Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയിൽ കാണാത്ത ‘പശു’

Dugong Dugong

മലേഷ്യയിലെ അതിപുരാതനമായൊരു ഗുഹയിൽ ഏതാണ്ട് 5000 വർഷങ്ങൾക്കു മുൻപ് വരച്ചിട്ട ഒരു ചിത്രമുണ്ട്. വിചിത്രമായ ഒരു മത്സ്യത്തിന്റെ ചിത്രം! ശിലായുഗ മനുഷ്യരെ അമ്പരപ്പിച്ച ആ മത്സ്യം പിന്നീട് കഥയായും ‘ മിത്താ’യും മനുഷ്യനെ പിന്തുടർന്നുകൊണ്ടേയിരുന്നു.

ആദ്യകാലത്തെ നാവികർക്ക് അവ കേവലം മത്സ്യമായിരുന്നില്ല. മത്സ്യകന്യകയായിരുന്നു പാതിമനുഷ്യനും പാതിമത്സ്യവുമായ അത്ഭുതജന്മം! പിന്നീട് കരയും കടലും കടന്ന് ശാസ്ത്രം വളർന്നപ്പോൾ ഈ ജീവിയുടെ പേര് മറ്റൊന്നായി ഡുഗോങ്(Dugong) അഥവാ കടൽപ്പശു!

ഇന്തോ-പസഫിക് സമുദ്രങ്ങളിൽ, വിശേഷിച്ചും വടക്കൻ ഓസ്ട്രേലിയയ്ക്കടുത്തുള്ള കടൽഭാഗങ്ങളിലാണ് ഡുഗോങ്ങുകളെ കണ്ടുവരുന്നത്. ഇതൊരു മത്സ്യമല്ല, കടൽ സസ്തനിയാണ്. ശ്വാസമെടുക്കാൻ വെള്ളത്തിനു മുകളിൽ വരണം. മൂന്നു മീറ്ററോളം നീളവും നാനൂറ് കിലോയുടെ അടുത്ത് തൂക്കവും. അതായത്, കരയിലെ ഒരു ഒത്ത പശുവിന്റെ വലുപ്പം. പശുവിനെപ്പോലെ ശുദ്ധ വെജിറ്റേറിയൻ. പ്രധാന ഭക്ഷണം കടലിലെ പുല്ലും മറ്റു സസ്യങ്ങളും.

മിനുമിനുത്ത ശരീരം, കൈകൾ പോലെ ചെറിയ രണ്ട് തുഴകൾ , വീതിയുള്ള പരന്ന വാല്, ദൂരെ നിന്ന് കണ്ടാൽ ശരിക്കും മത്സ്യകന്യകയെപ്പോലെ! ആയുസിന്റെ കാര്യത്തിൽ ഇവ ഏതാണ്ട് മനുഷ്യനൊപ്പമെത്തും. എഴുപത് വയസുകഴിഞ്ഞ ഡുഗോങ്ങിനെ വരെ കണ്ടെത്തിയിട്ടുണ്ട്.

ആയുസുണ്ടായിട്ടെന്താ? മത്സ്യബന്ധനക്കാരുടെ വലയിൽ കുരുങ്ങി ആയുസെത്താതെ ചാവാനാണ് ഇന്ന് ഭൂരിഭാഗം ഡുഗോങ്ങുകളുടെയും വിധി!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.