‘വെള്ളമില്ല, ശുചിമുറിയിൽ പോകാൻ പ്രയാസം; ഭീകരാന്തരീക്ഷത്തിൽ കുഞ്ഞിന് ജന്മം നൽകുമെന്ന് കരുതിയില്ല’
വടക്കേ ആഫ്രിക്കയിലെ മൊറോക്കോയിൽ ഉണ്ടായ ഭൂകമ്പത്തില്‍ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റിരുന്നു. പല കുടുംബങ്ങളും പൂർണമായും ഇല്ലാതായ അവസ്ഥയാണ്. മഹാദുരന്തത്തിൽ നിന്നും കരകയറിയവർ ഇപ്പോൾ പലയിടത്തായി
വടക്കേ ആഫ്രിക്കയിലെ മൊറോക്കോയിൽ ഉണ്ടായ ഭൂകമ്പത്തില്‍ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റിരുന്നു. പല കുടുംബങ്ങളും പൂർണമായും ഇല്ലാതായ അവസ്ഥയാണ്. മഹാദുരന്തത്തിൽ നിന്നും കരകയറിയവർ ഇപ്പോൾ പലയിടത്തായി
വടക്കേ ആഫ്രിക്കയിലെ മൊറോക്കോയിൽ ഉണ്ടായ ഭൂകമ്പത്തില്‍ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റിരുന്നു. പല കുടുംബങ്ങളും പൂർണമായും ഇല്ലാതായ അവസ്ഥയാണ്. മഹാദുരന്തത്തിൽ നിന്നും കരകയറിയവർ ഇപ്പോൾ പലയിടത്തായി
വടക്കേ ആഫ്രിക്കയിലെ മൊറോക്കോയിൽ ഉണ്ടായ ഭൂകമ്പത്തില്‍ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റിരുന്നു. പല കുടുംബങ്ങളും പൂർണമായും ഇല്ലാതായ അവസ്ഥയാണ്. മഹാദുരന്തത്തിൽ നിന്നും കരകയറിയവർ ഇപ്പോൾ പലയിടത്തായി താമസിക്കുകയാണ്. മരണത്തെ മുഖാമുഖം കണ്ട് എത്തിയ തങ്ങൾ ഇപ്പോൾ താമസിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഭൂകമ്പം അതിജീവിച്ചവർ പറയുന്നു.
‘ഏഴു ദിവസമായി ഞാൻ കുളിച്ചിട്ടില്ല. കക്ഷം മാത്രം കഴുകി വസ്ത്രം മാറുകയാണ്.’ മാരിക്കേഷിൽ നിന്ന് 60 കിലോമീറ്റർ (40 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അമിസ്മിസിൽ നിന്നുള്ള സീന മെക്ഗാസി പറഞ്ഞു. വൃത്തിഹീനമായ പൊടിപടലങ്ങൾ നിറഞ്ഞയിടത്താണ് അവർ പാചകം ചെയ്യുന്നത്. കൈകഴുകാനും മറ്റും ചെളി കലർന്ന വെള്ളമാണ് ഉപയോഗിക്കുന്നത്.
നിരവധിപ്പേർ ഒരുമിച്ച് താമസിക്കുന്നതിനാൽ കുളിമുറികളിലും ശൗചാലയത്തിലും എപ്പോഴും ആളുകളാണ്. അതുകൊണ്ട് തന്നെ വൃത്തിഹീനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പകൽ, അമിസ്മിസിലെ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് (86 ഡിഗ്രി ഫാരൻഹീറ്റ്), എന്നാൽ രാത്രിയിൽ കൊടും തണുപ്പാണ്.
Read Also: കുഞ്ഞിനെ രക്ഷിക്കാൻ സിംഹങ്ങൾക്ക് മുന്നിൽ ചാടികൊടുത്ത് എരുമ; നെഞ്ചുലയ്ക്കും കാഴ്ച
‘‘ശീതകാലം വരികയാണ്. ഇപ്പോഴത്തെ സാഹചര്യത്തേക്കാൾ മോശമായിരിക്കും. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ.” – ഭൂകമ്പം അതിജീവിച്ച റാബി മൻസൂർ എന്ന യുവതി വ്യക്തമാക്കി. റാബിക്ക് നാല് മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളുണ്ട്.
ഭൂകമ്പത്തിൽ അതിജീവിച്ച ഗർഭിണിയായ ഹസ്ന ഇപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. ഇത്രയും ഭയാനകമായ അന്തരീക്ഷത്തിൽ താൻ പ്രസവിക്കുമെന്ന് പോലും കരുതിയില്ല. ഇപ്പോൾ വെള്ളമില്ലാത്ത അവസ്ഥയാണ്. ശുചിമുറിയിൽ പോകാൻ തന്നെ പ്രയാസമാണ്. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.
Read Also: സെൽഫി എടുക്കാൻ തിരക്ക് കൂട്ടുന്നവരെ കണ്ട് ഭയന്നു: മുനമ്പിൽ നിന്ന് വീണ കുതിരക്കുട്ടി ചത്തു
ഭൂകമ്പത്തിന് മുമ്പ് തന്നെ ചില പ്രദേശങ്ങളിൽ ശുദ്ധജലം ലഭ്യത കുറവായിരുന്നു. ഇപ്പോഴുള്ള ജലമാകട്ടെ മലിനവും. ഇത് വയറിളക്കം, കോളറ തുടങ്ങി നിരവധി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഫ്രഞ്ച് ചാരിറ്റി സോളിഡറൈറ്റ്സ് ഇന്റർനാഷനൽ എമർജൻസി ഡയറക്ടർ ഫിലിപ്പ് ബോണറ്റ് വ്യക്തമാക്കി. ശുചിത്വമില്ലായ്മ കാരണം ചർമപ്രശ്‌നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
1960 ൽ 12,000 പേർ കൊല്ലപ്പെട്ടതിനു ശേഷമുള്ള അതിശക്തമായ ഭൂകമ്പമാണ് മൊറോക്കോയിൽ ഉണ്ടായത്. ഭൂകമ്പം കനത്ത പ്രഹരമേൽപ്പിച്ച മലയോരമേഖലയിൽ പലയിടത്തും റോഡ് നശിച്ചതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. മൊറോക്കോയിൽ ഭൂകമ്പത്തിന്റെ തുടർചലനം ഭയന്ന് തലസ്ഥാനമായ റബാത്ത് അടക്കം പല നഗരങ്ങളിലും ജനങ്ങൾ വീടുകൾക്കു പുറത്താണ് കഴിയുന്നത്.
മധ്യമേഖലയിലെ മാരിക്കേഷ് നഗരത്തിൽ നിന്ന് 72 കിലോമീറ്റർ മാറി ഹൈ അറ്റ്ലസ് പർവത മേഖലയിലെ അമിസ്മിസ് ഗ്രാമമാണ് 6.8 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടത്തെ ഗ്രാമങ്ങളെല്ലാം തകർന്നടിഞ്ഞു. അസ്നി എന്ന ഗ്രാമം പൂർണമായും ഇല്ലാതായി. ഭൂകമ്പം 3 ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചതെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്.
Content Highlights: Poor Hygiene | Clean Water | Morocco| Earth Quake Survivors