കൂഗറിനെ വളർത്തി പുലിവാല് പിടിച്ച് ഉടമ; ഇനിയും കൂടെ പാർപ്പിച്ചാൽ ജീവന് അപകടം, ഒടുവിൽ?
ഓമനിച്ചു വളർത്താനായി അധികൃതരുടെ കണ്ണുവെട്ടിച്ച് ഒപ്പം പാർപ്പിച്ചിരുന്ന കൂഗറിനെ ഭയന്ന് അധികൃതരെ വിളിച്ചു വരുത്തി കൈമാറി ഉടമ. ന്യൂയോർക്കിലെ ബ്രോങ്ക്സിലാണ് സംഭവം. സാഷാ എന്ന പെൺ കൂഗറിനെയാണ് ഉടമ അധികൃതർക്ക് കൈമാറിയത്. കടുവ, സിംഹം, ജഗ്വാർ എന്നിവയ്ക്ക് പിന്നാലെ പൂച്ച കുടുംബത്തിൽ നാലാം സ്ഥാനത്തുള്ള മൃഗമാണ്

ഓമനിച്ചു വളർത്താനായി അധികൃതരുടെ കണ്ണുവെട്ടിച്ച് ഒപ്പം പാർപ്പിച്ചിരുന്ന കൂഗറിനെ ഭയന്ന് അധികൃതരെ വിളിച്ചു വരുത്തി കൈമാറി ഉടമ. ന്യൂയോർക്കിലെ ബ്രോങ്ക്സിലാണ് സംഭവം. സാഷാ എന്ന പെൺ കൂഗറിനെയാണ് ഉടമ അധികൃതർക്ക് കൈമാറിയത്. കടുവ, സിംഹം, ജഗ്വാർ എന്നിവയ്ക്ക് പിന്നാലെ പൂച്ച കുടുംബത്തിൽ നാലാം സ്ഥാനത്തുള്ള മൃഗമാണ് കൂഗർ. പാന്തർ, പ്യൂമ, മൗണ്ടൻ ലയൺ, മൗണ്ടൻ ക്യാറ്റ് തുടങ്ങി നാൽപതോളം പേരുകളിൽ ഇവ അറിയപ്പെടാറുണ്ട്.
11 മാസങ്ങളായി അപ്പാർട്ട്മെന്റിനുള്ളിൽ തന്നെയാണ് ഉടമ സാഷയെ വളർത്തിയിരുന്നത്. എന്നാൽ അടുത്ത കാലങ്ങളിലായി കൂഗറിന് അക്രമ സ്വഭാവം വർധിച്ചു തുടങ്ങി. ഒടുവിൽ ഇനിയും കൂടെ പാർപ്പിച്ചാൽ കുടുംബത്തിലുള്ളവരുടെ ജീവൻതന്നെ അപകടത്തിലാകുമെന്ന സ്ഥിതി വന്നതോടെയാണ് അധികൃതരെ വിവരമറിയിക്കാൻ തീരുമാനിച്ചത്. എന്നാൽ ഉടമയുടെ പേര് വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
ഹ്യൂമേൻ സൊസൈറ്റി ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് എൻവിയോൺമെന്റൽ കൺസർവേഷൻ , ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ്, ബ്രോങ്ക്സ് മൃഗശാല എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സംയോജിതമായാണ് കൂഗറിനെ അപ്പാർട്ട്മെന്റിൽ നിന്നും നീക്കം ചെയ്തത്. സാഷയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം അർക്കൻസാസിലുള്ള ടർപ്പൻടൈൻ ക്രീക്ക് വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിട്ടുണ്ട്.
തീരെ ചെറുപ്രായത്തിൽ ന്യൂയോർക്കിന് പുറത്തുനിന്നുമാണ് ഉടമ സാഷയെ വാങ്ങിയത്. അധികൃതർക്ക് കൈമാറ്റം ചെയ്യുമ്പോൾ 36 കിലോഗ്രാമാണ് സാഷയുടെ ഭാരം. വന്യജീവികളെ വളർത്തുമൃഗങ്ങളാക്കി വീടുകളിൽ പാർപ്പിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. അത്തരമൊരു സാഹചര്യത്തിൽ ഇത്രയും വലിയ വന്യമൃഗത്തെ ഏതാണ്ട് ഒരു വർഷത്തോളം പുറംലോകമറിയാതെ വീടിനുള്ളിൽ പാർപ്പിച്ച വിവരം അറിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ . സംഭവത്തിൽ ഉടമയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Ennglish Summary: Pet Cougar Living In Bronx, NYC Home Surrendered, Heading To Sanctuary