chittumala-paddy-feild
ചിറ്റുമല ചിറയോടു ചേർന്നുള്ള പാടശേഖരം കളകയറിയ നിലയിൽ.

കൃഷി ഓഫിസ് കണ്ടാലോ, അതിന്റെ കഥ കേട്ടാലോ മതി ഊരിലെ പഞ്ഞമറിയാൻ. ആറേഴു വർഷം മുൻപു കൃഷിഓഫിസിൽ പാമ്പു കയറി. ജീവനക്കാർ കിട്ടിയ ഫയലുകളുമെടുത്തു പുറത്തേക്കോടി. അവ ശേഷിക്കുന്ന ഫയലുകളും പാമ്പുകളുമായി കൃഷി ഓഫിസ് പിന്നെപൂട്ടിക്കിടന്നു.

തൊട്ടപ്പുറത്തെ പഞ്ചായത്ത് വക കമ്യൂണിറ്റി ഹാളിന്റെമുറിക്കുള്ളിൽ കൃഷി ഓഫിസ്ഇപ്പോൾ കാലം കഴിക്കുന്നു.കൊല്ലം ജില്ലയുടെ നെല്ലറഎന്നറിയപ്പെട്ടിരുന്ന കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് വേണാട്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പണ്ട്. ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസപ്പെരുമയുമൊക്കെ സംഗമിക്കുന്ന ഗ്രാമഭൂമി.

മതിലകം കൊട്ടാരമെന്ന തലയെടുപ്പുള്ള ചരിത്രം മതി നാടിന്റെപെരുമ തെളിയിക്കാൻ. വേണാട് പിന്നീടു മാർത്താണ്ഡവർമകീഴടക്കിയപ്പോൾ മതിലകം കൊട്ടാരവും മണ്ണടിഞ്ഞു.രാജകീയപ്രതാപങ്ങൾ അസ്തമിച്ചതു പോലെ കിഴക്കേക്കല്ലടയുടെ കാർഷിക സംസ്കാരവും ഇല്ലാതായി. ഒരുകാലത്ത്ഇവിടെ നെൽപ്പാടങ്ങളുടെ വിസ്തൃതി 460.50 ഹെക്ടർ ആയിരുന്നു. ഇപ്പോഴത് 35 ഹെക്ടർ ആയി ചുരുങ്ങി. കഷ്ടിച്ചു രണ്ടു പതിറ്റാണ്ടു കൊണ്ടു തരിശായി മാറിയതു 425 ഹെക്ടർ നെൽപ്പാടങ്ങൾ!.

22 പാടശേഖരങ്ങളുണ്ടായിരുന്നതു നാലായി. സംസ്ഥാനത്ത് ഏതെങ്കിലും ഒരു കൃഷിഭവനുകീഴിൽ ഇത്രയും നെൽപ്പാടങ്ങൾ തരിശായിട്ടുണ്ടെങ്കിൽ അത് കിഴക്കേ കല്ലടയിലാകും. അതു കൃഷി ഓഫിസിന്റെ കഴപ്പംകൊണ്ടു മാത്രമല്ല; പാടങ്ങളിലെ അനിയന്ത്രിതമായ ചെളിയെടുപ്പും ജലനിർഗമന മാർഗങ്ങളുടെഅശാസ്ത്രീയതയും മറ്റു സർക്കാർവകുപ്പുകളുടെ ഏകോപനമില്ലായ്മയുമൊക്കെ കാരണങ്ങളായി. ടൺ കണക്കിന് ഒന്നാന്തരം നെല്ല് കേരളത്തിന്റെ പത്തായപ്പുരകളിലേക്കു സംഭാവന ചെയ്തിരുന്ന കിഴക്കേ കല്ലടയിൽ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ഉൽപാദിപ്പിക്കപ്പെടുന്നതു കഷ്ടിച്ചു 3,000 കിലോഗ്രാം നെല്ല്മാത്രം!.

shinkarappally-way
ശിങ്കാരപ്പള്ളി വഴി കക്കാട്ടുകടവിലേക്കുള്ള റോഡ്. റോഡിന്റെ വലതുവശം അഗാധഗർത്തമാണ്.

