പ്രകൃതിയുടെ നഴ്സറി; കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കും കണ്ടൽവനങ്ങൾ: കേരളത്തിൽ 4 ജില്ലകളിൽ ഇല്ല
ആവാസ വ്യവസ്ഥയുടെ സംരക്ഷകരെന്ന് അറിയപ്പെടുന്നവരാണ് കണ്ടലുകൾ. തീശോഷണം തടയാനും ഉപ്പുവെള്ളത്തിൽ നിന്ന് ശുദ്ധജലം വേർതിരിച്ചെടുക്കാനും കണ്ടലുകൾക്ക് കഴിവുണ്ട്. വിവിധതരം മത്സ്യങ്ങൾക്ക് ആവാസവ്യവസ്ഥ ഒരുക്കുന്ന ഇവയെ പ്രകൃതിയുടെ നഴ്സറി എന്നും വിളിക്കുന്നു. കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, സുനാമി എന്നിവയിൽ നിന്ന്

ആവാസ വ്യവസ്ഥയുടെ സംരക്ഷകരെന്ന് അറിയപ്പെടുന്നവരാണ് കണ്ടലുകൾ. തീശോഷണം തടയാനും ഉപ്പുവെള്ളത്തിൽ നിന്ന് ശുദ്ധജലം വേർതിരിച്ചെടുക്കാനും കണ്ടലുകൾക്ക് കഴിവുണ്ട്. വിവിധതരം മത്സ്യങ്ങൾക്ക് ആവാസവ്യവസ്ഥ ഒരുക്കുന്ന ഇവയെ പ്രകൃതിയുടെ നഴ്സറി എന്നും വിളിക്കുന്നു. കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, സുനാമി എന്നിവയിൽ നിന്ന് തീരപ്രദേശത്തെ സംരക്ഷിക്കുകയെന്നത് കണ്ടൽവനങ്ങളുടെ പ്രധാന ദൗത്യമായി കണക്കാക്കുന്നു.
കേരളത്തിൽ വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവ ഒഴികെ എല്ലാ ജില്ലകളിലും കണ്ടൽ വനങ്ങളുണ്ട്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ കണ്ടൽവനമുള്ളത്. ഉപ്പട്ടി, പ്രാന്തൻ കണ്ടൽ, കണ്ണാമ്പൊട്ടി, നക്ഷത്രക്കണ്ടൽ, പൂക്കണ്ടൽ, ചക്കരക്കണ്ടൽ, കുറ്റിക്കണ്ടൽ, ചെറു ഉപ്പട്ടി, ചെറു കണ്ടൽ, വള്ളിക്കണ്ടൽ, മരക്കണ്ടൽ, ചുള്ളിക്കണ്ടൽ തുടങ്ങിയവയാണ് സംസ്ഥാനത്ത് കാണപ്പെടുന്ന പ്രധാന കണ്ടൽ സസ്യങ്ങൾ. മംഗളവനം, കവ്വായി കുഞ്ഞിമംഗലം, കടലുണ്ടി, ഇവയാണ് കേരളത്തിലെ പ്രധാന കണ്ടൽ ഉദ്യാനങ്ങൾ.
ഇടതൂർന്ന വേരുകൾ, താഴേക്കും മുകളിലേക്കും വളരുന്ന വേരുകൾ, ശ്വസിക്കാൻ കഴിയുന്ന വേരുകൾ, കാഴ്ചയിൽ തന്നെ ഒരു ഫാന്റസി ലോകം. ഗുരുത്വാകർഷണത്തിന് എതിരായി ഭൂമിക്ക് മുകളിലേക്ക് വേരുകൾ ഉള്ള സസ്യങ്ങളാണ് കണ്ടലുകൾ. ഇവയ്ക്ക് ശ്വസിക്കാനാകും എന്നത് അതിലും വലിയ അദ്ഭുതമാണ്. ന്യൂമാറ്റോഫോറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന ഉപ്പൂത്ത, ബ്ലാത്തി കണ്ടലുകൾക്കെല്ലാം ഈ വേരുകളുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കും
കണ്ടൽ വനങ്ങൾക്ക് നിത്യഹരിത വനങ്ങളേക്കാൾ അധികമായി (4–5 മടങ്ങ്) അന്തരീക്ഷത്തിലെ CO2 വലിച്ചെടുത്ത് ദീർഘനാളത്തേക്ക് സൂക്ഷിക്കാനാകും. ഹരിതഗൃഹവാതമായ CO2വിന്റെ അളവ് അന്തരീക്ഷത്തിൽ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഇതുവഴി സാധിക്കും. പാരിസ് ഉടമ്പടി പ്രകാരം ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവം കുറയ്ക്കാനുള്ള നാഷനൽ ഡിറ്റർ മൈൻഡ് കോൺട്രിബ്യൂഷൻ (NDC) ലക്ഷ്യങ്ങളിൽ ഒന്നായി ഇന്ത്യയും കണ്ടൽ സംരക്ഷണത്തിൽ പങ്കാളിയാവുകയാണ്. ‘മിഷ്ടി’ എന്ന വൻകിട പദ്ധതി (തീരദേശത്ത് കണ്ടൽ വച്ചുപിടിപ്പിക്കൽ) ഇന്ത്യ നടപ്പിലാക്കുകയാണ്. ഇന്ത്യയിലും ബംഗ്ലദേശിലുമായി കാണപ്പെടുന്ന സുന്ദർബൻ ആണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം.
കണ്ടൽവനത്തിന്റെ സംരക്ഷത്തിനായി വിവിധ രാജ്യങ്ങൾ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സൗദി അറേബ്യ വരും വർഷങ്ങളിൽ 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ചെങ്കടലിന്റെയും അറേബ്യന്‍ ഗള്‍ഫിന്റെയും തീരപ്രദേശങ്ങളില്‍ 60 ലക്ഷം കണ്ടല്‍ തൈകള്‍ ഇതിനോടകം നട്ടുപിടിപ്പിച്ചു കഴിഞ്ഞു. ഇതില്‍ 33 ലക്ഷത്തിലധികം തൈകളും ജിസാനിലെ ഭാഗത്താണ് നട്ടത്.
English Summary: International Day for the Conservation of the Mangrove Ecosystem