Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പസിഫിക് സമുദ്രമല്ല, ഇത് പ്ലാസ്റ്റിക് സമുദ്രം; വ്യാപ്തി ടെക്സാസ് പ്രവിശ്യയുടെ രണ്ടിരട്ടി

Plastic

പ്ലാസ്റ്റിക് മലിനീകരിണത്തിന്റെ കാര്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭയാനകമായ അവസ്ഥയിലാണ് പസിഫിക് സമുദ്രം ഇന്ന്. എണ്‍പതിനായിരം ടണ്‍ പ്ലാസ്റ്റിക് പസഫിക് സമുദ്രത്തില്‍ മാത്രം ഇപ്പോഴുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ ടെക്സാസ് പ്രവിശ്യയുടെ രണ്ടിരട്ടി വിസ്തൃതിയാണ് ഈ പ്ലാസ്റ്റിക് ഒരുമിച്ചു ചേര്‍ത്താല്‍ കിട്ടുക. യൂറോപ്പിലെ മിക്ക രാജ്യങ്ങളേക്കാള്‍ വലിപ്പം ഈ പ്ലാസ്റ്റിക് കൂമ്പാരത്തിനുണ്ടാകുമെന്ന് ചുരുക്കം.

plastic-bottle-sea

ഏതാണ്ട് 1.8 ട്രില്ല്യണ്‍ അഥവാ ആയിരത്തി എണ്ണൂറ് കോടി പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ പസഫികില്‍ ഒഴുകി നടക്കുന്നുണ്ട് . ഇതില്‍ ഗ്രേറ്റ് പസിഫിക് ഗാര്‍ബേജ് പാച്ച് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന പ്രദേശത്തെ കാഴ്ചയാണ് ഏറ്റവും ഭീകരം. ഏതാണ്ട് പതിനാറ് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ ഇവിടെ പ്ലാസ്റ്റിക് മാത്രമാണുള്ളത്. അതുകൊണ്ടു തന്നെയാണ് പസിഫികിന്റെ കുപ്പത്തൊട്ടിയെന്ന് ഈ മേഖല അറിയപ്പെടുന്നതും. സമുദ്രപ്രവാഹങ്ങളാണ് ഇവിടെ പ്ലാസ്റ്റിക് ഇത്ര ഭീകരമായ അളവില്‍ ശേഖരിക്കപ്പെടാന്‍ കാരണം.

മുന്‍പ് കണക്കാക്കിയിരുന്നതിലും പതിനാറിരട്ടിയിലധികം പ്ലാസ്റ്റിക് ഇന്ന് പസിഫികില്‍ ഉണ്ടെന്നാണ് കരുതുന്നത്. പസിഫികിലെ പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ ശ്രമം ആരംഭിച്ച ഓഷ്യന്‍ ക്ലീനപ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം പസിഫികിലെ മാലിന്യത്തിന്റെ വ്യാപ്തി മനസ്സിലാക്കിയത്. 2015ല്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായി പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്നതായിരുന്നു പദ്ധതി ആരംഭിക്കുമ്പോള്‍ ഈ സംഘടനയുടെ ലക്ഷ്യം. എന്നാല്‍ ഇന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ എന്ന് അവസാനിക്കുമെന്നു പോലും പറയാനാകാത്ത അവസ്ഥയിലാണ് ഇവര്‍.

plastic

രണ്ട് തരത്തിലാണ് സമുദ്രത്തില്‍ കുന്നുകൂടിയിരിക്കുന്ന ഈ പ്ലാസ്റ്റിക് മാലിന്യം സമുദ്ര ജീവികളെ ബാധിക്കുന്നത്. ഒന്ന് പല ജീവികളുടെയും ശ്വസനത്തെ ഈ പ്ലാസ്റ്റിക് കൂമ്പാരം തടസ്സപ്പെടുത്തുന്നു. രണ്ടാമതായി പ്ലാസ്റ്റിക് ജീവികള്‍ തിന്നുന്നതു മൂലമുള്ള അപകടമാണ്. മൈക്രോ പ്ലാസ്റ്റിക്കുകള്‍ മുതല്‍ പ്ലാസ്റ്റിക് കൂടുകളും പൊട്ടിയ പ്ലാസ്റ്റിക് കഷണങ്ങളും വരെ സമുദ്രജീവികള്‍ തിന്നുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ പ്ലാസ്റ്റിക് കഴിച്ച് വിശപ്പില്ലാതെ പട്ടിണി മൂലം ചത്ത ജീവികള്‍ തീരപ്രദേശങ്ങളില്‍ അടിയുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്.