നെല്ലിനു പുറമെ തെങ്ങ്,വാഴ, കിഴങ്ങുവർഗങ്ങൾ, കുരുമുളക്, പച്ചക്കറി തുടങ്ങിയവയൊക്കെ തഴച്ചുവളർന്നിരുന്ന ഈആറ്റുതീരത്ത് ഇപ്പോൾ പച്ചപ്പ് മാഞ്ഞുതുടങ്ങി.അഷ്ടമുടിക്കായൽ പരന്നൊഴുകുന്ന മൺറോത്തുരുത്തും കല്ലടയാറും അതിരിടുന്ന കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ ഇരുപത്തയ്യായിരത്തിൽതാഴെയേ വരൂ.

കർഷകത്തൊഴിലാളികളും മൽസ്യത്തൊഴിലാളികളും കൂലിവേലക്കാരുമൊക്കെഇടതിങ്ങിപ്പാർക്കുന്ന ഗ്രാമഭൂമിയിൽഇപ്പോൾ കർഷകത്തൊഴിലാളികൾ പേരിനു മാത്രമായി. കയർ, കശുവണ്ടി തുടങ്ങിയ പരമ്പരാഗത മേഖലകളെ ആശ്രയിച്ചുജീവിച്ചിരുന്ന വിഭാഗങ്ങൾക്കുംഅവ ഇപ്പോൾ ഉതകാതായി.

ചിറ്റുമല ക്ഷേത്രത്തിനു മുന്നിൽ നിന്നു നോക്കിയാൽ ചിറ്റുമല ചിറയ്ക്കു ചാരെ വിശാലമായനെൽപ്പാടങ്ങൾ കാണാം.ഒരുകാലത്തു കൊയ്ത്തുപാട്ട് ഉയർന്നു കേട്ടിരുന്ന പാടശേഖരങ്ങൾ.അവയൊക്കെ ഇപ്പോൾ ചതുപ്പായി പുല്ലു വളർന്നുനിൽക്കുന്നു.വിരിപ്പ്, മുണ്ടകൻ കൃഷിക്കു പേരുകേട്ട പാടങ്ങളിൽ കൃഷിയിറക്കിയിട്ടു വർഷങ്ങളായി. കൃഷിതിരിച്ചു കൊണ്ടുവരാനും നാടിന്റെ ഹരിതസമൃദ്ധി തിരിച്ചുപിടിക്കാനും നടന്ന നീക്കങ്ങളൊക്കെ എങ്ങോ തട്ടി പാഴായി. കൃഷിയിറക്കാൻ ആഗ്രഹിച്ചു നിന്ന പാടമുടമകൾ അവസാന പ്രതീക്ഷയുംനശിച്ചു പിന്മാറി.

പഞ്ചായത്തിലെ തൊട്ടിക്കരഭാഗത്തെ ഏക്കർ കണക്കിനു പാടങ്ങൾ പുല്ലുവളർന്നു നിൽക്കുന്നു. വിതയ്ക്കുന്നതിനേക്കാൾലാഭകരമായി ചെളി കോരിയെടുക്കാമെന്നു കണ്ടവർ പാടവരമ്പുകളിൽ ഒരുകാലത്ത് ഇഷ്ടികച്ചൂളകൾ കെട്ടി ചെളികോരിയെടുത്തു കട്ടയുണ്ടാക്കി.

പത്തുവർഷം മുൻപു വരെ രണ്ടു കൃഷിനടന്ന ഭൂമിയാണിത്. ചെളിയെടുപ്പ് മൂലം പാടശേഖരങ്ങളിൽ പലതിന്റെയും ആഴം തോടിനേക്കാൾ താഴെയായി. അതോടെ ജലനിർഗമന സംവിധാനവും താളം തെറ്റി.ചിറ്റുമല ചിറ, വേരാണൂർ, പുന്നലത്തിൽ ഏല, ചെമ്പ്, നിലമേൽ,വരിക്കപ്പള്ളിൽ, കൂരംചാൽ, മങ്കാട്ടുവയൽ, ഉണ്ണിക്കുളം,പെരുംകുളം, പുല്ലേപ്പള്ളിൽ, മണ്ണൂർ, മടത്തുവയൽ, പഴയാർ,ത്രിവേണി, പടന്നയിൽ, കുറ്റിയിൽ,നാവുംകര, മണുകുഴി,ആരുകുഴി, പള്ളത്തുവയൽ, മുട്ടാർ എന്നിവയായിരുന്നു പഞ്ചായത്തിലെ പാടശേഖരങ്ങൾ. ഇവയിൽഏതൊക്കെ അവശേഷിക്കുന്നുവെന്നു പറയാൻ ഇവിടെആർക്കും കഴിയുന്നില്ല !

