ADVERTISEMENT

ശത്രുക്കളുടെ മുന്നിൽ അകപ്പെട്ടാൽ പിന്നെ അവയുടെ പിടിയിൽ നിന്ന് ഏതുവിധേനയും രക്ഷപെടാനാണ് ജീവികൾ ശ്രമിക്കുക. അങ്ങനെ രക്ഷതേടിയെത്തിയ ഒരു ഇമ്പലാക്കുഞ്ഞിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ചീറ്റയുടെ പിടിയിൽ നിന്ന് രക്ഷതേടിയയെത്തിയ ഇമ്പാല സഫാരി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന റോഡിലേക്കാണ് ജീവനുംകൊണ്ട് ഓടിയെത്തിയത്. എന്നാൽ വാഹനങ്ങൾക്കിടയിൽ ഒളിച്ചു നിന്ന ഇമ്പാലക്കുഞ്ഞിനെ പിന്നാലെയെത്തിയ ചീറ്റ സാവകാശമെത്തി കടിച്ചെടുത്തു‌കൊണ്ടു പോവുകയായിരുന്നു. ഓടാൻ പോലും കഴിയാതെ പകച്ചു നിൽക്കുകയായിരുന്നു ഇമ്പാലക്കുഞ്ഞ്.

ഇരയുമായി മടങ്ങിയ ചീറ്റയെ സമീപത്തുണ്ടായിരുന്ന മറ്റൊരു ചീറ്റയും അനുഗമിച്ചു. സൗത്ത് ആഫ്രിക്കയിൽ നിന്ന് 2017ൽ പകർത്തിയതാണ് ഈ ദൃശ്യം. ഡാർക്ക് സൈഡ് ഓഫ് നേച്ചർ കഴിഞ്ഞ ദിവസം വീണ്ടും ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. 14 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യം ഇതുവരെ 5 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 

English Summary: Baby impala tries to hide from cheetahs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com