വിഷപ്പാമ്പിന്റെ കണ്ണുകൾ കൊത്തിപ്പറിച്ച് പക്ഷി; രക്ഷപ്പെടാനാകാതെ പാമ്പ്–വിഡിയോ
വിഷപ്പാമ്പിന്റെ കണ്ണുകൾ രണ്ടും കൊത്തിപ്പറിച്ച് പക്ഷി. തന്നേക്കാൾ രണ്ടിരട്ടി വലുപ്പം വരുന്ന ഉഗ്രവിഷപ്പാമ്പിന്റെ കണ്ണുകളാണ് പക്ഷി കൊത്തിപ്പറിച്ചത്. സൗത്താഫ്രിക്കയിലെ മാലമാല ഗെയിം റിസർവിലാണ് സംഭവം. ഗൈഡായ പീറ്റർ വാൻ വിക്ക് ആണ് അപൂർവമായ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. വിനോദ

വിഷപ്പാമ്പിന്റെ കണ്ണുകൾ രണ്ടും കൊത്തിപ്പറിച്ച് പക്ഷി. തന്നേക്കാൾ രണ്ടിരട്ടി വലുപ്പം വരുന്ന ഉഗ്രവിഷപ്പാമ്പിന്റെ കണ്ണുകളാണ് പക്ഷി കൊത്തിപ്പറിച്ചത്. സൗത്താഫ്രിക്കയിലെ മാലമാല ഗെയിം റിസർവിലാണ് സംഭവം. ഗൈഡായ പീറ്റർ വാൻ വിക്ക് ആണ് അപൂർവമായ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. വിനോദ സഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയപ്പോഴാണ് അപൂർവ പക്ഷികൾ ബഹളം കൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്. പാമ്പോ മറ്റോ പക്ഷികളെ ആക്രമിച്ചതാകാമെന്നാണ് ഇവർ കരുതിയത്. എന്നാൽ കൂടുതൽ അടുത്ത് ചെന്ന് നിരീക്ഷിച്ചപ്പോഴാണ് പക്ഷിയാണ് പാമ്പിനെ ആക്രമിക്കുന്നതെന്ന് മനസ്സിലായത്.
ആഫ്രിക്കൻ കാടുകളിലെ ഉഗ്രവിഷപ്പാമ്പുകളിലൊന്നായ ബൂംസ്ലാങ് പാമ്പിനെ ഗ്രേ ഹെഡഡ് ബുഷ്‌ഷ്രൈക്ക് വിഭാഗത്തിൽപ്പെട്ട പക്ഷിയാണ് ആക്രമിച്ചത്. തറയിലൂടെ ഇഴഞ്ഞു നീങ്ങാൻ ശ്രമിച്ച പാമ്പിനെ പക്ഷി വാശിയോടെ ആക്രമിക്കുകയായിരുന്നു. പാമ്പിന്റെ ഇരുകണ്ണുകളും പക്ഷി കൊത്തിപ്പറിച്ചു. പലപ്രാവശ്യം പാമ്പ് ഇഴഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പക്ഷി വാശിയോടെ അതിനെ ആക്രമിക്കുന്നത് തുടർന്നു. തലയിൽ കാലുകൾകൊണ്ട് മുറിവേൽപ്പിക്കുകയും കണ്ണുകൾ കൊക്കുകൊണ്ട് ചൂഴ്ന്നെടുക്കുകയും ചെയ്തു.ഓരോ തവണയും ആക്രമണത്തിനു ശേഷം പക്ഷി സമീപത്തുള്ള മരച്ചില്ലയിൽ പോയിരിക്കുകയും പിന്നീട് പറന്നെത്തി ആക്രമണം തുടരുകയും ചെയ്തു.
ആഫിക്കയിലുടെനീളം കാണപ്പെടുന്ന പക്ഷികളാണ് ഗ്രേ ഹെഡഡ് ബുഷ്‌ഷ്രൈക്ക്. അതീവ അപകടകാരികളായ പക്ഷികളാണിവ. ചെറിയ ജീവികളാണ് ഇവയുടെ പ്രധാന ഭക്ഷണം. അപൂർവമായി പാമ്പുകളെയും ഇവ ആഹാരമാക്കാറുണ്ട്. ഒത്തുകിട്ടിയാല്‍ തന്നേക്കാൾ രണ്ടിരട്ടിയിലധകം വലുപ്പമുള്ള ജീവികളെയും ഇവ ആക്രമിക്കുമെന്നതിന് തെളിവാണ് ഈ വിഡിയോയെന്ന് പീറ്റർ വാൻ വിക്ക് വിശദീകരിച്ചു. പാമ്പ് രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ വിനോദസഞ്ചാരികളുടെ സംഘം അൽപസമയത്തികം തന്നെ അവിടെനിന്നു മടങ്ങി.
English Summary: Bird Rips Snake’s Eyes Out as it Tries to Escape