ഒരു വശത്ത് മുതലയും മറുവശത്ത് ഹിപ്പോയും; തുരുത്തിൽ അകപ്പെട്ട ഇമ്പാലയ്ക്ക് സംഭവിച്ചത്?
ഒരുകൂട്ടം കാട്ടുനായ്ക്കളുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടെത്തിയതായിരുന്നു ഇമ്പാല. തടകത്തിനു മധ്യത്തിലുള്ള ചെറു തുരുത്തിലേക്ക് നീന്തിക്കയറിയാണ് ഇമ്പാല കാട്ടുപട്ടികളുടെ പിടിയിൽ നിന്ന് രക്ഷപെട്ടത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് നടുക്കുന്ന ദൃശ്യങ്ങൾ. കോവിഡ്

ഒരുകൂട്ടം കാട്ടുനായ്ക്കളുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടെത്തിയതായിരുന്നു ഇമ്പാല. തടകത്തിനു മധ്യത്തിലുള്ള ചെറു തുരുത്തിലേക്ക് നീന്തിക്കയറിയാണ് ഇമ്പാല കാട്ടുപട്ടികളുടെ പിടിയിൽ നിന്ന് രക്ഷപെട്ടത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് നടുക്കുന്ന ദൃശ്യങ്ങൾ.
കോവിഡ് ഭീതിയിൽ സൗത്ത് ആഫ്രിക്കയിലെ ദേശീയ പാർക്കുകൾ അടച്ചതോടെ അവിടെ നിന്നുള്ള സഫാരിയുടെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ളവർക്ക് കാണാനായി തൽസമയ സംപ്രേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. ജെയിംസ് ഹെൻഡ്രിയും സംഘവുമാണ് ദൃശ്യങ്ങൾ പകർത്തിയത്.
കാട്ടുനായ്ക്കൾ ഓടിച്ചപ്പോൾ ഇമ്പാല തടാകത്തിലേക്ക് ചാടി നീന്തി രക്ഷപെട്ടു. നിറയെ മുതലകളും ഹിപ്പോകളും വസിക്കുന്ന തടാകത്തിലേക്കായിരുന്നു ഇമ്പാലയുടെ ചാട്ടം. എന്നാൽ ആ സമയത്ത് മുതലകളുടെയും ഹിപ്പോകളുടെയും പിടിയിൽ അകപ്പെടാതെ തുരുത്തിലേക്ക് നീന്തിക്കയറാൻ ഇമ്പാലയ്ക്കു സാധിച്ചു. സഫാരിക്കിടയിലാണ് തടാകത്തിനു നടുവിൽ അകപ്പെട്ട ഇമ്പാല ജെയിംസ് ഹെൻഡ്രിയുടെ ശ്രദ്ധയിൽ പെടുന്നത്. ഇവരെത്തുമ്പോൾ തന്നെ ഇമ്പാലയ്ക്ക് മുടന്തുണ്ടായിരുന്നു. കാട്ടുപട്ടികൾ തുരത്തിയപ്പോൾ പരുക്കേറ്റതാകാമെന്നാണ് നിഗമനം
ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ നിന്നിരുന്ന ഇമ്പാലയുടെ അരികിലേക്ക് വായും പിളർന്ന് നീന്തിയെത്തുന്ന മുതല പെട്ടെന്നാണ് ശ്രദ്ധയിൽ പെട്ടത്. ഒരു വശത്തു നിന്ന് മുതലയും മറുവശത്തു നിന്ന് ഹിപ്പോയും നീന്തിയടുക്കുന്നതു കണ്ട ഇമ്പാല നീന്തിക്കരപറ്റാമെന്ന വിശ്വാസത്തിൽ തടാകത്തിലേക്ക് എടുത്തു ചാടി. നീന്തിത്തുടങ്ങിയ ഇമ്പാലയയ്ക്ക് പിന്നാലെ മുതലയും ഹിപ്പോയുമെത്തി.
ഇമ്പാലയുടെ കാലിൽ പിടിത്തമിട്ട മുതല അതിനെ വെള്ളത്തിലേക്ക് താഴ്ത്തിയതും ഹിപ്പോ പിന്നാലെയെത്തി മുതലയെ കടിച്ചുകുടഞ്ഞു വെള്ളത്തിലേക്ക് മറഞ്ഞു. അൽപ നിമിഷങ്ങൾക്കു ശേഷം ഹിപ്പോ വെള്ളത്തിനു മുകളിലേക്കെത്തി. മുതലയുടെയും ഇമ്പാലയുടെയും കഥകഴിഞ്ഞെന്ന് ജെയിംസ് ഹെൻഡ്രിയും സംഘവും കരുതിയെങ്കിലും വെള്ളത്തിനടിയിൽ നിന്ന് കുമിളകൾ മുകളിലേക്കുയർന്നതോടെ മുതല ഇരയുമായി രക്ഷപെട്ടെന്ന് മനസ്സിലാക്കി. ഇമ്പാല വിധിക്കു കീഴടങ്ങുകയും ചെയ്തു. അപൂർവ ദൃശ്യങ്ങൾക്കാണ് ജെയിംസ് ഹെൻഡ്രിയും സംഘവും സാക്ഷ്യം വഹിച്ചത്.
English Summary: Impala Tries to Out-Swim Crocodiles and Hippos