വനത്തില്‍ നടന്നത് അപൂർവ പോരാട്ടം;ഗൊറില്ലയെ അടിച്ചുകൊന്ന് ചിമ്പാന്‍സികള്‍, കാരണം?
ഗാബോണിലെ ലൊവാങ്കോ ദേശീയ പാര്‍ക്ക് ഗൊറില്ലയും ചിമ്പാന്‍സികളും ഒരുമിച്ച് പാര്‍ക്കുന്ന അത്യപൂര്‍വ മേഖലകളിലൊന്നാണ്. പരിണാമത്തിന്റെ വംശാവലി വച്ച് നോക്കിയാല്‍ ഇരു കൂട്ടരും ഒരേ ഗണത്തിൽ വരുമെന്നതിനാലാകാം രണ്ട് വിഭാഗങ്ങളും തമ്മില്‍ അത്ര പ്രശ്നങ്ങളൊന്നും ഇല്ല. ഭക്ഷണ ശൈലിയും ജീവിതസാഹചര്യങ്ങളുമെല്ലാം
ഗാബോണിലെ ലൊവാങ്കോ ദേശീയ പാര്‍ക്ക് ഗൊറില്ലയും ചിമ്പാന്‍സികളും ഒരുമിച്ച് പാര്‍ക്കുന്ന അത്യപൂര്‍വ മേഖലകളിലൊന്നാണ്. പരിണാമത്തിന്റെ വംശാവലി വച്ച് നോക്കിയാല്‍ ഇരു കൂട്ടരും ഒരേ ഗണത്തിൽ വരുമെന്നതിനാലാകാം രണ്ട് വിഭാഗങ്ങളും തമ്മില്‍ അത്ര പ്രശ്നങ്ങളൊന്നും ഇല്ല. ഭക്ഷണ ശൈലിയും ജീവിതസാഹചര്യങ്ങളുമെല്ലാം
ഗാബോണിലെ ലൊവാങ്കോ ദേശീയ പാര്‍ക്ക് ഗൊറില്ലയും ചിമ്പാന്‍സികളും ഒരുമിച്ച് പാര്‍ക്കുന്ന അത്യപൂര്‍വ മേഖലകളിലൊന്നാണ്. പരിണാമത്തിന്റെ വംശാവലി വച്ച് നോക്കിയാല്‍ ഇരു കൂട്ടരും ഒരേ ഗണത്തിൽ വരുമെന്നതിനാലാകാം രണ്ട് വിഭാഗങ്ങളും തമ്മില്‍ അത്ര പ്രശ്നങ്ങളൊന്നും ഇല്ല. ഭക്ഷണ ശൈലിയും ജീവിതസാഹചര്യങ്ങളുമെല്ലാം
ഗാബോണിലെ ലൊവാങ്കോ ദേശീയ പാര്‍ക്ക് ഗൊറില്ലയും ചിമ്പാന്‍സികളും ഒരുമിച്ച് പാര്‍ക്കുന്ന അത്യപൂര്‍വ മേഖലകളിലൊന്നാണ്. പരിണാമത്തിന്റെ വംശാവലി വച്ച് നോക്കിയാല്‍ ഇരു കൂട്ടരും ഒരേ ഗണത്തിൽ വരുമെന്നതിനാലാകാം രണ്ട് വിഭാഗങ്ങളും തമ്മില്‍ അത്ര പ്രശ്നങ്ങളൊന്നും ഇല്ല. ഭക്ഷണ ശൈലിയും ജീവിതസാഹചര്യങ്ങളുമെല്ലാം സമാനമാണെങ്കിലും പരസ്പരം സഹകരിച്ച് കൊണ്ടുള്ള അതിജീവനമാണ് ഈ രണ്ട് ജീവി വര്‍ഗങ്ങളിലും ഇതുവരെ പൊതുവെ കണ്ടു വന്നിരുന്നത്. ഏതായാലും ഇത്തരം സൗഹൃദം സ്ഥായിയായ ഒന്നല്ലെന്നും ഇരു ജീവികളും തമ്മില്‍ നടന്ന ഒരു ഏറ്റുമുട്ടല്‍, ഒരു ഗൊറില്ലയുടെ കൊലയിലേക്ക് നയിച്ചുവെന്നാണ് ലൊവാങ്കോ ദേശീയ പാര്‍ക്കില്‍ നിന്നുള്ള വാര്‍ത്ത. ഇതാദ്യമായാണ് വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഗൊറില്ലയെ ചിമ്പാന്‍സികള്‍ അപായപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വലിയ കുരങ്ങുകള്‍ എന്ന വിഭാഗത്തില്‍ ഏറ്റവുമധികം അക്രമവാസനയുള്ള ജീവിവര്‍ഗമാണ് ചിമ്പാന്‍സികള്‍. പക്ഷേ സാധാരണ ഗതിയില്‍ ഇവ കൈക്കരുത്ത് കാണിക്കുന്നത് താരതമ്യേന ചെറിയ മൃഗങ്ങളോടാണ്. ഇത് ആഫ്രിക്കയിലെ എല്ലാ മേഖലയിലുമുള്ള ചിമ്പാന്‍സികളിലും പൊതുവെ കണ്ടുവരുന്ന രീതിയാണ്. പക്ഷെ ചിമ്പാന്‍സികളും ഗോറില്ലകളും തമ്മില്‍ സമാധാനത്തോടെ സഹവസിക്കുന്നതാണ് നിരീക്ഷിച്ചിട്ടുള്ളത്. ഒരേ മരങ്ങളില്‍ ഒരുമിച്ച് വരുമ്പോള്‍ പോലും പരസ്പരം ഏറ്റുമുട്ടലിന്റെ സാധ്യതകളൊന്നും ഇരു ജീവി വര്‍ഗങ്ങള്‍ക്കുമിടയില്‍ ഉണ്ടാവാറില്ലെന്നായിരുന്നു ശാസ്ത്രലോകം പുലര്‍ത്തിയിരുന്ന ധാരണ.
പക്ഷേ ഈ ധാരണകളെല്ലാം തകിടം മറിഞ്ഞത് രണ്ട് വര്‍ഷം മുന്‍പാണ്. ഒസ്നാബുര്‍ക്ക് എന്ന ഗവേഷക വിദ്യാർഥി ഉള്‍പ്പെട്ട പഠന സംഘം വനപര്യവേഷണത്തിനിടെ അപരിചിതമായ ശബ്ദം കേട്ട് പരിശോധിച്ചതോടെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്. ചിമ്പാന്‍സികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന തരത്തിലുള്ള ശബ്ദമായിരുന്നു അവര്‍ കേട്ടത്. എന്നാല്‍ വൈകാതെ ഗൊറില്ലകളുടെ ആക്രമണ സമയത്തുള്ള ശബ്ദങ്ങള്‍ കൂടി കേട്ടതോടെയാണ് സംഭവിക്കുന്നത് ചിമ്പാന്‍സികളും ഗൊറില്ലകളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് മനസ്സിലായത്. എന്നാല്‍ ഈ ഏറ്റുമുട്ടല്‍ കൂടുതല്‍ അടുത്ത് ചെന്ന് പരിശോധിക്കാന്‍ അന്ന് ഗവേഷക സംഘത്തിനു സാധിച്ചില്ല.