ഒരു നെന്മണി പോലും ഉതിരാതെ ചിറ്റുമല ചിറ

ദേശദേവതയായ ചിറ്റുമലദേവീക്ഷേത്രത്തിനു മുന്നിൽ നിന്നു നോക്കിയാൽ താഴെവിശാലമായ ചിറ കാണാം.ചിറ്റുമല ചിറയെന്ന ശുദ്ധജലസ്രോതസ്സ്. 55 ഹെക്ടർ വരും ഇത്. 1988 വരെ ചിറയിൽ പുഞ്ചക്കൃഷി വ്യാപകമായി നടന്നു.ഇപ്പോൾ ഒരു നെന്മണി പോലുംവിതയ്ക്കുന്നില്ല, കൊയ്യെുന്നില്ല.

ഉപ്പുരസമില്ലാത്ത ഒന്നാന്തരം ശുദ്ധജലമെന്നു നാട്ടുകാർ. ശാസ്താംകോട്ടക്കായലിനു ബദലായി ഉപയോഗിക്കാമത്രെ. ഈചിറയിൽ നിന്നു കുണ്ടറ സിറാമിക്സിലേക്കു വെള്ളം കൊണ്ടുപോകുന്നു. കുണ്ടറ ടെക്നോപാർക്കിലേക്കു കൊണ്ടുുപോയിരുന്നെങ്കിലും പിന്നീടു നിർത്തി.

ചിറയുടെ സംരക്ഷണത്തിനെന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊക്കെ കടലാസിലൊതുങ്ങി. ചിറ്റുമല ചിറ പദ്ധതി എന്ന പേരിൽ തയാറാക്കിയ പദ്ധതിക്കു 16.5 കോടിി രൂപ അനുവദിക്കപ്പെട്ടെന്ന് ഒരിക്കൽ നാട്ടുകാർ കേട്ടിരുന്നു.

ചിറ കൃഷിക്ക് ഉപയുക്തമാക്കാൻ കഴിയുന്നില്ലെങ്കിൽ ടൂറിസംമാസ്റ്റർപ്ലാൻ തയാറാക്കിവിനോദസഞ്ചാരികളെ ആകർഷിക്കണമെന്നു പൊതുപ്രവർത്തകനും റിട്ട. ട്രഷറി ഉദ്യോഗസ്ഥനുമായ ജി. സ്റ്റീഫൻ പുത്തേഴത്ത് പറയുന്നു.പഞ്ചായത്തിലെ ചിറ്റുമല, നിലമേൽ, ഉപ്പൂട്, ടൗൺ, താഴം,കോയിക്കൽ വാർഡുകളിലായിപരന്നുകിടക്കുകയാണു ചിറ്റുമലചിറ.

റോഡോ, കൈവഴിയോ ?

മൂഴിയിൽ നിന്നു മാർത്താണ്ഡപുരം വഴി ഉപ്പൂട് വരെനീളുന്ന 10 കിലോമീറ്ററോളം വരുന്ന ആറ്റുവരമ്പ് റോഡിലൂടെയുള്ള (ബണ്ട് റോഡ്) യാത്രഅതീവ ദുഷ്കരം. കഷ്ടിച്ചു മൂന്നു മീറ്റർ മാത്രം വീതിയുള്ള റോഡ്അരികുകെട്ടിി വീതികൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു കാലങ്ങളുടെ പഴക്കം.

ജനപ്രതിനിധികളും സർക്കാരുംഅതു കേട്ട ഭാവം കാണിച്ചിട്ടില്ല്ല,ഇന്നേവരെ. താഴം, കോയിക്കൽ,പഴയാർ, മറവൂർ, ഉപ്പൂട് വാർഡുμളിലൂടെ കടന്നുപോകുന്ന ഈനെടുങ്കൻ പാതയോട് അധികൃതർകാട്ടുന്ന അലംഭാവത്തിനുന്യായീകരണമില്ല.

