ആമസോണിന് കാവലാളായി ഹെലേന! കാടിനെ സംരക്ഷിക്കുന്ന പെൺകരുത്ത്, ഇവൾ ചില്ലറക്കാരിയല്ല
ഗ്രെറ്റ തുൺബെർഗിന്റെ ലാറ്റിനമേരിക്കൻ പതിപ്പ്...അങ്ങനെയാണ് ഹെലേന ഗ്വാലിങ്ങ അറിയപ്പെടുന്നത്. ഇവരുടെ പേര് ഇന്റർനെറ്റിൽ തിരഞ്ഞാൽ ഒരു ഇൻസ്റ്റഗ്രാം പേജ് സെർച് റിസൽട്ടുകളിൽ വരും. ഇതിൽ ആമസോണിന്റെ വിശേഷങ്ങളാണ്. 20 വയസ്സുകാരിയായ ഹെലേനയുടെ ഇൻസ്റ്റഗ്രാം പേജ് ധാരാളം
ഗ്രെറ്റ തുൺബെർഗിന്റെ ലാറ്റിനമേരിക്കൻ പതിപ്പ്...അങ്ങനെയാണ് ഹെലേന ഗ്വാലിങ്ങ അറിയപ്പെടുന്നത്. ഇവരുടെ പേര് ഇന്റർനെറ്റിൽ തിരഞ്ഞാൽ ഒരു ഇൻസ്റ്റഗ്രാം പേജ് സെർച് റിസൽട്ടുകളിൽ വരും. ഇതിൽ ആമസോണിന്റെ വിശേഷങ്ങളാണ്. 20 വയസ്സുകാരിയായ ഹെലേനയുടെ ഇൻസ്റ്റഗ്രാം പേജ് ധാരാളം
ഗ്രെറ്റ തുൺബെർഗിന്റെ ലാറ്റിനമേരിക്കൻ പതിപ്പ്...അങ്ങനെയാണ് ഹെലേന ഗ്വാലിങ്ങ അറിയപ്പെടുന്നത്. ഇവരുടെ പേര് ഇന്റർനെറ്റിൽ തിരഞ്ഞാൽ ഒരു ഇൻസ്റ്റഗ്രാം പേജ് സെർച് റിസൽട്ടുകളിൽ വരും. ഇതിൽ ആമസോണിന്റെ വിശേഷങ്ങളാണ്. 20 വയസ്സുകാരിയായ ഹെലേനയുടെ ഇൻസ്റ്റഗ്രാം പേജ് ധാരാളം
ഗ്രെറ്റ തുൺബെർഗിന്റെ ലാറ്റിനമേരിക്കൻ പതിപ്പ്...അങ്ങനെയാണ് ഹെലേന ഗ്വാലിങ്ങ അറിയപ്പെടുന്നത്. ഇവരുടെ പേര് ഇന്റർനെറ്റിൽ തിരഞ്ഞാൽ ഒരു ഇൻസ്റ്റഗ്രാം പേജ് സെർച് റിസൽട്ടുകളിൽ വരും. ഇതിൽ ആമസോണിന്റെ വിശേഷങ്ങളാണ്. 20 വയസ്സുകാരിയായ ഹെലേനയുടെ ഇൻസ്റ്റഗ്രാം പേജ് ധാരാളം പേർ ഫോളോ ചെയ്യുന്നുണ്ട്. ഹെലേന ആളത്ര ചില്ലറക്കാരിയല്ല. ആമസോൺ മഴക്കാടുകളുടെ രക്ഷയ്ക്കായി മുൻപന്തിയിൽ നിൽക്കുന്ന പരിസ്ഥിതി നായികയാണ് ഈ യുവതി.
