ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിലാണ് സീബ്രകളുടെ വാസം. കൂട്ടം ചേർന്നാണ് ഇവയുടെ നടത്തം. സീബ്രയെ ആക്രമിക്കാനെത്തിയ സിംഹത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പുൽമേട്ടിൽ മേയുകയായിരുന്ന സീബ്രയെ പിടിക്കാനെത്തിയ സിംഹത്തെ തൊഴിച്ചെറിയുന്ന ദൃശ്യമാണ് ചർച്ചയാകുന്നത്. സാധാരണയായി സിംഹങ്ങൾ കൂട്ടം ചേർന്നാണ് ആക്രമിക്കാനെത്തുന്നത്. എന്നാൽ ഇവിടെ ഒരു സിംഹം മാത്രമാണ് സീബ്രയെ ലക്ഷ്യമാക്കിയെത്തിയത്. ഭയന്നോടിയ സീബ്രയുടെ പിന്നാലെയെത്തിയ സിംഹത്തെ പിൻകാലുകൾ കൊണ്ട് തൊഴിച്ചെറിഞ്ഞാണ് അവിടെനിന്നും രക്ഷപെട്ടത്. ശക്തമായ തൊഴിയുടെ ആഘാതത്തിൽ സിംഹം ഉയർന്നു പൊങ്ങി തെറിച്ചു വീഴുകയും ചെയ്തു.

ഡാർക്ക് സൈഡ് ഓഫ് നേച്ചറിന്റെ ട്വിറ്റർ പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. തലനാരിഴയ്ക്കാണ് സിംഹത്തിന്റെ പിടിയിൽ നിന്ന് സീബ്ര രക്ഷപെട്ടത്.

English Summary: Brave Zebra Kicked Lion