മരത്തിനു മുകളില്‍ വിശ്രമിക്കുന്ന കരിമ്പുലിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ഹർഷ നരസിംഹമൂർത്തിയാണ് അപൂർവ ദൃശ്യങ്ങൾ പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

മരത്തിനു മുകളിലിരിക്കുന്ന കരിമ്പുലിയെ കണ്ടപ്പോൾ റു‍ഡ്യാർഡ് കിപ്ലിങിന്റെ ജംഗിൾ ബുക്കിലെ കഥാപാത്രമായ ബഗീരയെയാണ് പലർക്കും ഓർമവന്നത്.ആൽബനിസത്തിന്റെ എതിരായ മെലാനിസം മൂലം സംഭവിക്കുന്നതാണെന്ന് പുലികളിൽ ഈ നിറവ്യത്യാസമെന്ന് ഗവേഷകർ വ്യക്തമാക്കി. ജനിതകപരമായ വ്യതിയാനങ്ങളാണ് ആൽബനിസത്തിനും മെലാനിസത്തിനും പിന്നിൽ പ്രവർത്തിക്കുന്നത്.

കാഴ്ചയിൽ വ്യത്യസ്തത തോന്നുമെങ്കിലും സാധാരണ പുള്ളിപ്പുലികളുടെ സ്വഭാവസവിശേഷതകൾ തന്നെയാണ് കരിമ്പുലികൾക്കുമുള്ളത്. ഇവയിൽ ഉയർന്നതോതിൽ മെലാനിൻ ഉള്ളതിനാൽ ശരീരം മുഴുവൻ കറുപ്പുനിറത്തിലാകും കാണപ്പെടുന്നതെന്നു മാത്രം. ഇതിനാൽ അവയെ മെലാനിസ്റ്റിക് എന്നാണ് വിളിക്കുന്നത്. മറ്റു മൃഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ കാടുകളിൽ പതിയിരുന്ന് ഇരപിടിക്കാൻ ഈ നിറം അവയ്ക്ക് സഹായകവുമാണ്. ഈ കാരണം കൊണ്ട് തന്നെ അധികം പ്രകാശമെത്താത്ത വനത്തിന്റെ ഉൾഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

8 ഇനത്തിൽപ്പെട്ട കരിമ്പുലികളാണ് നിലവിലുള്ളത്.

English Summary: Black panther sitting on tree goes viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT