ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും തഴുകി ഒഴുകുന്ന യമുനാ നദിയിൽ മുങ്ങി നിവരുന്നതുപോലും പുണ്യമാണെന്ന് പരക്കെ വിശ്വാസമുണ്ട്. എന്നാൽ ഇന്ന് മുങ്ങി നിവരുന്നത് പോയിട്ട് ജലം കൈക്കുമ്പിളിൽ കോരിയെടുത്താൽ പോലും കാത്തിരിക്കുന്നത് മഹാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും തഴുകി ഒഴുകുന്ന യമുനാ നദിയിൽ മുങ്ങി നിവരുന്നതുപോലും പുണ്യമാണെന്ന് പരക്കെ വിശ്വാസമുണ്ട്. എന്നാൽ ഇന്ന് മുങ്ങി നിവരുന്നത് പോയിട്ട് ജലം കൈക്കുമ്പിളിൽ കോരിയെടുത്താൽ പോലും കാത്തിരിക്കുന്നത് മഹാ രോഗങ്ങളാണ്. ഇന്ന് ഇന്ത്യയിലെ  ഏറ്റവും മലിനമായ നദികളിലൊന്നായി മാറിയിരിക്കുകയാണ് യമുന. കാഴ്ചയിൽ തന്നെ ഭയമുളവാക്കുന്ന തരത്തിലാണ് മാലിന്യത്തിന്റെ ഒഴുക്ക്.

രാജ്യതലസ്ഥാനമായ ഡൽഹിയിലെ നൂറുകണക്കിന് ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന രാസമാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും ഡ്രൈനേജുകളും എല്ലാം യമുനയിലേക്കാണ് എത്തുന്നത്. ഇതിനെതുടർന്ന് വെള്ളം ഇപ്പോൾ കറുത്ത നിറത്തിലാണ്. ഡൽഹിയിലെ കാളിന്ദി കുഞ്ചിൽ അവസ്ഥ അങ്ങേയറ്റം ഭീകരമാണ്. അളവറ്റ മാലിന്യം കാരണം യമുന പതഞ്ഞൊഴുകുകയാണ്. ഇതേക്കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന വ്യാപ്തി വെളിപ്പെടുത്തുന്നു.

യമുന നദിയിലെ മാലിന്യപത. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ
ADVERTISEMENT

യമുനയുടെ തീരങ്ങളിൽ ബലിതർപ്പണത്തിനായി ഒരുക്കിയിരിക്കുന്ന ഘട്ടുകളിലേക്ക് എത്തുന്നവർ മലിനജലംകണ്ട് അതിലേക്ക് ഇറങ്ങാൻ പോലും ഭയപ്പെട്ട് മാറിനിൽക്കുന്നു. ചുരുക്കം ചിലർ മാത്രമാണ് അതൊന്നും വകവയ്ക്കാതെ യമുനയിലിറങ്ങി പിതൃതർപ്പണം പൂർത്തിയാക്കുന്നത്. പിതൃപൂജ പൂർത്തീകരിക്കാനായി ജലത്തിൽ മുങ്ങിയെഴുന്നേൽക്കുന്നത് ആചാരമാണെങ്കിലും യമുനാ ജലത്തിൽ കൈകൊണ്ട് സ്പർശിക്കാൻ പോലും സാധിക്കാനാവാത്തതിനാൽ ആളുകൾ വലയുന്നുണ്ട്.

പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും യമുനാ നദി സംരക്ഷണ പ്രവർത്തകരും ചേർന്ന് യമുന നദീതീരത്ത് മനുഷ്യചങ്ങല തീർത്തപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ

ലോക പരിസ്ഥിതി ദിനത്തിൽ യമുനയുടെ അങ്ങേയറ്റം ഭീകരമായ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും നദിയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഡൽഹിയിൽ അരങ്ങേറിയിരുന്നു. പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും യമുനാ നദി സംരക്ഷണ പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ ചേർന്നാണ് യമുനാതീരത്ത് മനുഷ്യചങ്ങലയൊരുക്കി പ്രതിഷേധിച്ചത്.

പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും യമുനാ നദി സംരക്ഷണ പ്രവർത്തകരും ചേർന്ന് യമുന നദീതീരത്ത് മനുഷ്യചങ്ങല തീർത്തപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ
ADVERTISEMENT

ഡൽഹി മലിനീകരണ നിയന്ത്രണ സമിതി ഏതാനും മാസങ്ങൾക്കു മുൻപ് പുറത്തുവിട്ട റിപ്പോർട്ടിൽ എട്ടു വർഷങ്ങൾക്കിടയിൽ യമുനയിലെ മലിനീകരണ നിരക്ക് ഇരട്ടിച്ചുവെന്നാണ് കണ്ടെത്തിയത്. എന്നാൽ പല കാലങ്ങളിലായി ഭരണതലത്തിൽ നിന്നും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും യമുനയിലെ മാലിന്യ പ്രശ്നത്തിന് ഇനിയും  പരിഹാരം കണ്ടെത്താനോ നദിയെ സംരക്ഷിക്കാനോ സാധിച്ചിട്ടില്ല.

യമുന നദിയിലെ മാലിന്യപത. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ
പതഞ്ഞൊഴുകുന്ന യമുന നദി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ
പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും യമുനാ നദി സംരക്ഷണ പ്രവർത്തകരും ചേർന്ന് യമുന നദീതീരത്ത് മനുഷ്യചങ്ങല തീർത്തപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ

English Summary: Yamuna River pollution