യുഎസിലെ തെക്കൻ കലിഫോർണിയയിലെ വീട്ടിൽ നിന്ന് അഞ്ചുവയസ്സുകാരനായ കുട്ടിയെ കടിച്ചുവലിച്ചോടിയ വമ്പൻ കാട്ടുപൂച്ചയിനത്തിൽ പെട്ട പ്യൂമയെ കുട്ടിയുടെ മാതാവ് വെറും കൈകൊണ്ട് അടിച്ചോടിച്ചു. മേഖലയിൽ ഭീതി പരത്തിയ ഈ ജീവിയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. കലിഫോർണിയയിലെ കലബാസസ് മേഖലയിലാണു സംഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിലെ തെക്കൻ കലിഫോർണിയയിലെ വീട്ടിൽ നിന്ന് അഞ്ചുവയസ്സുകാരനായ കുട്ടിയെ കടിച്ചുവലിച്ചോടിയ വമ്പൻ കാട്ടുപൂച്ചയിനത്തിൽ പെട്ട പ്യൂമയെ കുട്ടിയുടെ മാതാവ് വെറും കൈകൊണ്ട് അടിച്ചോടിച്ചു. മേഖലയിൽ ഭീതി പരത്തിയ ഈ ജീവിയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. കലിഫോർണിയയിലെ കലബാസസ് മേഖലയിലാണു സംഭവം നടന്നത്. 

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടു നിന്നിരുന്ന കുട്ടിയെ 30 കിലോ ഭാരം വരുന്ന പ്യൂമ കടിച്ചെടുത്തു 60 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കുട്ടിയുടെ അലറിക്കരച്ചിലും നിലവിളിയും കേട്ടാണ് അടുക്കളയിലായിരുന്ന അമ്മ പുറത്ത് വന്നത്. വന്നപ്പോൾ കണ്ടത് അത്യന്തം ഭീതിദമായ ദൃശ്യവും. അപകടകാരിയായ പ്യൂമയെ ആക്രമിക്കാനുള്ള ആയുധങ്ങളൊന്നും അപ്പോൾ ആ അമ്മയ്ക്ക് കൈയിൽ കിട്ടിയില്ല. പിന്നൊന്നും നോക്കിയില്ല, നേരെ ഓടിച്ചെന്ന് വെറുംകൈകൊണ്ട് മൃഗത്തെ അടിക്കുകയും ഇടിക്കുകയും ചെയ്തു. തുടർന്ന് പ്യൂമ പിടിവിട്ടു തൽക്കാലത്തേക്കു മറഞ്ഞു.

ADVERTISEMENT

കുട്ടിയെ ഉടൻ തന്നെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ തലയ്ക്കും നെഞ്ചിനും സാരമായ പരുക്ക് പറ്റിയെങ്കിലും അപകടാവസ്ഥ തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടയിൽ തന്നെ കുട്ടിയുടെ രക്ഷിതാക്കൾ വനംവകുപ്പ് അധികൃതരെ വിളിച്ചു വിവരം പറഞ്ഞിരുന്നു. തുടർന്ന് അധികൃതർ സംഭവം നടന്ന വീട്ടിലെത്തി തിരച്ചിൽ തുടങ്ങി. ഒടുവിൽ വീടിനു സമീപമുള്ള പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന പ്യൂമയെ ഇവർ കണ്ടെത്തി. എന്നാൽ വനംവകുപ്പുകാരെ ആക്രമിക്കാനായി ചുരമാന്തുകയായിരുന്നു മൃഗം അപ്പോൾ. ഒടുവിൽ മറ്റു വഴികളില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തോക്കെടുത്തു പ്യൂമയെ വെടിവച്ചു. മൃഗം തൽക്ഷണം ചാവുകയും ചെയ്തു.

കൂഗർ, മൗണ്ടൻ ലയൺ, പാന്ഥർ, കാറ്റമൗണ്ട് തുടങ്ങിയ പലപേരുകളിൽ അറിയപ്പെടുന്ന പ്യൂമകൾ ബിഗ് ക്യാറ്റ് കുടുംബത്തിൽ പെടുന്നു. വടക്കൻ, തെക്കൻ അമേരിക്കയിലെമ്പാടും ഇവയുണ്ട്. വലുപ്പം പല സ്ഥലങ്ങളിൽ പലതാകും. 30 മുതൽ 100 കിലോ വരെ ശരീരഭാരം ഇവയ്ക്കുണ്ടാകാറുണ്ട്. രാത്രിയിൽ പുറത്തിറങ്ങി വളരെ നിശബ്ദമായാണ് ഇവ ഇരകളെ ആക്രമിക്കുന്നത്.

ADVERTISEMENT

പിൻകഴുത്തിൽ ആഴത്തിൽ കടിക്കുന്ന ഒരു ആക്രമണശൈലിയാണ് ഇവയ്ക്. ഇതു മൂലം തന്നെ ഇവയ്ക്ക് ഇരയാകുന്നവരിൽ‍ തലയ്ക്കും സുഷുമ്ന നാഡിക്കുമൊക്കെ പരുക്കേൽക്കാറുണ്ട്. അപകടകാരിയാണെങ്കിലും മനുഷ്യരെ അധികം ആക്രമിക്കാത്ത മൃഗമാണു പ്യൂമയെന്ന് വന്യജീവി അധികൃതർ പറയുന്നു. എന്നാൽ വനനശീകരണം മൂലം പ്യൂമകളുടെ അധിവാസ മേഖലയും മനുഷ്യവാസമേഖലയും തമ്മിലുള്ള അകലം കുറയുന്നത് ഇത്തരം ആക്രമണങ്ങൾക്കു വഴിയൊരുക്കുന്നുണ്ട്. പുതുതായി ഇരതേടാനിറങ്ങുന്ന പ്യൂമകളാണ് ഇത്തരത്തിൽ മനുഷ്യരെ ആക്രമിക്കുന്നതിൽ ഏറ്റവും കൂടുതൽ.

പൂർണ മാംസഭോജികളായ ഇവയുടെ പ്രിയപ്പെട്ട ഇരകൾ മാനുകളാണ്. എന്നാൽ ഫാമുകളിലും മറ്റും കടന്നു ചെന്ന് ആടുകളെയും ചെമ്മരിയാടുകളെയും കോഴികളെയുമൊക്കെ തിന്നാനും ഇവ മടിക്കാറില്ല. ചെന്നായ്ക്കളെപ്പോലെ തന്നെ ഇത്തരത്തിൽ മൃഗക്കൃഷിക്കു നാശം വരുത്തുന്നതിനാൽ ഇവയെ വേട്ടയാടുന്നത് യുഎസിൽ പണ്ടു പതിവായിരുന്നു. ഇതിനാൽ ചില മേഖലകളിൽ നിന്ന് ഇവ പൂർണമായും അപ്രത്യക്ഷമായി.

ADVERTISEMENT

English Summary: Mountain lion killed after attacking child in Southern California