കിഴക്കേ കല്ലട, പടിഞ്ഞാറെകല്ലട പഞ്ചായത്തുകളെ വേർതിരിച്ചുകൊണ്ടൊണു കല്ലടയാറിന്റെതീരത്തുകൂടി റോഡ് കടന്നുപോകുന്നത്. 1819ൽ കേണൽമൺറോ നിർമിച്ചതാണു ബണ്ട്റോഡ്. വെള്ളപ്പൊക്കത്തിൽ നിന്നു നാടിനെ പ്രതിരോധിക്കാൻബണ്ട് റോഡ് ഉപയുക്തമാകുന്നതല്ലാതെ, യാത്രാസൗകര്യമെന്ന നിലയ്ക്കു റോഡ് വികസിച്ചിട്ടില്ല. റോഡിന്റെ വശം കെട്ടാത്തതിനാൽ പലയിടത്തും തീരമിടിയുന്നു.

കഷ്ടിച്ച് ഒരു വാഹനത്തിനു പോകാനുള്ള വീതിയേയുള്ളൂ ഇപ്പോൾ. ബണ്ട് റോഡിന്ഇരുവശങ്ങളിലുമായി കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങൾക്കു പുറംലോകത്തെത്താനുള്ള ഏക മാർഗമാണിത്. കിലോമീറ്ററുകൾ നടന്നു മാർത്താണ്ഡപുരം ജംക്ഷനിലെത്തിയാണുജനങ്ങൾ ബസ് കയറുന്നത്.

ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള ബണ്ട് റോഡ് സൈഡ്കെട്ടി വീതി കൂട്ടാൻ നേരത്തെഒന്നര കോ ടി രൂപയുടെ പദ്ധതി തയാറാക്കി എസ്റ്റിമേറ്റുംഎടുത്തെങ്കിലും പിന്നീടൊന്നുംനടന്നില്ല. ഫയൽ ചീഫ് എൻജിനീയറുടെ മുന്നിൽ വരെ എത്തിയെന്ന് അറിഞ്ഞെന്നും പിന്നീട്എന്തുപറ്റിയെന്നറിയില്ലെന്നുംനാട്ടുകാർ പറയുന്നു.

ചിറ്റുമല ചിറയും മുൻപു നെൽക്കൃഷി ചെയ്തിരുന്ന പാടവും. ചിറ്റുമല ദേവീക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള കാഴ്ച.

മൂന്നു മീറ്റർമാത്രം വീതിവരുന്ന റോഡ് മൂന്നര കിലോമീറ്ററോളം ജില്ലാ പഞ്ചായത്ത് അടുത്തിടെ ടാർ ചെയ്തു. അത്രയും ഭാഗ്യം. പിന്നീടങ്ങോട്ടു കല്ലുകൾ നിറഞ്ഞ മൺവഴി. താഴം വാർഡിന്റെ അറ്റമായമൂഴി കലുങ്ക് വഴി ചെറുവാഹനങ്ങൾ മാത്രമേ കടന്നുപോμൂ. ചിറ്റുമല ചിറയിലെ ജലനിരപ്പ് നിയന്ത്രിക്കാൻ സ്ഥാപിച്ച ഷട്ടറുകൾഇവിടെയാണ്. അഞ്ചു ഷട്ടറുകളും തുറന്നുകിടക്കുന്നു.

ബണ്ട്റോഡ് പൂർണമായും ഗതാഗതയോഗ്യമായാൽ കൊടുുവിളയിൽ നിന്നു ചിറ്റുമലയിലേക്കുള്ള റോഡുമായി ഇതിനെ ബന്ധിപ്പിക്കാം. റോഡ് വീതികൂട്ടാൻ ഭൂമിയേറ്റെടുത്തിട്ടു വർഷങ്ങളായിട്ടും അധികൃതർ മാത്രം ഉറക്കം നടിക്കുന്നു.