എന്നാല്‍ ഈ സംഭവം ഒസ്നാബുര്‍ക്ക് എന്ന ഗവേഷക വിദ്യാര്‍ത്ഥിയില്‍ കൂടുതല്‍ അന്വേഷിക്കാനുള്ള ആഗ്രഹം സൃഷ്ടിച്ചു. തുടര്‍ന്നുള്ള പഠനങ്ങള്‍ക്കും പര്യടനങ്ങള്‍ക്കും ഒടുവില്‍ 10 മാസത്തിന് ശേഷം സമാനമായ ഒരു സാഹചര്യം ഒരിക്കല്‍ കൂടി രൂപപ്പെട്ടു. പക്ഷേ ഇക്കുറി പോരാട്ടത്തെ എല്ലാ വിശദാംശങ്ങളോടും കൂടി നിരീക്ഷിക്കാന്‍ ഒസ്നാബുര്‍ക്കിനു സാധിച്ചു. വെസ്റ്റേണ്‍ ലാന്‍ഡ് ഗൊറില്ലകളും ചിമ്പാന്‍സികളും തമ്മിലുള്ള പോരാട്ടം ഏതാണ്ട് 52 മിനിറ്റോളം തുടര്‍ന്നു. ആദ്യ പോരാട്ടത്തിലും 10 മാസത്തിന് ശേഷം നടന്ന പോരാട്ടത്തിലും ഗൊറില്ലകള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു. രണ്ടാമത്തെ പോരാട്ടത്തില്‍ 27 ചിമ്പാന്‍സികളും 5 ഗൊറില്ലകളുമാണുണ്ടായിരുന്നത്.
രണ്ടാമത്തെ പോരാട്ടത്തിലാണ് ഗൊറില്ല കൊല്ലപ്പെടുന്നതും. എണ്ണത്തില്‍ കുറവായ ഗൊറില്ലകളില്‍ നാല് മുതിര്‍ന്ന ഗൊറില്ലകള്‍ പിന്‍വാങ്ങി. എന്നാല്‍ ഈ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയ കുട്ടി ഗൊറില്ലയെ ചിമ്പാന്‍സികള്‍ കൂട്ടം കൂടി ആക്രമിച്ചു. ഒടുവില്‍ ചിമ്പാന്‍സികളുടെ മര്‍ദ്ദനമേറ്റ കുട്ടി ഗൊറില്ലയ്ക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. മൂന്ന് ചിമ്പാന്‍സികള്‍ക്കും ഈ ഏറ്റുമുട്ടലില്‍ കാര്യമായ പരുക്കേറ്റിരുന്നു, വീണ്ടും ഒരിക്കല്‍ കൂടി സമാനമായ ഏറ്റുമുട്ടല്‍ ഇതേ വനമേഖലയിലുണ്ടായി. ഇതിലും ഒരു കുട്ടി ഗൊറില്ല കൊല്ലപ്പെട്ടു. ആദ്യ പോരാട്ടത്തില്‍ കുട്ടി ഗൊറില്ലയുടെ ജഢം ഉപേക്ഷിക്കപ്പെട്ടു എങ്കില്‍ രണ്ടാമത്തെ സംഭവത്തില്‍ ഈ ഗൊറില്ലയെ ചിമ്പാന്‍സികള്‍ ഭക്ഷണമാക്കിയെന്നും ഗവേഷകര്‍ പറയുന്നു.
ഭക്ഷണത്തിന് വേണ്ടിയുള്ള ഏറ്റുമുട്ടല്‍ തന്നെയാണ് ഇരു ജീവി വര്‍ഗങ്ങളും തമ്മിലുണ്ടായതെന്നാണ് ഗവേഷകരുടെ നിഗമനം. കാരണം ഈ ജീവിവര്‍ഗങ്ങളെ തുടര്‍ന്നും നിരീക്ഷിച്ചപ്പോള്‍ ഇവ തമ്മില്‍ ഏറ്റുമുട്ടുന്നത് ഭക്ഷ്യ ക്ഷാമമുള്ള സമയത്താണെന്ന് വ്യക്തമായി. ഭക്ഷ്യ ലഭ്യതയുള്ള സമയങ്ങളില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല ഇരു വര്‍ഗങ്ങളും പരസ്പര സഹകരണത്തോടെ ഒരു മേഖലയില്‍ ജീവിക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ മനസ്സിലാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷ്യവിഭവങ്ങള്‍ പ്രത്യേകിച്ചും പഴങ്ങളുടെ ലഭ്യത കുറയുന്നതോടെ ഇരു ജീവികളും തമ്മിലുള്ള പോരാട്ടങ്ങള്‍ വർധിച്ചു വരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: Chimpanzees Seen Killing Gorillas For The First Time