മോണിട്ടർ ലിസാർഡുകൾ തമ്മിലുള്ള കനത്ത പോരാട്ടം: വിഡിയോ
മോണിട്ടർ ലിസാർഡുകൾ തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. തായ്‌ലൻഡിലെ ക്രാബി ദ്വീപിലാണ് സംഭവം നടന്നത്. അതിർത്തി തർക്കം ഈ ജീവികൾക്കിടയിൽ സജീവം ആണന്നതിനു ഉദാഹരണമാണ് ഈ ദൃശ്യങ്ങൾ. പല്ലി വിഭാഗത്തിലെ ഏറ്റവും വലിയ ജീവികളിൽ ഒന്നാണ് മോണിട്ടർ ലിസാർഡുകൾ. ആഫ്രിക്ക, ഏഷ്യ, ഓഷ്യാന എന്നിവിടങ്ങളിൽ ഒക്കെ ഇവ ധാരാളമായി കാണപ്പെടാറുണ്ട്.
രണ്ട് മോണിട്ടർ ലിസാർഡുകൾ തമ്മിലാണ് അതിർത്തികൾക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയത്. അൽപസമയം കഴിഞ്ഞാണ് മൂന്നാമൻ ഇവർക്കു ഇടയിലേക്ക് എത്തിയത്. ശക്തിയേറിയ വാലും തലയും കഴുത്തും ഇവയുടെ പ്രതേകത ആണ്.. അതുകൊണ്ട് വാശിയേറിയ പോരാട്ടം ആണ് പിന്നെടിവിട് നടന്നത്. ക്രാബി ദ്വീപിൽ ഉണ്ടായിരുന്നവർ ആണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.
വാശിയേറിയ പോരാട്ടത്തിനിടയിൽ വന്നതുപോലെ തന്നെ മൂന്നാമൻ അപ്രതീക്ഷനായി. പിന്നീട് തലയും വാലുമൊക്കെ ഉപയോഗിച്ച് ആരുന്നു രണ്ട് മോണിട്ടർ ലിസാർഡുകൾ തമ്മിലുള്ള യുദ്ധം. ഒടുവിൽ കൂട്ടത്തിൽ ബലവാനായ മോണിട്ടർ ലിസാർഡ് രണ്ടാമനെ കീഴ്പ്പെടുത്തുന്നതാണ് ദൃശ്യത്തിലുള്ളത്. കഴിഞ്ഞ ദിവസം പങ്കുവച്ച ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധി ആളുകൾ കണ്ടുകഴിഞ്ഞു.