വീട്ടിലെ പൂച്ച കടിച്ചു കൊണ്ടുവന്നു; ഇപ്പോൾ കിച്ചു കീരിയും സജിയും കട്ട ഫ്രൻഡ്സ്, വേറിട്ട കാഴ്ച!
കല്ലറ – വെച്ചൂർ റോഡിൽ കൊടുത്തുരുത്തിൽ താറാവിനെ വിൽക്കുന്ന ഒരു കടയുണ്ട്. ഇവിടെയെത്തുന്നവരിൽ പലരും കടയുടമ ബിന്ദു ഭവൻ സജിയുടെ ഒരു ഫോട്ടോ കൂടിയെടുത്തിട്ടേ മടങ്ങാറുള്ളൂ. കാരണമെന്തെന്നോ, സജിയുടെ തോളിലിരിക്കുന്ന കിച്ചുവെന്ന കീരിക്കുഞ്ഞാണു താരം. മാസങ്ങൾക്കു മുൻപ് സജിയുടെ വീട്ടിലെ വളർത്തു പൂച്ച എവിടെ നിന്നോ

കല്ലറ – വെച്ചൂർ റോഡിൽ കൊടുത്തുരുത്തിൽ താറാവിനെ വിൽക്കുന്ന ഒരു കടയുണ്ട്. ഇവിടെയെത്തുന്നവരിൽ പലരും കടയുടമ ബിന്ദു ഭവൻ സജിയുടെ ഒരു ഫോട്ടോ കൂടിയെടുത്തിട്ടേ മടങ്ങാറുള്ളൂ. കാരണമെന്തെന്നോ, സജിയുടെ തോളിലിരിക്കുന്ന കിച്ചുവെന്ന കീരിക്കുഞ്ഞാണു താരം. മാസങ്ങൾക്കു മുൻപ് സജിയുടെ വീട്ടിലെ വളർത്തു പൂച്ച എവിടെ നിന്നോ കടിച്ചു കൊണ്ടുവന്നതാണ് കീരിക്കുഞ്ഞിനെ.
സജിയും ഭാര്യ ബിന്ദുവും ചേർന്ന് അതിന്റെ മുറിവുകളിൽ മരുന്നു വച്ചു കെട്ടിയും പാലും പഴവും നൽകിയും ശുശ്രൂഷിച്ചു. കിച്ചു എന്നു പേരുമിട്ടു. ആ പെൺകീരി വളർന്നു. സജിയെയും ബിന്ദുവിനെയും ഉപേക്ഷിച്ചു പോകാൻ കിച്ചു തയാറായില്ല.
പാടത്തും കുറ്റിക്കാട്ടിലുമൊക്കെ പോയാലും തിരികെയെത്തും. പാടത്തു മറ്റു കീരികൾ ഉണ്ടെങ്കിലും അവരോടൊപ്പം കൂടാൻ താൽപര്യമില്ല. മുറ്റത്ത് അടുക്കി വച്ചിരിക്കുന്ന വിറകുകൂട്ടത്തിനിടയിലാണു താമസം. പകൽ മുഴുവൻ സജിയോടൊപ്പമാണ്. മക്കളായ സബിനും സുബിനുമൊപ്പം കളിക്കാനും കിച്ചുവിനു മടിയില്ല. താറാവിന്റെ വേസ്റ്റ് ഇറച്ചിയാണു പ്രധാന ഭക്ഷണം.
English Summary: Rare friendship between Mongoose and Saji