രാത്രി ബണ്ടുറോഡ് വഴി യാത്രവല്ലാതെ അപകടം പിടിച്ചതാണ്.തെരുവുവിളക്കുകൾ പേരിനുമാത്രമേയുള്ളൂ. റോഡിന് ഒരുവശത്തു വെള്ളം നിറഞ്ഞ പാടങ്ങൾ, മറുവശത്തു കൂലംകുത്തിയൊഴുകുന്ന കല്ലടയാർ കണ്ണൊന്നു തെറ്റിയാൽ ആറ്റിലോ ആഴങ്ങളിലോ പതിക്കും. ദേശാടനപക്ഷിμളുടെ ഇഷ്ടകേന്ദ്രമാണ് ഇവിടം. റോഡ് വീതി കൂട്ടിയാൽ കല്ലടയാറിന്റെ തീരത്തകൂടി വിനോദസഞ്ചാരികൾക്കായുള്ള ടൂറിസം പാതയായും ഇതു വികസിപ്പിക്കാനാവും.

നല്ല നാളേയ്ക്ക് നാടിന് വേണ്ടത് ഇതെല്ലാമാണ്...

  1. പഞ്ചായത്തിൽ നെൽക്കൃഷിപ്രോൽസാഹിപ്പിക്കാൻ അടിയന്തര നടപടി വേണം.

  2. ചിറ്റുമല ചിറ കൃഷിക്കു യോഗ്യമാക്കാനായില്ലെങ്കിൽ ഭൂമിസ്വകാര്യവ്യμ്തികളിൽ നിന്നുസർക്കാർ ഏറ്റെടുത്തു കിഴക്കേകല്ലട, പവിത്രേശ്വരം, പേരയം പഞ്ചായത്തുകളിലേക്കുകുടിവെള്ള പദ്ധതിക്കായിആലോചിക്കണം. ഇവിടം ടൂറിസംകേന്ദ്രമായി വളർത്തിയെടുക്കണം.

  3. കൊടുവിള- ശിങ്കാരപ്പള്ളിറോഡിന്റെ തടത്തിൽക്കുന്ന്ഭാഗത്തും താവിടകുന്ന് ഭാഗത്തും പാർശ്വഭിത്തി നിർമിക്കണം.

  4. കക്കാട്ടുകടവ് മൺറോത്തുരുത്ത് പാലത്തിനു വേണ്ട ഭൂമികൂടി ഏറ്റെടുക്കണം.

  5. കൊടുവിള- കോണുുവിളറോഡ് ഫിഷറീസ് ഫണ്ട് ഉപയോഗിച്ചു വീതി കൂട്ടി നിർമിക്കണം.

  6. കൊടുവിള പള്ളിചരുവിൽ കോണുവിള തീരദേശ റോഡ്ടാർ ചെയ്യണം.

  7. കൊച്ചപ്ളാംമൂട് പ്ലാവിള കായൽവാരം റോഡ് ഫിഷറീസ്ഫണ്ട് ഉപയോഗിച്ചു ടാർ ചെയ്യണം.

  8. മാർത്താണ്ഡപുരം മൂഴി കലുങ്ക് ആറ്റുവരമ്പ് റോഡ് പാർശ്വഭിത്തി കെട്ടി ടാർ ചെയ്തു ബസ്സർവീസ് ആരംഭിക്കണം. 9.മൂഴി കലുങ്ക് മുതൽ ചിറ്റുമല ചിറവരെയുള്ള കനാൽ വരമ്പ് വീതികൂട്ടി നെൽക്കൃഷിക്കുള്ള യന്ത്രങ്ങളും വാഹനങ്ങളും യാത്രചെയ്യാനാവുംവിധം പുനർനിർമിക്കണം

  9. ചിറ്റുമല ചിറയുടെ വരമ്പ്റോഡ് വീതി കൂട്ടി ടാർ ചെയ്യണം.

  10. ചിറ്റുമല ചിറയിലെ ചീപ്പിന്റെഭാഗത്തു പാലം നിർമിച്ചു മതിലകം ഉപ്പൂട് ഭാഗത്തേക്കുവാഹനഗതാഗതത്തിനു വഴിതുറക്കണം.

  11. ചിറ്റുമല ചിറയ്ക്കുള്ളിലാണ്ടുപോയ മതിലകം കൊട്ടാരത്തിൻെറ അവശേഷിപ്പുകൾ വീണ്ടെടുക്കാൻ ഉത്ഖനനം നടത്തണം. കൊട്ടാരത്തിൻെറ പൈതൃക മാതൃക പുനഃസൃഷ്ടിക്കാം.