തെക്കനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് ഹെലേന ജനിച്ചത്. ആമസോൺ കാടുകളിൽ താമസിക്കുന്ന സരയാകു എന്ന ആദിമഗോത്രത്തിൽ. നവോമി ഗ്വാലിങ്ങയാണ് ഹെലേനയുടെ അമ്മ. സരയാകൂ ഗോത്രത്തിൽ ഇന്ന് ആകെ 1500 ആളുകളേയുള്ളൂ. ഒറ്റപ്പെട്ട രീതിയിൽ ജീവിക്കുന്നതിനാൽ ഇവർ താമസിക്കുന്നിടത്തേക്ക് എത്തണമെങ്കിൽ വള്ളങ്ങൾ വേണം. ഇങ്ങോട്ടേക്കു റോഡുകളില്ല. എന്നാൽ ഹെലേനയുടെ അച്ഛൻ ഫിൻലൻഡിലെ ഒരു പ്രശസ്ത സർവകലാശാലയിൽ അധ്യാപകനാണ്. കുറേക്കാലം ഹെലേന വളർന്നതും വിദ്യാഭ്യാസം തേടിയതും അവിടെയാണ്.
ഇങ്ങനെ ലഭിച്ച രാജ്യാന്തര സമ്പർക്കമാണ് ഹെലേനയെ സരയാകൂ വംശത്തിനു വേണ്ടി നിലയുറപ്പിക്കാൻ കരുത്തയാക്കിയത്.സരയാകുവിന്റെ ഗോത്രത്തിന്റെ പ്രധാന പ്രതിസന്ധി വനനശീകരണമാണ്.ലോകത്ത് ഏറ്റവുമധികം പ്രകൃതിചൂഷണം നേരിടുന്ന മേഖലയാണ് ആമസോൺ.ഈ വനങ്ങളുമായി ആഴത്തിൽ സമ്പർക്കത്തിലേർപ്പെട്ടാണു സരയാകു ഗോത്രം താമസിക്കുന്നത്. ബ്രസീലിലാണു കൂടുതലെങ്കിലും ഇക്വഡോറിലും നല്ലരീതിയിൽ ആമസോൺ പ്രദേശങ്ങളുണ്ട്. ഇവിടം എണ്ണ നിക്ഷേപത്താൽ സമ്പന്നവുമാണ്. 1996ൽ ഇതു ഖനനം ചെയ്യാനായി സർക്കാർ പെട്രോ ഇക്വഡോർ,സിജിസി തുടങ്ങിയ വമ്പൻ കമ്പനികളെ കരാറേൽപ്പിച്ചു. സരയാകൂ വംശങ്ങളുടെ ആവാസകേന്ദ്രങ്ങളും ഈ ഖനനമേഖലയിൽ പെടും.
തുടർന്ന് ചൂഷണം ശക്തമായി. 2002ൽ സരയാകു വംശജരുടെ സമ്മതം ചോദിക്കാതെ തന്നെ ഇക്വഡോർ പട്ടാളവും മറ്റും പരിശോധനകൾക്കായി അവരുടെ സ്ഥലത്തേക്കു നിരന്തരമെത്തി. സരയാകൂ വംശത്തിലെ പലർക്കു നേരെയും ആക്രമണമുണ്ടായി. കാട്ടിനുള്ളിൽ എണ്ണക്കമ്പനികൾ നടത്തിയ സ്ഫോടനത്തിൽ ഇവരുടെ പരിപാവന സ്ഥലങ്ങളും ആരാധനാകേന്ദ്രങ്ങളും നശിച്ചു. ആ വർഷമാണ് ഹെലേന ജനിച്ചത്.
എന്നാൽ തദ്ദേശീയരും വെറുതെയിരുന്നില്ല. 2012ൽ സരയാകൂ വംശജർ ഇക്വഡോർ സർക്കാരിനെതിരെ ലാറ്റിനമേരിക്കൻ കോടതിയിൽ കേസ് കൊടുക്കുകയും വിജയിക്കുകയും ചെയ്തു. തുടർന്ന് ഇക്വഡോറിലെ സമാന ഗോത്രങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരന്നു. പ്രക്ഷോഭം ശക്തമായി മാറി. ഇതിലെല്ലാം ഹെലേന വഹിച്ച പങ്ക് ചില്ലറയല്ല.
ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന ഹെലേന, ഗോത്രത്തിന്റെ ശബ്ദമായി മാറി. ഇക്വഡോർ ഗവൺമെന്റിന്റെ പ്രവൃത്തികളും ഗോത്രങ്ങളുടെ പരാധീനതകളും ലോകം ഇങ്ങനെ അറിഞ്ഞു. ഒട്ടേറെ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടുള്ള ഹെലേന പ്രശസ്തമായ രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടിയിലും പ്രതിനിധിയായി എത്തി.
ആമസോൺ മഴക്കാടുകളിൽ 60 ശതമാനവും സ്ഥിതി ചെയ്യുന്ന ബ്രസീലിലും ധാരാളം വനിതാ ഗോത്രവിഭാഗ ആക്ടിവിസ്റ്റുകളുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തയാണ് മുൻഡുരുകു ഗോത്രത്തിൽ നിന്നുള്ള അലക്സാൻഡ്ര കൊരാപ്. വാൻഡ വിറ്റോറ്റോ, ഇലെയ്സ് ഫരിയാസ്, മരിനെറ്റ് അൽമെയ്ഡാ തുടങ്ങി ഒട്ടേറെ പ്രശസ്തരായ ആക്ടിവിസ്റ്റുകൾ മേഖലയിൽ നിന്നുണ്ട്.
ആമസോണിൽ ഇന്നും നിർബാധം അനധികൃത വേട്ടയും നടക്കുന്നുണ്ട്. ശക്തമായ മാഫിയകളും ഇതിനു പിന്നിലുണ്ട്. കൂടാതെ അനധികൃതഖനനവും ആമസോണിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ബ്രസീലിന്റെ മുൻ പ്രസിഡന്റായിരുന്ന ജൈർ ബൊൽസനാരോ ഇത്തരം പ്രവൃത്തികൾക്കു മൗനാനുവാദം കൊടുത്തെന്നെ പേരിൽ ധാരാളം പഴികേട്ടിരുന്നു.
ഗാരിംപെറോസ് എന്നാണ് ആമസോണിലെ അനധികൃത ഖനനക്കാർ അറിയപ്പെടുന്നത്. കാസിറ്ററൈറ്റ് എന്ന അയിരാണ് ഇവർ ആമസോണിൽ നിന്നു ഖനനം ചെയ്തെടുക്കുന്നത്. കറുത്ത സ്വർണമെന്നും വിളിപ്പേരുള്ള ഇത് ഖനന മാഫിയ കച്ചവടക്കാർക്കു വിൽക്കും. ഖനന മാഫിയ ആമസോണിലെ തദ്ദേശീയ ഗോത്രങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ധാരാളമാണ്. ഖനനത്തിന്റെ ബാക്കിപത്രമായി വനത്തിലെ ജലാശയങ്ങളും മലിനമാകുന്നു.
ബൊൽസൊനാരോയ്ക്കു ശേഷം അധികാരത്തിൽ വന്ന ലൂല സർക്കാർ ഖനനത്തിനെതിരെ പ്രതീക്ഷാനിർഭരമായ നടപടികളെടുത്തു തുടങ്ങിയിട്ടുണ്ട്. ഹെലിക്കോപ്റ്ററിലും മറ്റുമായി ബ്രസീലിയൻ സൈന്യം മേഖലയിൽ പട്രോൾ ചെയ്യുന്നത് മാഫിയയ്ക്ക് സമ്മർദ്ദമേറ്റിയിട്ടുണ്ട്. എന്നാൽ പിടിച്ചപിടിയാലേ ഈ പ്രവർത്തനങ്ങളൊന്നും നിർത്താൻ സാധിക്കുകയില്ലെന്നും അതിനു സമയമെടുക്കുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. ആമസോൺ സംബന്ധിച്ച ഓരോ വാർത്തയും ലോകത്തിനു മുഴുവൻ താൽപര്യമുള്ളതാണ്. കാരണം, ആമസോൺ അറിയപ്പെടുന്നത് തന്നെ ഈ ഭൂമിയുടെ ശ്വാസകോശം എന്ന പേരിലാണ്.
English Summary: Helena Gualinga- An Indigenous youth climate advocate from Ecuador