17 വർഷം മണ്ണിനടിയിൽ, ഒടുവിൽ കൂട്ടമായെത്തി; അമേരിക്കയിൽ ‘ചീവീട് പ്രളയം’, കാരണം?
വറുത്ത ചീവീടുകളെ ചോക്കലേറ്റിൽ മുക്കി കച്ചവടം ചെയ്യുകയാണു യുഎസിലെ മേരിലാൻഡിലെ ബേക്കറിയുടമ സാറ ഡ്വയർ. സംഭവം നല്ല ഡിമാൻഡാണ്. പത്തുദിവസം മുതലുള്ള ഓർഡറുകൾ കിടപ്പുണ്ട്. ചൂടപ്പം പോലെയാണ് ഈ ചീവീട് ചോക്കലേറ്റ് വിറ്റുപോകുന്നത്. ഇവയുണ്ടാക്കാൻ ഇതിനും മാത്രം ചീവീടുകളെ എവിടെ നിന്നു കിട്ടും എന്നാണു ചോദ്യമെങ്കിൽ

വറുത്ത ചീവീടുകളെ ചോക്കലേറ്റിൽ മുക്കി കച്ചവടം ചെയ്യുകയാണു യുഎസിലെ മേരിലാൻഡിലെ ബേക്കറിയുടമ സാറ ഡ്വയർ. സംഭവം നല്ല ഡിമാൻഡാണ്. പത്തുദിവസം മുതലുള്ള ഓർഡറുകൾ കിടപ്പുണ്ട്. ചൂടപ്പം പോലെയാണ് ഈ ചീവീട് ചോക്കലേറ്റ് വിറ്റുപോകുന്നത്. ഇവയുണ്ടാക്കാൻ ഇതിനും മാത്രം ചീവീടുകളെ എവിടെ നിന്നു കിട്ടും എന്നാണു ചോദ്യമെങ്കിൽ ഇഷ്ടംപോലെ എന്നാണ് ഉത്തരം. അമേരിക്കയിൽ ഇപ്പോൾ ചീവീടുകൾ കൂട്ടത്തോടെ പെരുകി പറന്നിറങ്ങി ഒരു പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്കൻ, മധ്യമേഖലകളിലുള്ള സംസ്ഥാനങ്ങളിലാണ് ഇവയുടെ ആക്രമണം തീവ്രമാകുന്നത്.
ഇതാദ്യത്തെ സംഭവമല്ല. കൃത്യമായ ഇടവേളകളിൽ ഈ പ്രശ്നം യുഎസിന്റെ പലമേഖലകളിലും ഉണ്ടാകാറുണ്ട്. ഇപ്പോൾ മേൽപ്പറഞ്ഞ മേഖലകളിൽ സംഭവിച്ചിരിക്കുന്ന ‘ചീവീട് പ്രളയം’ എല്ലാ 17 വർഷങ്ങളിലും ഉണ്ടാകുന്ന ബ്രൂഡ് 10 എന്ന വകഭേദമാണ്. ഇത്തിരി വ്യാപ്തി കൂടിയ ആക്രമണമാണ് ഇത്. സികാഡ എന്ന പ്രത്യേകയിനം ചീവിടിന്റെ പ്രജനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പെരുകലാണ് ഇത്. ഭൗമോപരിതലത്തിൽ മുട്ടവിരിഞ്ഞുണ്ടായ ശേഷം ഇതു നിംഫ് എന്ന അവസ്ഥയിലെത്തും, തുടർന്ന് ഇത് മണ്ണിലേക്കു പോകും. അവിടെ മരങ്ങളുടെ വേരിൽ നിന്നുള്ള രസങ്ങൾ കുടിച്ച് വർഷങ്ങൾ ചെലവിടും. വർഷങ്ങൾക്കു ശേഷം ഇവ പൂർണമായി വളർച്ചയെത്തി ചീവീടാകുമ്പോൾ പുറത്തുവരും. പിന്നീടിവയുടെ ജീവിതം ആഴ്ചകൾ മാത്രമാണ്. അങ്ങനെയൊരു പുറത്തുവരലാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. 17 വർഷങ്ങൾ മണ്ണിനുള്ളിൽ കഴിഞ്ഞ നിംഫുകൾ വളർച്ച പ്രാപിച്ച് പുറത്തെത്തി. ഇനിയിവ ഇണചേരും, മുട്ടയിടും വീണ്ടും ചത്തൊടുങ്ങും. ഇനിയിത്തരമൊരു ചീവീട് പ്രളയം കാണണമെങ്കിൽ 2038 ആകണം.
