ആദ്യം പരുന്ത്, പിന്നെ കുറുനരികൾ; സ്റ്റീൻബോക്കിനെ ലക്ഷ്യമാക്കി ശത്രുക്കൾ; ഒടുവിൽ?
ആഫ്രിക്കയിൽ കാണപ്പെടുന്ന മാൻ വർഗത്തിൽ പെട്ട ജീവികളാണ് സ്റ്റീൻബോക്കുകൾ. സ്റ്റീൻബോക്കിനെ വേട്ടയാടാൻ ശ്രമിക്കുന്ന കുറുനരികളുടെയും പരുന്തിന്റെയും ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ക്രൂഗർ ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. പുൽമേടുകളിലൂടെ നടന്ന സ്റ്റീൻബോക്കിനെ ആദ്യം ലക്ഷ്യമാക്കിയത് കൂറ്റൻ മരത്തിന്റെ മുകളിലിരുന്ന പരുന്തായിരുന്നു.
സാധാരണയായി അഞ്ച് കിലോയിലധികം ഭാരമുള്ള മൃഗങ്ങളെ പരുന്ത് ലക്ഷ്യമാക്കാറില്ല. പതിവില്ലാതെ 11 കിലോയോളം വരുന്ന സ്റ്റീൻബോക്കിനെയാണ് പരുന്ത് റാഞ്ചാനൊരുങ്ങിയത്. പരുന്തിനെ കണ്ട് ഭയന്ന സ്റ്റീൻബോക്ക് പ്രാണരക്ഷാർഥം ഓടുന്നുതിനിടയിലാമ് വീണ്ടും ശത്രുക്കൾ പിന്നാലെ കൂടിയത്.
പരുന്തിൽ നിന്ന് രക്ഷപെട്ടോടുന്ന സ്റ്റീൻബോക്കിനെ ലക്ഷ്യമാക്കി രണ്ടാമതെത്തിയത് രണ്ട് കുറുനരികളായിരുന്നു. ഭൂമിയിലും ആകാശത്തുമായി ശത്രുക്കൾ പിന്നാലെയെത്തിയെങ്കിലും സർവശക്തിയുമെടുത്ത് സ്റ്റീൻബോക്ക് ഓടിമറഞ്ഞു. ഷോക്ക്‌വാനെയിൽ നിന്ന് ഗൈഡായ ഷോൺ എറ്റ്സബെത്ത് ആണ് അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്. ഭൂമിയിലും ആകാശത്തുമായി ശത്രുക്കൾ ഒരു ഇരയെ ലക്ഷ്യമാക്കുന്ന കാഴ്ച ആദ്യമായാണ് കണ്ടതെന്ന് ഷോൺ വ്യക്തമാക്കി.
English Summary: Eagle & 2 Jackals Hunt the Same Buck