1942ൽ യൂറോപ്പിലെ നോർത്ത് സീയിലാണ് ആ നാത്‌സി പടക്കപ്പലിനെ ബ്രിട്ടിഷ് യുദ്ധവിമാനങ്ങൾ മുക്കിയത്. നോർത്ത് സീയിൽ നിരീക്ഷണയാത്രയ്ക്കിടെയാണ് കപ്പലിലേക്ക് ബ്രിട്ടിഷ് വ്യോമസേനയുടെ മിസൈലുകൾ വന്നുപതിച്ച് അതു മുങ്ങിയത്. ജോൺ മാൻ എന്നാണ് ആ കപ്പലിന്റെ പേര്. എന്നാൽ ഓടിക്കൊണ്ടിരുന്ന കാലത്തേക്കാൾ ഗുരുതരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1942ൽ യൂറോപ്പിലെ നോർത്ത് സീയിലാണ് ആ നാത്‌സി പടക്കപ്പലിനെ ബ്രിട്ടിഷ് യുദ്ധവിമാനങ്ങൾ മുക്കിയത്. നോർത്ത് സീയിൽ നിരീക്ഷണയാത്രയ്ക്കിടെയാണ് കപ്പലിലേക്ക് ബ്രിട്ടിഷ് വ്യോമസേനയുടെ മിസൈലുകൾ വന്നുപതിച്ച് അതു മുങ്ങിയത്. ജോൺ മാൻ എന്നാണ് ആ കപ്പലിന്റെ പേര്. എന്നാൽ ഓടിക്കൊണ്ടിരുന്ന കാലത്തേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് കപ്പൽ മുങ്ങിയശേഷം സംഭവിക്കുന്നതെന്ന് ഇപ്പോൾ ഗവേഷകർ പറയുന്നു. ഫ്രണ്ടിയേഴ്സ് ഇൻ മറൈൻ സയൻസ് എന്ന ശാസ്ത്രജേണലിൽ ഇതു സംബന്ധിച്ച പ്രബന്ധവും പ്രസിദ്ധീകരിച്ചു

ADVERTISEMENT

കപ്പലിലെ ഇന്ധനത്തിൽ നിന്ന് പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ, ഹെവി ലോഹങ്ങൾ, സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ മലിന, വിഷ വസ്തുക്കൾ കടലിൽ കലരുന്നതാണ് ഇപ്പോൾ ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. ചോർച്ച നടക്കുന്ന കടൽഭാഗത്തെ ജൈവവൈവിധ്യവും മത്സ്യസമ്പത്തും ഇതുമൂലം പരുങ്ങലിലാകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇതുപോലെ ആയിരക്കണക്കിനു കപ്പലുകൾ രണ്ടാംലോകയുദ്ധത്തിന്റെ ബാക്കിപത്രമായി കടലി‍ൽ മുങ്ങിക്കിടപ്പുണ്ട്. ഇവയിൽ നിന്നും സമാനമായ ചോർച്ച ഉടലെടുക്കുന്നുണ്ടാകാമെന്ന് ഗവേഷകർ പറയുന്നു.

ADVERTISEMENT

എന്നാൽ ഇതിനിടെ തന്നെ ചില സൂക്ഷ്മജീവികൾ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നും ഗവേഷണം വ്യക്തമാക്കുന്നു. ചില ബാക്ടീരിയകൾ ഈ കപ്പൽ അവശിഷ്ടങ്ങളിൽ അധിവസിക്കുന്നതായും പരിശോധനകളിൽ ഗവേഷകർക്ക് വ്യക്തമായി. 1927 ജോൺ മാൻ നീറ്റിലിറക്കിയത്. ട്രോളിങ് മത്സ്യബന്ധനത്തിനായുള്ള കപ്പൽ എന്ന നിലയിലാണ് ഇതു വെള്ളത്തിലിറങ്ങിയ്. 

ADVERTISEMENT

എന്നാ‍ൽ രണ്ടാം ലോകയുദ്ധം കനത്തതോടെ 1939ൽ ഇതു ജർമൻ നാവികസേനയുടെ ഭാഗമായി മാറി. ക്രീഗ്സ്മറൈൻ എന്നാണ് ഇതിനു നൽകിയ പേര്. 1942ൽ നാത്സി നാവികസേന നടത്തിയ ഓപ്പറേഷൻ സെറിബ്രസ് എന്ന ദൗത്യത്തിൽ ഈ കപ്പൽ പങ്കെടുത്തിരുന്നു. ഈ കപ്പൽ മുക്കിയപ്പോൾ അതിൽ 38 ക്രൂ അംഗങ്ങളുണ്ടായിരുന്നു. ഇതിൽ 12 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ ജർമൻ നാവികസേനാക്കപ്പലുകൾ പിന്നീട് രക്ഷിച്ചു.

English Summary: Nazi shipwreck is leaking toxic chemicals into the sea, 80 years after sinking