എല്ലായിടത്തും ചീവീടിന്റെ കരകര ശബ്ദം മാത്രം. മരത്തടികളിലും കാറുകളിലും ആളുകളുടെ ദേഹത്തും കെട്ടിടങ്ങളുടെ ഭിത്തികളിലും എല്ലാം ചീവീടു പൊതിഞ്ഞിരിക്കുന്നു. ആറാഴ്ചയായി ഈ സംഭവങ്ങൾ തുടങ്ങിയിട്ട്. ജുറാസിക് പാർക്ക് സിനിമ പോലെ മൊത്തം ഹൊററാണ് ഇവിടെയെന്നു ചില അമേരിക്കക്കാർ പറയുന്നു. ദിനോസറിനു പകരം ചീവീടാണെന്നു മാത്രം.കഴിഞ്ഞ ദിവസം ജി 7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി യൂറോപ്പിലേക്കു പോകാൻ എയർഫോഴ്സ് വൺ വിമാനത്തിൽ കയറാനെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ, പിൻകഴുത്തിലേക്ക് ഒരു ചീവീട് ചാടിക്കയറിയതും തുടർന്ന് ബൈഡൻ ഇതിനെ തട്ടിമാറ്റുന്നതും ചിരിപടർത്തിയ രംഗമായിരുന്നു. യുഎസിൽ പലരും റെയിൻകോട്ടുകളും ഫെയ്സ്ഷീൽഡുമിട്ടാണു നടക്കുന്നത്.
ചുവന്ന കണ്ണും സ്വർണച്ഛവിയുള്ള ചിറകുകളും ഇരുണ്ട ശരീരവുമുള്ള ചീവീട് മനുഷ്യർക്ക് അത്ര അപകടകാരിയൊന്നുമല്ല, കടിക്കാനോ കുത്താനോ കഴിവില്ലാത്ത നിരുപദ്രവകാരികളാണ് ഇവ. സാധാരണക്കാർക്ക് ഇതു പ്രശ്നമാകില്ലെങ്കിലും പ്രശ്നമാകുന്ന ഒരു കൂട്ടരുണ്ട്. യുഎസിൽ ജനസംഖ്യയുടെ 12.5 ശതമാനം പേർക്ക് ഏതെങ്കിലുമൊരു തരത്തിൽ ഫോബിയയുണ്ടെന്ന് പഠനമുണ്ട്. പ്രാണികളോടുള്ള പേടിയായ എന്റെമോഫോബിയ ഇതിൽ ഏറ്റവും വ്യാപകമായിട്ടുള്ളതാണ്. ഇത്തരക്കാർക്ക് നൂറുകോടിക്കണക്കിന് ചീവീടുകൾ ഒരു സുപ്രഭാതത്തിൽ മേഖല മുഴുവൻ പരക്കുന്നത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരത്തിൽ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ അടച്ചിരിക്കുന്ന ഒട്ടേറെപ്പേർ യുഎസിലുണ്ട്. കതകും ജനലും വരെ ബന്തവസാക്കിയാണ് ഈ ഇരിപ്പ്. എന്നാൽ ഇത്തരം സംഭവങ്ങൾ ആഘോഷിക്കപ്പെടേണ്ടവയാണെന്നാണു കണക്ടിക്കറ്റ് സർവകലാശാലാ ഗവേഷകനായ ജോൺ കൂലി പറയുന്നത്. പ്രകൃതി ആരോഗ്യമുറ്റതാണെന്നു കാട്ടുന്നതാണ് ഈ സംഭവം. ഇതൊക്കെ കാലാകാലങ്ങളായി പ്രകൃതിയുടെ പ്രക്രിയകളാണ്. ഇവ നടന്നില്ലെങ്കിലാണ് വിഷമിക്കേണ്ടത്–അദ്ദേഹം പറയുന്നു.
English Summary: Billions of Brood X cicadas emerge in U.S. after 17 years underground