മുംബൈയിൽ തണുപ്പുകാലം എത്തിയതോടെ നഗരത്തിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായി. ‘വളരെ മോശം’ എന്ന നിലയിലേക്ക് വായുനിലവാരം നീങ്ങുകയാണ്. വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്ന എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) 200നു മുകളിൽ ആണെങ്കിൽ ‘മോശ’മായും 300നു മുകളിൽ ‘വളരെ മോശ’മായുമാണ് കണക്കാക്കുന്നത്. ഞായറാഴ്ച നഗരത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയിൽ തണുപ്പുകാലം എത്തിയതോടെ നഗരത്തിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായി. ‘വളരെ മോശം’ എന്ന നിലയിലേക്ക് വായുനിലവാരം നീങ്ങുകയാണ്. വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്ന എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) 200നു മുകളിൽ ആണെങ്കിൽ ‘മോശ’മായും 300നു മുകളിൽ ‘വളരെ മോശ’മായുമാണ് കണക്കാക്കുന്നത്. ഞായറാഴ്ച നഗരത്തിലെ മലിനീകരണ നിലവാരം 293 ആയിരുന്നു. ഇന്നലെ ഇത് 283 ആയി കുറഞ്ഞെങ്കിലും വരുംദിവസങ്ങളിലും ഇതേനില തുടരാനാണ് സാധ്യതയെന്നു അന്തരീക്ഷ മലിനീകരണത്തെപ്പറ്റി പഠനം നടത്തുന്ന ‘സഫർ’ (സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിങ് ആൻഡ് റിസർച്) പ്രൊജക്ട് ഡയറക്ടർ ഗുഫ്രാൻ ബയ്ജ് പറഞ്ഞു.

ADVERTISEMENT

പസിഫിക് സമുദ്രത്തിൽ സംഭവിക്കുന്ന അസാധാരണമായ ചൂട് ആഗോള വായു സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നതായും ഇതുമൂലം അന്തരീക്ഷത്തിലെ മാലിന്യങ്ങൾ നീങ്ങാതെ വരുന്നതായും ‘സഫർ’ അധികൃതർ പറയുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കടുത്ത പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകി. അന്തരീക്ഷ മലിനീകരണം മോശമാകുന്നത് കുട്ടികളെയും മുതിർന്ന പൗരന്മാരെയും അലർജി, ആസ്മ രോഗികളെയും വലയ്ക്കുകയാണ്. ചുമ, ശ്വാസംമുട്ടൽ, ജലദോഷം എന്നിവയുമായി സർക്കാർ ആശുപത്രികളിലും ‍ഡിസ്പെൻസറികളിലും എത്തുന്ന രോഗികൾ വർധിച്ചിട്ടുണ്ട്. തണുപ്പും മഞ്ഞും മൂലം പൊടിമാലിന്യങ്ങൾ അന്തരീക്ഷത്തിൽ കെട്ടിക്കിടക്കുന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

ADVERTISEMENT

English Summary: Mumbai’s AQI hovers just above ‘very poor’ category, experts blame weather conditions