മധ്യപ്രദേശിലെ സൽമത്പുരിലാണ് ആ ആൽമരം നിൽക്കുന്നത്. വെറുമൊരു മരമല്ല ഇത്. ഒരു വർഷം 12 ലക്ഷം രൂപയാണ് ഇതിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സർക്കാരിനു ചെലവാകുന്നത്. ഇന്ത്യയുടെ ആദ്യ വിവിഐപി മരമെന്ന് തദ്ദേശീയർ വിളിക്കുന്ന ഈ മരം ലോകപ്രശസ്തമായ സാഞ്ചി ബുദ്ധമതകേന്ദ്രത്തിൽ നിന്നു 5 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധ്യപ്രദേശിലെ സൽമത്പുരിലാണ് ആ ആൽമരം നിൽക്കുന്നത്. വെറുമൊരു മരമല്ല ഇത്. ഒരു വർഷം 12 ലക്ഷം രൂപയാണ് ഇതിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സർക്കാരിനു ചെലവാകുന്നത്. ഇന്ത്യയുടെ ആദ്യ വിവിഐപി മരമെന്ന് തദ്ദേശീയർ വിളിക്കുന്ന ഈ മരം ലോകപ്രശസ്തമായ സാഞ്ചി ബുദ്ധമതകേന്ദ്രത്തിൽ നിന്നു 5 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണ് സാഞ്ചി.

4 സുരക്ഷാ ഉദ്യോഗസ്ഥരെ ഈ മരത്തിന്റെ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഈ മരത്തിന്റെ ഒരു ഇല പോലും ഉണങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കാനായി തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ വലിയ ശ്രദ്ധ ചെലുത്തുന്നു.

ADVERTISEMENT

എന്താണ് ഈ മരത്തിന്റെ പ്രത്യേകത?

2012ൽ, ശ്രീലങ്കയിലെ പ്രസിഡന്റായ മഹിന്ദ രാജപക്സെയാണ് ഈ മരം ഇവിടെ നട്ടത്. ശ്രീലങ്കയിൽ നിന്നാണ് ഇതിന്റെ തൈ കൊണ്ടുവന്നത്. ശ്രീബുദ്ധനു സംഭവിച്ച ബോധോദയത്തിനു തണലൊരുക്കിയ മഹാബോധി വൃക്ഷത്തിന്റെ സന്തതി പരമ്പരയിൽ പെട്ടതാണ് ഈ മരം. അതിനാൽ തന്നെ ബുദ്ധമത വിശ്വാസികൾക്കിടയിൽ വലിയ സ്ഥാനമുള്ളതാണ് ഈ മരം. ഇന്ത്യയിലെ മഹാബോധി വൃക്ഷത്തിന്റെ തൈകളിലൊന്ന് ശ്രീലങ്കയിലെ അനുരാധപുരയിലേക്ക് അശോകചക്രവർത്തിയുടെ മകളായ സംഗമിത്ര കൊണ്ടുവന്നു നട്ടുവെന്നായിരുന്നു ഐതിഹ്യം. അനുരാധപുരയിലെ ഈ മരത്തിന്റെ തൈകളിലൊന്നാണ് സൽമത്പുരിൽ മരമായി വളർന്നത്.

ആൽമരം. പഴയചിത്രം (Photo: Twitter/@loktej)
ADVERTISEMENT

സാഞ്ചി ബുദ്ധിസ്റ്റ് സർവകലാശാലയ്ക്കാണ് ഈ മരം നിൽക്കുന്ന കുന്നിന്റെ പരിപാലനം. ഈ മേഖല ഒരു ബുദ്ധിസ്റ്റ് കോംപ്ലക്സ് എന്ന നിലയിൽ സർക്കാർ വികസിപ്പിച്ചിട്ടുമുണ്ട്. 15 അടി പൊക്കമുള്ള, കമ്പിവേലി കൊണ്ടുള്ള ഒരു കൂടിന്റെ സംരക്ഷണത്തിലാണ് ഈ മരം നിൽക്കുന്നത്. എല്ലാദിവസവും 24 മണിക്കൂറും ഈ മരം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

Read Also: കാണാതായ കർഷകന്റെ മൃതദേഹം മുതലയുടെ വയറ്റിൽ; വെടിവച്ച് കൊന്നശേഷം കീറിമുറിച്ച് പരിശോധന

ADVERTISEMENT

ഈ മരം നനയ്ക്കാനായി പ്രത്യേകമൊരു വാട്ടർ ടാങ്കർ തന്നെ സാഞ്ചി നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തി മരത്തിനു രോഗങ്ങളില്ലെന്ന് ഉറപ്പാക്കും. ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേൽനോട്ടവും മരത്തിനു മേലുണ്ട്.

English Summary: Madhya Pradesh Spends ₹ 12 Lakh A Year To Maintain "VVIP Tree"