ചെങ്കുത്തായ പാറക്കെട്ടിൽ കയറി ഭക്ഷണം തേടുന്ന ആന; ദൃശ്യങ്ങൾ കൗതുകമാകുന്നു
ഭക്ഷണം തേടി ഏതറ്റം വരെയും പോകാൻ ആനകൾക്ക് മടിയില്ല. അതിപ്പോൾ വലിയ മരത്തിനു മുകളിലുള്ള ഇലയായാലും പ്ലാവിലുള്ള വിളഞ്ഞു പഴുത്ത ചക്കപ്പഴമായാലും പിൻകാലിൽ നിവർന്ന് നിന്ന് വലിച്ചു താഴെയിടാനൊക്കെ ആനകൾ മിടുക്കരാണ്. ഇതൊക്കെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ പങ്കുവച്ച ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കുത്തനെയുള്ള പാറക്കൂട്ടത്തിനു മുകളിലൂടെ ചവിട്ടിക്കയറി പുല്ലു പറിച്ചു തിന്നുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് അമ്പരപ്പിക്കുന്നത്. സ്വതവേ ഭാരക്കൂടുതലുള്ള ആന കുത്തനെയുള്ള പാറക്കൂട്ടത്തിൽ കയറുന്നതും അതിനിടയിലുള്ള പുല്ല് പറിച്ചു തിന്നുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നീലഗിരി മലനിരകളിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.
English Summary: An elephant climbing a Steep mountain of Nilgiris