എത്തിയ എതിരാളിയെ കണ്ട് ഇരു ടീമും ഞെട്ടിയ ചരിത്രമുണ്ട്. മൂന്നാർ– മറയൂർ റൂട്ടിൽ റോഡരികിൽ സ്ഥിതി ചെയ്യുന്ന കന്നിമല എസ്റ്റേറ്റ് മൈതാനത്താണ് സ്ഥിരമായി ഫുട്ബോൾ കളിക്കാൻ ‘ചാ‍ൻസ്’ ചോദിച്ച് പടയപ്പ എത്തുന്നത്. മൈതാനത്തിനു ചുറ്റും ഉയരത്തിൽ കാട് വളർന്നു നിൽക്കുന്നതിനാൽ പടയപ്പ വരുന്നത് പെട്ടെന്നാരും കാണില്ല. 22 പേർ മൈതാനത്ത് പന്ത് തട്ടി പായുന്നതൊന്നും കൂസാതെ നേരെ മൈതാന മധ്യത്തിലേക്കെത്തുമ്പോഴാവും ആളുകൾ ആനയെ കാണുക. അതോടെ എല്ലാവരും ചിതറിയോടും. കളിക്കാൻ കൂട്ടില്ലാതെ മൈതാനമധ്യത്തിൽ പത്തു മിനിറ്റോളം നിലയുറപ്പിച്ച ശേഷം ആന കാടു കയറും. വേറെന്തു ‘കാട്ടാനാ!’

∙ മുഖ്യമന്ത്രിയെ തടഞ്ഞ പടയപ്പ

മറയൂർ റൂട്ടിൽ പലപ്പോഴും നടുറോഡിൽ കയറി നിന്ന് വാഹനഗതാഗതം മുടക്കുന്നത് പടയപ്പയുടെ ഹോബിയാണ്. ഒറ്റയാനാണെങ്കിലും ആളുകളെ ഉപദ്രവിച്ച ചരിത്രം പടയപ്പയ്ക്കില്ല. എന്നാൽ, 2001ൽ ആദിവാസി പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തശേഷം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി തിരിച്ചുവരുമ്പോൾ നയമക്കാട് വച്ച് പടയപ്പ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞിട്ടുണ്ട്. പൊലീസുകാർ ഇറങ്ങിവന്നതോടെ കാട്ടാന റോഡരികിലേക്കു മാറിനിൽക്കുകയും ആന്റണി സുഖമായി യാത്ര തുടരുകയും ചെയ്തു.

English Summary: Tusker 'Padayappa', the People's Favourite Wild Elephant in Munnar