പൂഴിയിലും ചെളിയിലുമൊക്കെ കുളിക്കുന്നത് ആനകൾക്ക് ഏറെയിഷ്ടമുള്ള കാര്യമാണ്. ഇവയുടെ ശരീരത്തിലെ കറുപ്പ് നിറം ചൂട് കൂടുതൽ ആഗീരണം ചെയ്യുമെന്നതിനാൽ പൂഴിയിലും ചെളിവെള്ളത്തിലുമുള്ള കുളി ഒഴിവാക്കാനാവില്ല. കടുത്ത ചൂടിൽ നിന്നും പ്രാണികളിൽ നിന്നുമൊക്കെ രക്ഷനേടാൻ ഇത് അനിവാര്യവുമാണ്. ഇങ്ങനെ ചെളിവെള്ളത്തിൽ ആറാടുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ആനക്കൂട്ടത്തിനൊപ്പമെത്തിയ മറ്റ് ആനകൾ ചെളി തുമ്പിക്കൈയിൽ വാരി ശരീരത്തിലേക്കെറിയുമ്പോൾ കുട്ടിയാന ചെളിവെള്ളത്തിൽ കിടന്നാണ് കുറുമ്പ് കാട്ടിയത്. തുമ്പിക്കൈ മാത്രം ഉയർത്തിപ്പിടിച്ച് ഒരുവശം ചേർന്നു കിടന്നായിരുന്നു കുട്ടിയാനയുടെ ‘മഡ് ബാത്ത്’.ഇടയ്ക്കിടെ കാലുകളും വാലുമൊക്കെ ചലിപ്പിക്കുന്നുമുണ്ടായിരുന്നു. എഎഫ്എസ് ഓഫിസറായ സുധാ രമൺ ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

Environment: Elephants rolling around in mud cools their body