രണ്ടുതലയുമായി ജനിച്ച ഒരു മൂർഖനാണ് ഇപ്പോൾ ചൈനീസ് മാധ്യമങ്ങളിലെ ചർച്ചാവിഷയം. സൗത്തേൺ ചൈനയിലെ ഹുയാങ് എന്ന സ്നേക്ക് ബ്രീഡർ 10 ദിവസം മുമ്പാണ് ഫാമിൽ ഇരട്ടത്തലയുള്ള മൂർഖൻ കുഞ്ഞിനെ കണ്ടെത്തിയത്.
ഭക്ഷണവും വെള്ളവുമില്ലാതെ ഇത്രയും ദിവസം ജീവനോടെയിരുന്ന ഈ ഇരുതലയൻ മൂർഖൻ കുഞ്ഞ് തങ്ങളെ അൽഭുതപ്പെടുത്തി എന്നാണ് നാട്ടുകാർ പറയുന്നത്. ഭക്ഷണം സ്വീകരിക്കാൻ വിമുഖത കാട്ടുന്ന മൂർഖൻ കുഞ്ഞ് അതിൻെറ രണ്ട് തലകൾ പരസ്പരം തിന്നാൻ ശ്രമിക്കുന്നത് അവരെ ഞെട്ടിപ്പിക്കുകയും ചെയ്തു.
രണ്ട് തലയ്ക്കും രണ്ട് തലച്ചോർ വീതമുണ്ടെന്നും നാട്ടുകാർ വിശ്വസിക്കുന്നു. അതിന് അവർ കണ്ടെത്തുന്ന ന്യായം ഇതാണ്. രണ്ടു തലയും എപ്പഴും രണ്ടു ദിശയിലേക്ക് ഇഴയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഈ വിഷപാമ്പിൻ കുഞ്ഞിനെ ചൈനയിലെ നാന്നിങ് സൂവിന് കൈമാറിയിരിക്കുകയാണിപ്പോൾ. ഇത് എത്രകാലം ജീവിക്കും എന്നതിനെ പറ്റി നാനിങ് സൂ വിലെ വിദഗ്ധർക്ക് എന്തെങ്കിലും വിവരം നൽകുവാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഉടമ ഇപ്പോൾ