കീഴൂര്‍ കടല്‍ത്തീരം വൃത്തിയാക്കുന്നു; ശുചീകരിക്കുന്നത് രണ്ടരകിലോമീറ്റര്‍ ദൂരം വരുന്ന തീരം
മാലിന്യകേന്ദ്രമായി മാറിയ കാസര്‍കോട് കീഴൂര്‍ കടല്‍ത്തീരം വൃത്തിയാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഗ്രീന്‍ ചെമ്മനാട് പദ്ധതിയിലാണ് രണ്ടരകിലോമീറ്റര്‍ ദൂരംവരുന്ന തീരം ശുചീകരിക്കുന്നത്. കടലിലേക്ക് വലിച്ചെറിഞ്ഞതും ഒഴുകിയെത്തിയതുമെല്ലാം വേലിയേറ്റത്തില്‍ തീരത്തടിഞ്ഞു. അതിനെക്കാള്‍ മാലിന്യം നാട്ടുകാര്‍തന്നെ ഇരുട്ടിന്റെ മറവില്‍ തീരത്ത് ഉപേക്ഷിച്ചു.
ഇതെല്ലാം വേര്‍തിരിച്ച് സംസ്കരിക്കാനും പ്ലാസ്റ്റിക്ക് റീസൈക്കിള്‍ ചെയ്യാനുമാണ് തീരുമാനം. ശുചിത്വമിഷന്റെ സഹകരണത്തോടെ കുടുംബശ്രീയെയും ഹരിതകര്‍മ്മസേനയെയും ചേര്‍ത്താണ് ചെമ്മനാട് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.കീഴൂര്‍മുതല്‍ ചെമ്പരിക്കവരെയുള്ള മൂന്ന് വാര്‍ഡുകളുടെ തീരമാണ് വൃത്തിയാക്കുന്നത്.
English Summary: Environmental organisation conducts beach cleaning