നദിയിൽ ജഗ്വാറും മുതലയും തമ്മിലുള്ള പോരാട്ടം; ഒടുവിൽ സംഭവിച്ചത്?
ജഗ്വാറും മുതലും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യം വൈറലാകുന്നു. നദിയിൽ കിടന്ന മുതലയെ ലക്ഷ്യമാക്കിയെത്തിയ ജഗ്വാർ പെട്ടെന്നു തന്നെ മുതലയെ കീഴ്പ്പെടുത്തി. മുതലയുടെ തലയ്ക്ക് പിടിമുറിക്കിയ ജഗ്വാറിനെ വാലുകൊണ്ട് മുതല പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
താരതമ്യേന അധികം വലുപ്പമില്ലാത്ത മുതലയെയാണ് ജഗ്വാർ നദിയിൽ നിന്നും അനായാസേന പിടികൂടിയത്. പിടികൂടിയ മുതലയേയും കടിച്ചുവലിച്ച് കരയിലേക്ക് കയറിയ ജഗ്വാർ കാടിനുള്ളിലേക്ക് മറഞ്ഞു.
ഡാർക്ക് സൈഡ് ഓഫ് നേച്ചറാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. 6 മില്യണിലധികം ആളുുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Jaguar Attacks Crocodile in River