ഒരേ സമയം രണ്ട് എലികളെ ഭക്ഷിക്കുന്ന ഇരട്ടത്തലയന്‍ പാമ്പ്; വിചിത്ര ദൃശ്യം!
ഇരട്ടത്തലയൻ പാമ്പുകള്‍ അപൂര്‍വമാണ്. ജനിതകമായി സംഭവിക്കുന്ന തകരാറുകളാണ് ഇവയുടെ ജനനത്തിനു പിന്നിൽ. ഇരട്ടത്തലയന്‍ പാമ്പുകളെ കാണുന്നതിനേക്കാള്‍ അത്യപൂര്‍വമായിരിക്കും അവയുടെ ഇരപിടുത്തം. അതും രണ്ട് തലയും ഉപയോഗിച്ച് ഒരേ സമയത്ത് ഇരപിടിക്കുന്ന സംഭവങ്ങള്‍ ഒരു പക്ഷേ ഇതുവരെ അധികം റിപ്പോര്‍ട്ട്

ഇരട്ടത്തലയൻ പാമ്പുകള്‍ അപൂര്‍വമാണ്. ജനിതകമായി സംഭവിക്കുന്ന തകരാറുകളാണ് ഇവയുടെ ജനനത്തിനു പിന്നിൽ. ഇരട്ടത്തലയന്‍ പാമ്പുകളെ കാണുന്നതിനേക്കാള്‍ അത്യപൂര്‍വമായിരിക്കും അവയുടെ ഇരപിടുത്തം. അതും രണ്ട് തലയും ഉപയോഗിച്ച് ഒരേ സമയത്ത് ഇരപിടിക്കുന്ന സംഭവങ്ങള്‍ ഒരു പക്ഷേ ഇതുവരെ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. ഇത്തരം ഒരു സംഭവം ക്യാമറയിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ബ്രയാന്‍ ബ്രാസിക് എന്ന സ്വകാര്യ മൃഗശാലയുടെ ഉടമ.
താന്‍ വളര്‍ത്തുന്ന പാമ്പുകളിലൊന്നായ ഇരട്ടത്തലയന്‍ പാമ്പാണ് ഒരേ സമയം രണ്ട് എലികളെ അകത്താക്കുന്ന ദൃശ്യങ്ങള്‍ ബ്രയാന്‍ ചിത്രീകരിച്ചത്. ബെന്നും ജറിയും എന്നറിയപ്പെടുന്ന ഈ പാമ്പുകള്‍ ഒരേ സമയത്ത് രണ്ട് എലികളെ ഭക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ ആഘോഷപൂര്‍വമാണ് സ്വീകരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ഇരട്ടത്തലയന്‍ പാമ്പിന്‍റെ ഇരട്ട ഭക്ഷണം ബ്രയാന്‍ പങ്കുവച്ചത്.
പക്ഷേ എല്ലാവര്‍ക്കും ഉണ്ടായ ഒരു സംശയം ഈ രണ്ട് എലികളെയും എങ്ങനെയാണ് ഒരേ സമയം അകത്താക്കുക എന്നതായിരുന്നു. കാരണം ഈ പാമ്പുകളുടെ തലകള്‍ രണ്ടാണെങ്കിലും കഴുത്തും അന്ന നാളവും ഒന്നാണ് എന്നതിനാല്‍ രണ്ട് എലികളും ഒരേ സമയത്ത് എങ്ങനെ ആമാശയത്തിലെത്തും എന്നായിരുന്നു സംശയം. ഈ ആശങ്ക ബ്രയാനും പങ്കുവച്ചിട്ടുണ്ട്. ഈ എലികള്‍ ഉറപ്പായും അന്നനാളത്തിലും, ആമാശയത്തിലും ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു ബ്രയാന്‍റെ പ്രതികരണം. പക്ഷേ എങ്ങനെയൊക്കെയോ രണ്ടിനേയും ആമാശയത്തിലേക്കെത്തിക്കാന്‍ ഈ ഇരട്ടത്തലയന്‍ പാമ്പുകള്‍ക്ക് കഴിഞ്ഞെന്നും ബ്രയാന്‍ വിശദീകരിച്ചു. അതേസമയം ഇതിലൂടെ പാമ്പിന് കുറച്ച് ദിവസത്തേക്കെങ്കിലും ദഹനക്കേട് ഉണ്ടായിട്ടുണ്ടെന്ന സംശയവും ബ്രയാന്‍ പങ്കുവയ്ക്കുന്നുണ്ട്.
കലിഫോര്‍ണിയ കിങ് സ്നേക്ക്
ഈ ഇരട്ടത്തലയന്‍ പാമ്പ് കലിഫോര്‍ണിയന്‍ കിങ് സ്നേക്ക് എന്ന വിഭാഗത്തില്‍ പെടുന്നവയാണ്. ബ്രയാന്‍റെ പാമ്പുകള്‍ മാത്രമുള്ള മൃഗശാലയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ ഇരട്ടത്തലയന്‍ പാമ്പ്. ഒരു ഇരട്ടത്തലയന്‍ പാമ്പിനെ സ്വന്തമാക്കണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രങ്ങളില്‍ ഒന്നായിരുന്നു. ഇതിന്റെ ഭാഗമായാണ് ബെന്‍ ആന്‍ഡ് ജെറിയെ ബ്രയാന്‍ തന്‍റെ മൃഗശാലയിലേക്കെത്തിക്കുന്നത്. ഏതാണ്ട് 3 വയസ്സുള്ള ഈ പാമ്പ് പലപ്പോഴും ഇത്തരത്തില്‍ വയറ്റില്‍ കൊള്ളുന്നതിലും വലിയ ഇരയെ അകത്താക്കി ബുദ്ധിമുട്ടിലാകാറുണ്ടെന്നും ബ്രയാന്‍ ചൂണ്ടിക്കാട്ടുന്നു.
വിരളമല്ലെങ്കിലും അപൂര്‍വമായി സംഭവിക്കാറുള്ള ജനിതക വ്യതിയാനമാണ് ഇരട്ടത്തലയന്‍ പാമ്പുകളുടെ ജനനത്തിലേക്ക് വഴിവയ്ക്കുന്നത്. ശരാശരി കണക്കിലെടുത്താല്‍ ഏതാണ്ട് പതിനായിരത്തില്‍ ഒരു പാമ്പ് ഇരട്ടത്തലയുമായി ജനിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. പക്ഷേ ഇത്തരം പാമ്പുകള്‍ പ്രകൃതിയില്‍ ശൈശവ കാലം തന്നെ അതിജീവിക്കാനുള്ള സാധ്യത വിരളമാണ്. ഇഴഞ്ഞു നീങ്ങാനും ഇര തേടാനുമുള്ള പ്രയാസമാണ് ഇവയുടെ അതിജീവനം ബുദ്ധിമുട്ടുള്ളതാക്കുന്നത്. എന്നാല്‍ ശൈശവ ദശ പിന്നിട്ടാല്‍ പിന്നീട് ഇവ മറ്റ് പാമ്പുകളെ പോലെ സാധാരണ ജീവിതം നയിക്കാനുള്ള ശേഷി കൈവരിക്കാറുമുണ്ട്.
English Summary: Two-Headed Snake Chows Down On Two Mice At The Same Time In Incredible Video