ശരീരത്തിന്റെ പാതിഭാഗം പാമ്പിന്റേത്. ബാക്കി പകുതി മനുഷ്യസ്ത്രീയുടേത് ! ഇൗ വിചിത്രജീവിയുടെ പേര് ‘ എക്കിഡ്ന ’. ‘ വിചിത്രജീവികളുടെ മാതാവ് ’ എന്നു വിശേഷണമുള്ള ഇൗ ജീവിയുടെ കഥ ഗ്രീക്ക് പുരാണങ്ങളിലാണുള്ളത്.
എക്കിഡ്ന (Echidna) എന്ന പേരിൽ ഒരു അദ്ഭുതജീവി ഇന്നും ലോകത്തിലുണ്ട്. അദ്ഭുതം കാഴചയിലല്ല, പ്രവൃത്തിയിലാണ് എന്നു മാത്രം. ബയോളജി ക്ലാസിൽ സസ്തിനികളെക്കുറിച്ച് നാം പഠിച്ച ‘ തിയറി’യെ എക്കിഡ്നയക്ക് പുല്ലുപോലെ തള്ളിപ്പറയാം.
കാരണം , ഇൗ സസ്തിനി മുട്ടയിടും! ലോകത്തിലെ മുട്ടയിടുന്ന രണ്ടേരണ്ട് സസ്തനികളിലൊരു വിഭാഗമാണ് എക്കിഡ്ന. അടുത്ത ജീവിയുടെ പേര് പ്ലാറ്റിപ്പസ് (Platypus).
ഒാസ്ട്രേലിയയിലും ന്യൂഗിനിയയിലും മാത്രം കണ്ടുവരുന്ന ചെറുജീവിയാണ് എക്കിഡ്ന. ശരീരം നിറയെ മുള്ളുകളുള്ള, ഉറുമ്പിനെയും ചിതലിനെയും പ്രധാന ഭക്ഷണമാക്കിയ ഇവയ്ക്ക് ‘ സ്പൈനി ആന്റ്ഇൗറ്റർ ’ (Spiny Anteater) എന്നും പേരുണ്ട്.
ഉറുമ്പുകൂട്ടിൽ മണം പിടിച്ചുചെന്ന് നാക്കുനീട്ടി ഇര പിടിക്കുന്ന ഇൗ ശത്രുക്കളെ കണ്ടാലുടൻ ഭൂമി തുരന്ന് ഒരൊറ്റ ‘ മുങ്ങലാ’ ണ്. അതല്ലെങ്കിൽ ശരീരം പന്തുപോലെയാക്കി വയ്ക്കും.
![Echidna Echidna](https://img-mm.manoramaonline.com/content/dam/mm/ml/environment/habitat-and-pollution/images/sept-15/echidna.jpg.image.784.410.jpg)
ശരീരത്തിനടിഭാഗത്തുള്ള പ്രത്യേക സഞ്ചിയിലാണ് പെൺ എക്കിഡ്നകൾ മുട്ടകൾ സൂക്ഷിക്കുക. ഏതാണ്ട് പത്തുദിവസത്തിനകം മുട്ടവിരിയും. പിന്നീട് ഒന്നര മാസത്തോളം കുഞ്ഞ് ആ സഞ്ചിയിൽ തന്നെ അമ്മയുടെ പാൽ കുടിച്ച് സുഖമായി കഴിയും.
2000-ലെ സിഡ്നി ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം ‘ മില്ലി ’ എന്നു പേരുള്ള ഒരു എക്കിഡ്നയായിരുന്നു!
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.