ഇരതേടി കെണിയിലകപ്പെട്ടു, പിന്നാലെ സുഖപ്രസവം; കെണി കരുതലായ എലിക്കഥ
ഇരതേടി വന്ന് കെണിയിലകപ്പെട്ട എലിക്ക് സുഖപ്രസവം. കൊല്ലാതെ, ശുശ്രൂഷ നല്‍കി രക്ഷിച്ചിരിക്കുകയാണ് കോഴിക്കോട് കക്കോടിയിലെ ഒരു കുടുംബം.അപ്രതീക്ഷിതമായി തടവറയിലകപ്പെട്ട ആവലാതിയാണ് ഈ അമ്മയെലിയുടെ മനസ് നിറയെ. നിറവയറുമായി രാത്രി ഓടിക്കയറുമ്പോള്‍ കരുതിയില്ല ഇതൊരു കെണിയാണെന്ന്. അതിനിടെ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചു.
വെളിച്ചം വീണ് പകലെത്തിയപ്പോഴാണ് കാര്യങ്ങളെല്ലാം മനസിലായത്. അപ്പോഴും സംഭവിച്ചതെന്താണെന്നറിയാതെ മൂന്ന് കുഞ്ഞുങ്ങളും കണ്ണടച്ചുറങ്ങുകയാണ്. എലിശല്യം സഹിക്കാനാകാതെ വന്നപ്പോഴാണ് കെണി വച്ചതെങ്കിലും കെണിക്കുള്ളില്‍ പ്രസവിച്ച എലിയെയും കുഞ്ഞുങ്ങളെയും വീട്ടുകാര്‍ കൊന്നില്ല. പകരം കാട്ടിലേയ്ക്ക് തുറന്നുവിട്ടു.
ശല്യക്കാരായ എലികളെ കാത്ത് ഇനിയുള്ള രാത്രികളില്‍ ഈ വീട്ടില്‍ എലിക്കെണിയുടെ കാവലുണ്ടാകില്ല. കാരണം ഇത്രയൊക്കെ ആയ സ്ഥിതിക്ക് എലിക്കെണി പൂര്‍ണമായി ഉപേക്ഷിച്ചിരിക്കുകയാണ് ഈ കുടുംബം.
English Summary: Mouse Giving Birth 4 in Mouse Trap